twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും ബെന്‍ കിങ്സ്ലിയും ഒന്നിക്കുന്നു

    By Gokul
    |

    കോഴിക്കോട്: മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും ആറ്റന്‍ബറോവിന്റെ ഗാന്ധിചിത്രത്തില്‍ മഹാത്മാ ഗാന്ധിയെ അവിസ്മരണീയമാക്കിയ ഹോളിവുഡ് താരം ബെന്‍ കിങ്സ്ലിയും ചരിത്രപ്രാധാന്യമുള്ള ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചേരമാന്‍ പെരുമാളിന്റെ ജീവിതത്തെ ആധാരമാക്കുന്ന ചിത്രത്തിലാണ് തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ഇരുവരും ഒരുമിക്കുന്നത്.

    മമ്മൂട്ടി ചേരമാന്‍ പെരുമാള്‍ ആയി വേഷമിടുമ്പോള്‍ മാലിക്ബിന്‍ ദിനാറിനെ അവതരിപ്പിക്കുക ബെന്‍ കിങ്സ്ലി ആയിരിക്കും. കൊടുങ്ങല്ലൂര്‍ മതിലകം പുതിയകാവ് സ്വദേശിയും ഡല്‍ഹി ജാമിഅ മില്ലിയയിലെ അസോസിയേറ്റ് പ്രഫസറുമായ ഡോ. എം.എച്ച്. ഇല്യാസിന്റെ ഗവേഷണ പ്രബന്ധങ്ങളെ ആധാരമാക്കിയാണ് പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.

    mammootty-benkingsly

    100 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബഹുഭാഷാ ചിത്രമായിട്ടായിരിക്കും ചിത്രത്തിന്റെ നിര്‍മാണം. 'ദി കംപാനിയന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഷുജ അലിയാണ് സംവിധാനം ചെയ്യുന്നത്. ഇളയരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

    അന്‍ജുംറജബ് അലി, ഡോ. അശ്ഗര്‍ വജാത്ത്, ഷുജഅലി എന്നിവരാണ് തിരക്കഥ. ഹോളിവുഡിലേയും ബോളിവുഡിലേയും പ്രശസ്തര്‍ അണിനിരക്കുന്ന ചിത്രത്തില്‍ മോറോക്കോയിലെ ഒരു പ്രമുഖ നടിയും ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മസ്‌കറ്റ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. എ.എസ്.ആര്‍ മിഡിയയുടെ ബാനറില്‍ സെയ്ത് ആസിഫ് നിര്‍മിക്കുന്ന ചിത്രം മലയാളം, ഉറുദു, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ഒരേസമയം പുറത്തിറക്കാനാണ് പരിപാടി.

    English summary
    Ben Kingsley and Mammootty in Cheraman Perumal's the companion movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X