»   » കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍! റെക്കോര്‍ഡുകളുമായി ഗ്രേറ്റ് ഫാദര്‍!!

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍! റെക്കോര്‍ഡുകളുമായി ഗ്രേറ്റ് ഫാദര്‍!!

Written By:
Subscribe to Filmibeat Malayalam
2017ലെ മികച്ച നടൻ മമ്മൂട്ടി, നദി മഞ്ജു വാര്യർ | filmibeat Malayalam

കഴിഞ്ഞ വര്‍ഷം മലയാളം സിനിമ സാക്ഷ്യം വഹിച്ചത് വ്യത്യസ്തങ്ങളായ നിരവധി സിനിമകളെ ആണ്. അതില്‍ ചില അരങ്ങേറ്റ സിനിമകളുണ്ടായിരുന്നു. നവാഗതരുണ്ടായിരുന്നു. എന്നിങ്ങനെ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അതിനിടെ ഓണ്‍ലൈനായി ഒരു വോട്ടിംഗ് നടന്നിരുന്നു.

നിവിന്റെ ഹേയ് ജൂഡ് ദുല്‍ഖറിന്റെ പേരിലായി! ഡിക്യൂ ഡാ.. കൊന്ന് കൊല വിളിച്ച് ട്രോളന്മാര്‍! കഷ്ടം തന്നെ

മികച്ച നടന്‍, മികച്ച നടി തുടങ്ങി നെഗറ്റീവ് റോള്‍ അഭിനയിച്ച താരങ്ങളടക്കം പട്ടികയില്‍ ഇടം നേടിയിരുന്നു. ഇത്തവണ മമ്മൂട്ടിയാണ് മികച്ച നടനായത്. ഒപ്പം മഞ്ജു വാര്യരാണ് മികച്ച നടിയായി പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. ഇവര്‍ക്ക് ഏത് സിനിമയിലൂടെയാണ് ഈ അംഗീകാരം കിട്ടിയതെന്ന് അറിയാണോ? വായിക്കാം..


മികച്ച നടനായി മമ്മൂട്ടി


2017 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിലെ ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മമ്മൂട്ടി പട്ടികയില്‍ ഒന്നാമനായത്. അവസാന ഘട്ടം വരെ മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാലുമുണ്ടായിരുന്നു. എന്നാല്‍ തൊണ്ണൂറ്റി ഒന്‍പതിനായിരം വോട്ടിനാണ് മമ്മൂട്ടി മുന്നിലെത്തിയത്.മികച്ച നടി മഞ്ജു വാര്യര്‍


അഭിനയത്തിലേക്ക് തിരിച്ചെത്തി മഞ്ജു വാര്യര്‍ക്ക് 2017 നല്ല വര്‍ഷമായിരുന്നു. കെയര്‍ ഓഫ് സൈറ ബാനു, ഉദാഹരണം സുജാത എന്നിങ്ങനെ അമ്മയായി മഞ്ജു അഭിനയിച്ച സിനിമകളിലെ അഭിനയത്തിലൂടെയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.മികച്ച സിനിമ

മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതേ സിനിമ തന്നെയാണ് 2017 ലെ നല്ല സിനിമയായി തിരഞ്ഞെടുത്തത്. ഇമോഷണല്‍ ത്രില്ലറായി ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറിന് പതിനാലായിരം വോട്ടായിരുന്നു കിട്ടിയിരുന്നത്.


മികച്ച സംവിധായകന്‍

മികച്ച സംവിധായകനായുള്ള നേട്ടവും സ്വന്തമാക്കി ഗ്രേറ്റ് ഫാദറിന് മൂന്നാമത്തെ അംഗീകാരമാണ് കിട്ടിയിരിക്കുന്നത്. ഹനീഫ് അദേനിയാണ് 2017 ലെ മികച്ച സംവിധായകന്‍. സൗബിന്‍ ഷാഹിറായിരുന്നു ഹനീഫിന് തൊട്ട് പിന്നിലുണ്ടായിരുന്നത്.


നെഗറ്റീവ് കഥാപാത്രം

സൗബിന്‍ ഷാഹിര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച പറവ എന്ന സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. കഥാപാത്രത്തിന് വേണ്ടിയുള്ള സൗബിന്റെ സമര്‍പ്പണം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു.


നവാഗത സംവിധായകന്‍

2017 ല്‍ കന്നിചിത്രം സംവിധാനം ചെയ്ത് മികച്ച സംവിധായകനായി മാറിയതും സൗബിന്‍ തന്നെയാണ്. പറവ എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് സൗബിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.സഹനടന്‍


സിദ്ദിഖാണ് മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത്. രാമലീല എന്ന സിനിമയിലെ സിദ്ദീഖിന്റെ പ്രകടനമായിരുന്നു ഇതിന് പിന്നില്‍. കഴിഞ്ഞ കൊല്ലം മോശമില്ലാത്ത അഭിനയം കാഴ്ച വെക്കാന്‍ സിദ്ദിഖിന് കഴിഞ്ഞിരുന്നു.


സഹനടി

ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമല്ല, നായിക പ്രധാന്യമില്ലെങ്കിലും അമ്മ വേഷങ്ങള്‍ ചെയ്യാനും തയ്യാറുള്ള നടിയാണ് ലെന. ഇതാണ് നടിയ്ക്ക് ആരാധന കൂടാനുള്ള പ്രധാന കാരണം. പൃഥ്വിരാജിന്റെ ആദം ജോണ്‍ എന്ന സിനിമയിലെ ഡെയ്‌സി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
English summary
Best of 2017 results: Mammootty & Manju Warrier are the big winners!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam