For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ ചാന്ത്പൊട്ട് ആരെയും വേദനിപ്പിക്കാനായിരുന്നില്ല! ഷക്കീല വന്നത് മറ്റൊരു പരീക്ഷണമായിരുന്നു

  |

  ലാല്‍ ജോസിന്റെ സംവിധാനത്തിലെത്തിയ ദിലീപിന്റെ ഹിറ്റ് സിനിമയായിരുന്നു ചാന്ത്‌പൊട്ട്. 2005 ല്‍ റിലീസിനെത്തിയ സിനിമ പെണ്‍കുട്ടികളെ പോലെ വളര്‍ത്തപ്പെടുന്ന ആണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ദിലീപിന്റെ നായികയായി ഗോപികയായിരുന്നു ചിത്രത്തിലഭിനയിച്ചത്. ലാല്‍, ഇന്ദ്രജിത്ത്, ബിജു മേനോന്‍, ഭാവന, ശോഭ മോഹന്‍, രാജന്‍ പി ദേവ്, മാള അരവിന്ദ് എന്നിങ്ങനെ നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു.

  പരസ്പരത്തിന് കണ്ണീരില്‍ കുതിര്‍ന്ന ക്ലൈമാക്‌സ്! ട്രോളുണ്ടാക്കാന്‍ കയറിയവരുടെ കാര്യമാണ് കഷ്ടം!!

  ബെന്നി പി നായരമ്പലമായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്. റിലീസിനെത്തിയ സമയത്ത് ചാന്ത്‌പൊട്ട് ഹിറ്റായിരുന്നെങ്കിലും പിന്നീട് പല തരത്തിലുള്ള വിവാദങ്ങളിലും കുടുങ്ങിയിരുന്നു. പലരും ചാന്ത്‌പൊട്ടിനെ ദുര്‍വ്യാഖ്യാനം ചെയ്തിരുന്നു. സിനിമയുടെ പേരില്‍ ഇന്നും മാനസികമായി താന്‍ വേദനിക്കുന്നുണ്ടെന്ന് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

  മഞ്ഞളും ചന്ദനവും വാരിപ്പൊത്തി, സ്വാതി റെഡ്ഡിയുടെ കല്യാണം കളറായി! പ്രിയതമനൊപ്പം നടിയുടെ ചിത്രങ്ങള്‍

  ബെന്നി പി നായരമ്പലത്തിന്റെ വാക്കുകളിലേക്ക്..

  ബെന്നി പി നായരമ്പലത്തിന്റെ വാക്കുകളിലേക്ക്..

  ചാന്ത് പൊട്ട് എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് വന്‍ ഹിറ്റ് ആയിരുന്നല്ലോ. പിന്നീട് ആ ചിത്രത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. അത് ഒത്തിരി വേദനപ്പിച്ചു. ആരെയും മനപ്പൂര്‍വ്വം ദ്രോഹിക്കാനോ വേദനിപ്പാക്കാനോ ആക്ഷോപിക്കാനോ വേണ്ടി രചിച്ചതായിരുന്നില്ല ചാന്ത്‌പൊട്ട്.

  ദിലീപിന്റെ പെര്‍ഫെക്ഷന്‍

  ദിലീപിന്റെ പെര്‍ഫെക്ഷന്‍

  ആ സിനിമ അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടത് ഒരു നോവാണ് മനസ്സിലിപ്പോഴും. പക്ഷെ ഒരു കാര്യത്തില്‍ ഉറപ്പുണ്ട്. ദിലീപ് അസാധ്യമായ രീതിയിലാണ് ആ കഥാപാത്രമായി മാറിയത്. മറ്റൊരു നടനും ഇത്ര പെര്‍ഫെക്ഷനോടെ രാധയെന്ന രാധകൃഷ്ണനായി അഭിനയിക്കാന്‍ കഴിയില്ലായിരുന്നുവെന്നാണ് ബെന്നി പി നായരമ്പലം പറയുന്നത്.

   ഷക്കീല വന്നതും..

  ഷക്കീല വന്നതും..

  ഛോട്ടാ മുംബൈയില്‍ ഷക്കീല വന്നതും മറ്റൊരു പരീക്ഷണമായിരുന്നു. അതിന് എവിടെ നിന്ന് ധൈര്യം കിട്ടി എന്നൊക്കെ പലരും ചോദിച്ചിരുന്നു. എനിക്ക് അതൊരു അത്ഭുതമായോ പരീക്ഷണമായോ തോന്നിയിട്ടില്ല. അസാമാന്യ ധൈര്യമൊന്നും അതിന് വേണമെന്ന് തോന്നിയില്ല. ഷക്കീലയെ അന്നോളം നമ്മള്‍ കണ്ടത് ഒരു പ്രത്യേക തരം പ്രേക്ഷകര്‍ മാത്രമെത്തുന്ന അല്ലെങ്കില്‍ ഒരു പ്രത്യേകത തരം കാറ്റഗറിയിലുള്ള സിനിമകളില്‍ അഭിനയിക്കുന്ന നടിയായിട്ടാണ്.

  പുതുമയായിരുന്നു ലക്ഷ്യം

  പുതുമയായിരുന്നു ലക്ഷ്യം

  അത്തരം സിനിമകളില്‍ നിന്നും മാറി അവരെ നാം കണ്ടിട്ടില്ല. അപ്പോള്‍ നമ്മള്‍ അങ്ങനെ അവരെ അവതരിപ്പിക്കുമ്പോള്‍ അത് തീര്‍ത്തും ഒരു പുതുമയായിരിക്കുമെന്ന് കരുതി. അത് ശരിയായി വരികയും ചെയ്തു. ചിത്രത്തില്‍ ഒരു പുതുമ വരണമെന്ന് ആഗ്രഹിച്ചു. അത്ര മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ബെന്നി പറയുന്നു.

  ദശമൂലം ദാമു വരുന്നു...

  ദശമൂലം ദാമു വരുന്നു...

  ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത സിനിമയായിരുന്നു ചട്ടമ്പിനാട്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കഥാപാത്രം ട്രോളന്മാരുടെ പ്രിയപ്പെട്ടത്. ദാമു സ്ഥിരമായി ട്രോളുകളിലൂടെ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ വിഷയത്തില്‍ ഒരു സിനിമ തയ്യാറാക്കാനുള്ള തിരക്കുകളിലാണ് ബെന്നിയിപ്പോള്‍. ദാമുവിനെ കുറിച്ചും തിരക്കഥാകൃത്ത് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  ദാമുവിന്റെ സിനിമ

  ദാമുവിന്റെ സിനിമ

  ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുന്നതിന്റെ ആലോചനയിലാണിപ്പോള്‍. അങ്ങനെയൊന്ന് സംഭവിക്കുമെന്ന് കരുതുന്നു. സംവിധായകന്‍ ഷാഫിയ്ക്കും ഇതേ ആഗ്രഹമാണുള്ളത്. പ്രളയവും പിന്നെയാരു ശാസ്ത്രിക്രിയയുമായി ഏറെ നാളായി എഴുത്തില്‍ നിന്നും മാറി നിന്നിട്ട്. ഇനി എഴുത്തില്‍ കുറച്ച് ശ്രദ്ധ പതിപ്പിക്കണമെന്നുമാണ് ബെന്നി പി നായരമ്പലം പറയുന്നത്. ഉടന്‍ തന്നെ ദശമൂലം ദാമു പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  English summary
  Benny P Nayarambalam talks about Chanthupottu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X