»   » ദുല്‍ഖറിന്റെ സോലോയ്ക്ക് തിരിച്ചടി.. വേദനയോടെ അണിയറപ്രവര്‍ത്തകര്‍.. പ്രതിസന്ധി മാറുമോ?

ദുല്‍ഖറിന്റെ സോലോയ്ക്ക് തിരിച്ചടി.. വേദനയോടെ അണിയറപ്രവര്‍ത്തകര്‍.. പ്രതിസന്ധി മാറുമോ?

By: Nihara
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോലോ. വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് എത്തിയത്. താരപുത്രന്‍ ഇമേജിനും അപ്പുറത്ത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ മാത്രമല്ല മലയാള സിനിമയിലെ തന്നെ കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രമായി മാറിയിരിക്കുകയാണ് സോലോ. പുലിമുരുകന്റെ റെക്കോര്‍ഡ് തിരുത്തിയാണ് ഡിക്യു ഈ നേട്ടം സ്വന്തമാക്കിയത്.

നെഗറ്റീവ് തരംഗത്തെ അനുകൂലമാക്കി മാറ്റിയ ടോമിച്ചന്‍.. രാമലീലക്ക് പിന്നിലെ ആ തന്ത്രം?

മോഹന്‍ലാലിനും മമ്മൂട്ടിക്കും അപമാനം ഉണ്ടാക്കിയവരൊന്നും യഥാര്‍ത്ഥ പുരുഷന്‍മാരല്ല.. നല്ലവനൊപ്പം!

പൃഥ്വിയും പാര്‍വതിയുമല്ല.. നസ്രിയയാണ് താരം.. അഞ്ജലി മേനോന്‍ ചിത്രത്തിന് 18ന് തുടക്കം!

ആദ്യ ദിനത്തില്‍ തന്നെ ആയിരത്തിലധികം പ്രദര്‍ശനമെന്ന റെക്കോര്‍ഡും സോലോയ്ക്ക് സ്വന്തം. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങ് ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. തുടക്കത്തില്‍ സ്റ്റീരിയോയൈപ്പായിരുന്നുവെങ്കിലും വളരെ പെട്ടെന്നാണ് താരം സ്വന്തം ഇടം നേടിയെടുത്തത്. ഏത് തരം കഥാപാത്രത്തെ ലഭിച്ചാലും താരത്തിന്റെ കൈയ്യില്‍ ഭദ്രമായിരിക്കുന്നുവെന്ന് പ്രേക്ഷകരും സംവിധായകരും ഒരുപോലെ മനസ്സിലാക്കി കഴിഞ്ഞു.

അനിശ്ചിതത്വം തുടരുന്നു

മലയാളത്തിലും തമിഴിലുമായി ഒരുക്കിയിരിക്കുന്ന ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമോയെന്നുള്ള ആശങ്ക തുടരുകയാണ്. തിയേറ്റര്‍ സമരം തീര്‍പ്പാക്കിയെങ്കിലും പുതിയ റിലീസുകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍. ഇത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

മലയാളത്തിലും തമിഴിലുമായി ഒരുക്കിയ ചിത്രം

മലയാളത്തിലും തമിഴിലുമായാണ് സോലോ ഒരുക്കിയിട്ടുള്ളത്. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത തരത്തിലാണ് ചിത്രം ഒരുക്കിയത്.

തിയേറ്റര്‍ സമരം വെല്ലുവിളിയായി

തമിഴ്‌നാട്ടില്‍ തിയേറ്റര്‍ സമരം തുടരുകയാണ്. പണിമുടക്ക് അവസാനിപ്പിച്ചുവെങ്കിലും പുതിയ റിലീസുകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് തിയറ്റര്‍ അസോസിയേഷന്‍. സംസ്ഥാന സര്‍ക്കാര്‍ വിനോദ നികുതി ഒഴിവാക്കുന്നത് വരെ സമരം തുടരാനാണ്് തീരുമാനമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സോലോയ്ക്ക് തിരിച്ചടി

മലയാളത്തിലും തമിഴിലുമായി ഒരുക്കിയ ചിത്രമായ സോലോയെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തെക്കുറിച്ച് ആശങ്കയോടെ നോക്കിക്കാണുകയാണ് അണിയറപ്രവര്‍ത്തകര്‍.

തിയേറ്ററില്‍ നിന്നും നീക്കം ചെയ്യുമോ?

തിയേറ്റര്‍ സമരം കാരണം പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനം തുടരുമ്പോള്‍ സോലോയെ തിയേറ്ററില്‍ നിന്നും നീക്കം ചെയ്യും. ഇത് തനിക്കും അണിയറപ്രവര്‍ത്തകര്‍ക്കും സഹിക്കാന്‍ പറ്റുന്ന കാര്യമല്ലെന്നും സംവിധായകന്‍ പറയുന്നു.

ദുൽഖറിന്റെ സോളോക്ക് വൻ തിരിച്ചടി | filmibeat Malayalam

പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു

കഠിനപ്രയത്‌നത്തിനൊടുവിലാണ് സോലോ തിയേറ്ററുകളിലേക്ക് എത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രശ്‌നങ്ങളെല്ലാം പെട്ടെന്ന് തീരുമെന്നാണ് കരുതുന്നത്. ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും സംവിധായകന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

English summary
Bejoy Nambiar about Tamilnadu theatre strike.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam