»   » ദുല്‍ഖര്‍ സല്‍മാന്റെ ത്രില്ലര്‍ ചിത്രം സോലോ റിലീസിങ്ങ് തീയതി നിശ്ചയിച്ചു, നാളെണ്ണി കാത്തിരിക്കാം

ദുല്‍ഖര്‍ സല്‍മാന്റെ ത്രില്ലര്‍ ചിത്രം സോലോ റിലീസിങ്ങ് തീയതി നിശ്ചയിച്ചു, നാളെണ്ണി കാത്തിരിക്കാം

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയുടെ റിലീസിങ്ങ് തീയതി നിശ്ചയിച്ചു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ജൂണ്‍ 23 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

  ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം ജൂണ്‍ 23 ന് തന്നെ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മനോജ് കെ ജയന്‍, ആര്‍ത്തി വെങ്കിടേഷ്, ശ്രുതി ഹരിഹരന്‍, ഖ്വാഷി മുഖര്‍ജി, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

  ബോളിവുഡ് സംവിധായകന്‍റെ ചിത്രത്തില്‍

  ദുല്‍ഖറിനെ നായകനാക്കി സോളോ ഒരുക്കിയ ബിജോയ് നമ്പ്യാരുടെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനാവുന്നത്. ബോളിവുഡില്‍ കഴിവു തെളിയിച്ച പ്രതിഭയാണ് ബിജോയ് നമ്പ്യാര്‍.നീനയ്ക്കു ശേഷം ആന്‍ അഗസ്റ്റിന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

  ബോളിവുഡിലേക്ക് കടക്കുമോ??

  സോളോയിലെ ദുല്‍ഖറിന്റെ പെര്‍ഫോമന്‍സില്‍ ആകൃഷ്ടനായ ബിജോയ് നമ്പ്യാര്‍ തന്റെ അടുത്ത ബോളിവുഡ് സിനിമയില്‍ നായകവേഷത്തില്‍ ഡിക്യുവിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

  ദുല്‍ഖര്‍ സല്‍മാന്‍ തിരക്കിലാണ്

  ദുല്‍ഖറുമായുളള ചിത്രീകരണത്തെക്കുറിച്ച് ബിജോയ് നമ്പ്യാര്‍ വാചാലനാണ്. എന്നാല്‍ അടുത്ത ചിത്രത്തെക്കുറിച്ചോ ഡിക്യുവിന്റെ ബോളിവുഡ് എന്‍ട്രിയെക്കുറിച്ചോ ബിജോയ് ഒന്നും മിണ്ടിയിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.

  സോളോ ഷൂട്ട് കൊച്ചിയില്‍

  ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന സോളോയിലാണ് ഇപ്പോഴത്തെ മുഴുവന്‍ ശ്രദ്ധയും. അടുത്ത ചിത്രത്തെക്കുറിച്ചോ ഡിക്യുവിന്റെ ബോളിവുഡ് എന്‍ട്രിയെക്കുറിച്ചോ യാതൊരുവിധ പ്രതികരണവും സംവിധായകനില്‍ നിന്ന് ഉണ്ടായിട്ടില്ല.

  English summary
  There's been a lot of rumours going around about the release date of Dulquer Salmaan's upcoming Malayalam-Tamil bilingual titled Solo. The movie, which is directed by Bejoy Nambiar, is currently being shot in Kochi. The grapevine though had it that the film will be released on June 23, forcing the filmmaker to take to his micro-blogging account to clear the air.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more