For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ മൃണാൾ സെൻ അന്തരിച്ചു!! അന്ത്യം കൊൽക്കത്തയിൽ...

  |

  പ്രശസ്ത ബംഗാളി ചലച്ചിത്രകാരനും ദാദാ സാഹെബ് ഫാൽക്കെ പുരസ്കാര ജേതാവുമായ മൃണാൾ സെൻ അന്തരിച്ചു. 95 വയസ്സായിരുന്നു. കൊൽക്കത്തയിലെ ഭാവാനിപുരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 1953 ൽ രാത് ഭോർ എന്ന ചിത്രത്തിലൂടെയായിരുന്നു മൃണാളിന്റെ സിനിമാ പ്രവേശനം. പിന്നീട് നിരവധി സിനിമകളും ഹ്രസ്വചിത്രങ്ങളും, ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകളുടെ ശിൽപികൾ എന്നറിയപ്പെടുന്ന സത്യജിത്ത് റായ്, ഭതിക് ഘട്ടക്ക് തുടങ്ങിയവരുടെ സമകാലികനായിരുന്നു മൃണാൾ സെന്നും.

  ജോസഫ്, ഈട, ഈ. മ.യൗ, കൂടെ... മാറ്റം സൃഷ്ടിച്ചവർ!! 2018 ലെ മികച്ച കഥാപാത്രങ്ങൾ... കാണൂ

  ബംഗ്ലാദേശിലെ ഫരീദ്പൂരിൽ 1923 മെയ് 14 ജനനം. ഹൈസ്സ്കൂൾ പഠനത്തിനു ശേഷം ഉപരിപഠനത്തിനായി കൊൽക്കത്തയിൽ എത്തുകയായിരുന്നു. കൊൽക്കത്ത സർവകാലാശാലയിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ബിരുദം എടുക്കുന്നതിനോടൊപ്പം പാർട്ടി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പാർട്ടിയിൽ അംഗമല്ലെങ്കിൽ പോലും ഇന്ത്യൻ തിയ്യറ്റർ അസോസിയേഷനിലും സജീവമായിരുന്നു.

  കങ്കണ ചെയ്താൽ തെറ്റില്ല!! ഇവിടെയാണ് പ്രശ്നം, മാറിടത്തിൽ സ്പർശിക്കുന്ന രംഗത്തെ കുറിച്ച് സംവിധായകൻ

   സെൻ സിനിമയിലേയ്ക്ക് വന്നത്

  സെൻ സിനിമയിലേയ്ക്ക് വന്നത്

  സിനിമ സൗന്ദര്യ ശാസ്ത്രം സംബന്ധിച്ച് രചിച്ച ഒരു പുസ്തകമാണ് സെന്നിനെ സിനിമ ലോകത്തിലേയ്ക്ക് പിടിച്ച് അടുപ്പിച്ചത്. പഠന ശേഷം മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കിയിരുന്നു . ജോലിയെ തുടർന്ന് തന്റെ പ്രിയപ്പെട്ട നഗരമായ കൊൽക്കത്തയിൽ നിന്ന് കുറച്ചു കാലത്തേയ്ക്ക് വിട്ട് നിൽക്കേണ്ടി വന്നിരുന്നു. എന്നാൽ അധികം വൈകാതെ തന്റെ പ്രയപ്പെട്ട നഗരത്തിലേയ്ക്ക് തിരിച്ചു വരുകയായിരുന്നു.

  ആദ്യ ചിത്രം പരാജയം

  ആദ്യ ചിത്രം പരാജയം

  സിനിമയില ഓഡിയോ ടെക്നീഷ്യനായിട്ടായിരുന്നു തുടക്കാം. പിന്നീട് 1955 ൽ ഉത്തരം കുമാറിനെ നായകനാക്കി രാത്ത് ബോരെ എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാൽ ഈ ചിത്രം വൻ പരാജയമായിരുന്നു. അതിനു ശേഷം നീല ആകാശർ നചോയാണ് എന്ന ചിത്രം വൻ വിജയമായിരുന്നു. ഇതോടു കൂടിയാണ് സെൻ ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മൂന്നാം ചിത്രമായ ഭൈഷ്‌ണെ ശ്രാവണ്‍ എന്ന ചിത്രത്തിലൂടെ സെന്നിൻ ലോക സിനിമയിൽ തന്നെ ഇടം പിടിക്കുകയായിരുന്നു.

   സിനിമയിൽ മാറ്റം കൊണ്ടു വന്നു

  സിനിമയിൽ മാറ്റം കൊണ്ടു വന്നു

  ചെലവ് കുറഞ്ഞതും നിലവാരമുള്ള ചിത്രങ്ങളിലൂടെ സെൻ ഇന്ത്യൻ സിനിമയിൽ വൻ വിപ്ലവത്തിന് തിരി കൊളുത്തുകയായിരുന്നു. ഭഭവൻ ശോമോയായിരുന്നു ഇന്ത്യൻ സിനിമയിൽ മറ്റൊരു ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യന്‍ സിനിമയിലെ നവതരംഗത്തിന് തിരികൊളുത്തിയതും ഈ ചിത്രമായിരുന്നു.

  സെൻ ചിത്രങ്ങൾ

  സെൻ ചിത്രങ്ങൾ

  ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാന മാറ്റങ്ങളുണ്ടായ കാലത്ത് സെൻ ചിത്രങ്ങൾ വലിയ ചർച്ച വിഷയമായിരുന്നു. കൊല്‍ക്കത്തയിലെ മധ്യവര്‍ഗ സമൂഹത്തിന്റെ ജീവിതങ്ങളും ജീവിത പോരാട്ടങ്ങളുമായിരുന്നു ഇക്കാലത്ത് സെന്നിന്റെ ചിത്രങ്ങളുടെ ഇതിവൃത്തം. പാർട്ടിയുമായി ബന്ധപ്പെട്ട കാലാകാരൻ എന്നായിരുന്നു അക്കാലത്ത് സെന്നിനെ അറിയപ്പെട്ടിരുന്നത്.

   സെന്നിനന്റെ സിനിമ ജീവിതം ഇങ്ങനെ

  സെന്നിനന്റെ സിനിമ ജീവിതം ഇങ്ങനെ

  27 ഫീച്ചർ ചിത്രങ്ങൾ, 14 ഹ്രസ്വചിത്രങ്ങൾ, 5 ഡോക്യുമെന്ററികൾ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്.. വന്‍ ഷോമെ, കോറസ്, മൃഗയ, അകലെര്‍ സന്ദാനെ എന്നിവ മികച്ച ചിത്രങ്ങൾക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. നാലു തവണ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് സെൻ അർഹനായി . കൂടാതെ മൂന്ന് തവണ മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും നേടിയിരുന്നു. ദേശീയ പുരസ്കാരങ്ങൾക്ക് പുറമേ കാൻ, വെനീസ്, ബർലിൻ, മോസകോ, കയ്റോ, ഷിക്കാഗോ, മോൺട്രിയൽ തുടങ്ങിയ രാജ്യാന്തര പുരസ്കാരങ്ങളും സെന്നിന് ലഭിച്ചിട്ടുണ്ട്. 2005 ൽ ദാദസാഹിബ് ഫാൽകെ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.

  English summary
  Bengali filmmaker Mrinal Sen dies at 95
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X