»   » ഞാന്‍ ഐസിയുവില്‍ ആണ്, പുഞ്ചിരിച്ചുകൊണ്ട് ജിഷ്ണു പറയുന്നു

ഞാന്‍ ഐസിയുവില്‍ ആണ്, പുഞ്ചിരിച്ചുകൊണ്ട് ജിഷ്ണു പറയുന്നു

Written By:
Subscribe to Filmibeat Malayalam

കാന്‍സര്‍ എന്ന രോഗത്തെ ചിരിച്ചു കൊണ്ട് നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് നടന്‍ ജിഷ്ണു. രോഗശയ്യയില്‍ കിടക്കുമ്പോഴും ജിഷ്ണു ഫേസ്ബുക്കില്‍ വളരെ സജീവമാണ്. തന്റെ രോഗവിവരത്തെയും, അതിനെ താന്‍ വളരെ പോസിറ്റീവായി സമീപിയ്ക്കുന്നതെങ്ങനെയാണെന്നും പറഞ്ഞുകൊണ്ടാണ് ജിഷ്ണുവിന്റെ ഒടുവിലത്തെ ഫേസ്ബുക്ക് സ്റ്റാറ്റസ്.

വളരെ പോസ്റ്റീവായി ചിന്തിക്കുകയും നന്നായി പുഞ്ചിരിയ്ക്കുകയും ചെയ്താല്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കാണാം എന്ന് പറഞ്ഞുകൊണ്ടാണ് ജിഷ്ണുവിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് തുടങ്ങുന്നത്. താനിപ്പോള്‍ ഐസിയുവിലാണെന്നും എന്നാല്‍ പേടിക്കാനൊന്നുമില്ല, ഇതെന്റെ രണ്ടാമത്തെ വീടു പോലെയാണെന്നും ജിഷ്ണു പറയുന്നു.

 jishnu

എനിക്കിവിടെ സന്തോഷമാണ്. ഡോക്ടര്‍മാര്‍ റൗണ്ട്‌സിന് വരുമ്പോള്‍ ഞാനിവിടെ മയക്കത്തിലായിരിക്കും. പെട്ടന്ന് എഴുന്നേറ്റ് അവരോടൊന്ന് പുഞ്ചിരിയ്ക്കും. അവരും തിരിച്ച് പുഞ്ചിരിയ്ക്കും. പുഞ്ചരിക്കുന്ന രോഗികളെ കാണുമ്പോള്‍, അവരെ ചികിത്സിക്കാന്‍ ഒരു ഊര്‍ജ്ജം പകരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഐസിയുവില്‍ എന്റെ വേദന കുറയ്ക്കാന്‍ ചികിത്സ ചെയ്യുമ്പോഴും ഞാന്‍ പുഞ്ചിരിയ്ക്കാറുണ്ട്. ആ പുഞ്ചിരി ഇവിടെയുള്ള മോശമായ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു. ഈതൊരു മാജിക്കാണ്. നിങ്ങളും പരീക്ഷിയ്ക്കൂ. എല്ലാവര്‍ക്കും ഇതറിയാമെങ്കിലും പലരും ചെയ്യാന്‍ മറക്കും. ഇതൊരു ഉപദേശമല്ല, എന്റെ അനുഭവമാണ് - എന്നൊക്കെ പറഞ്ഞുകൊണ്ടാണ ജിഷ്ണുവിന്റെ പോസ്റ്റ്. വായിക്കൂ

Being positive and always smiling makes a lot of difference.. Im in I C U now , nothing to worry this is kind of my...

Posted by Jishnu Raghavan on Monday, March 7, 2016
English summary
Being positive and always smiling makes a lot of difference says Jishnu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam