twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയോ മോഹന്‍ലാലോ? നിവിന്‍, ഫഹദ്, പൃഥ്വിരാജ് മികച്ച നടന്‍ ആരാണ്? കാത്തിരിപ്പ് ഇവര്‍ക്ക് വേണ്ടി!

    |

    പുതുമുഖങ്ങളായ ഒട്ടനവധി താരങ്ങളായിരുന്നു ഈ വര്‍ഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം, ശ്രാവണ്‍ മുകേഷ് തുടങ്ങിയ താരപുത്രന്മാരും നായകന്മാരായി എത്തിയിരുന്നു. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന താരങ്ങളും യൂത്തന്മാരുമെല്ലാം മത്സരിച്ചായിരുന്നു 2018 ല്‍ സിനിമകള്‍ റിലീസിനെത്തിച്ചത്.

    ചില സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയത്തില്‍ എന്നും കുടികൊള്ളും. അത്തരം ചില വേഷങ്ങളെ തേടി വലിയ അംഗീകാരങ്ങള്‍ എത്തുകയും ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനായിരുന്നു. ഈ വര്‍ഷത്തെ മികച്ച നടന്‍ ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. അതിനിടെ മമ്മൂട്ടി, മോഹന്‍ലാല്‍, അടക്കമുള്ള താരങ്ങളുടെ ലിസ്റ്റുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

     മമ്മൂട്ടി

    മമ്മൂട്ടി

    മമ്മൂട്ടിയുടെ കരിയറിലെ മോശമില്ലാത്ത ഒരു വര്‍ഷമായിരുന്നു 2018. മെഗാസ്റ്റാര്‍ നായകനായി അഭിനയിച്ച അഞ്ചോളം സിനിമകളായിരുന്നു റിലീസിനെത്തിയത്. എല്ലാം തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം സ്വന്തമാക്കിയവയായിരുന്നു. എന്നാല്‍ ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികളിലെ പ്രകടനമായിരുന്നു ഹിറ്റായത്. ഡെറിക് അബ്രഹാം എന്ന പോലീസുകാരന്റെ വേഷത്തിലായിരുന്നു മമ്മൂക്ക ചിത്രത്തില്‍ അഭിനയിച്ചത്. ഒരു ക്ലീന്‍ ത്രില്ലറായിരുന്ന അബ്രഹാമിന്റെ സന്തതികളെ ശ്രദ്ധേയമാക്കിയത് ഇമോഷണല്‍ മാസ് ഘടകങ്ങളായിരുന്നു. അതേ സമയം ജോയ് മാത്യൂ തിരക്കഥ ഒരുക്കിയ അങ്കിള്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷവും മികവുറ്റതായിരുന്നു.

      മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    നടനവിസ്മയം മോഹന്‍ലാലിന് ഇക്കൊല്ലം നഷ്ടമായിരുന്നു. രണ്ട് സിനിമകള്‍ പരാജയത്തിലെത്തിയെങ്കിലും ഒടിയന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമ ഡിസംബര്‍ പതിനാലിനായിരുന്നു റിലീസിനെത്തിയത്. വമ്പന്‍ താരനിര അണിനിരന്ന സിനിമയില്‍ മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് വേണ്ടി ശാരിരഭാരം കുറച്ച് മോഹന്‍ലാല്‍ ഒത്തിരിയധികം കഷ്ടപ്പാടുകള്‍ സഹിച്ചിരുന്നു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിലൂടെ പുരസ്‌കാരങ്ങള്‍ താരത്തിന് ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

     ദിലീപ്

    ദിലീപ്

    ജനപ്രിയതാരം ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവമാണ് ഈ വര്‍ഷം റിലീസിനെത്തിയ സിനിമ. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം അഭിനയിച്ചത്. ബിഗ് ബജറ്റിലൊരുക്കിയ സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇതോടെ ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതെ പോവുകയായിരുന്നു.

     ഫഹദ് ഫാസില്‍

    ഫഹദ് ഫാസില്‍

    യുവതാരങ്ങളില്‍ ഈ വര്‍ഷം ഏറ്റവുമധികം മിന്നിച്ചത് ഫഹദ് ഫാസിലാണ്. ഫഹദ് നായകനായി അഭിനയിച്ച വരത്തന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ ഈ സെപ്റ്റംബറിലായിരുന്നു റിലീസിനെത്തിയത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. സിനിമയിലെ ഫഹദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കിയിരിക്കുകയാണ്. ജനുവരിയിലെത്തിയ കാര്‍ബണും മോശമില്ലാത്ത ചിത്രമായിരുന്നു.

     പൃഥ്വിരാജ്

    പൃഥ്വിരാജ്

    പൃഥ്വിരാജ് നായകനായി അഭിനയിച്ച മൂന്നോളം സിനിമകളായിരുന്നു ഈ വര്‍ഷമെത്തിയത്. മൈ സ്‌റ്റോറി തിയറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും കൂടെ സൂപ്പര്‍ ഹിറ്റായിരുന്നു. ബാംഗ്ലൂര്‍ ഡെയിസിന് സേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം, വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയയുടെ തിരിച്ച് വരവ് എന്നിങ്ങനെ കൂടെ ശ്രദ്ധേയമാവാന്‍ കാരണങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ സിനിമയിലെ പൃഥ്വിയുടെ അഭിനയം എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്.

      നിവിന്‍ പോളി

    നിവിന്‍ പോളി

    വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് നിവിന്‍ പോളി. മലയാളത്തില്‍ ഒരു യുവതാരത്തിനും ലഭിക്കാത്ത അത്രയും വലിയൊരു അവസരമായിരുന്നു കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലൂടെ നിവിനെ തേടി എത്തിയത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ കൊച്ചുണ്ണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് നിവിന്‍ പോളി ആയിരുന്നു. അതിവേഗം ബോക്‌സോഫീസില്‍ നിന്നും നൂറ് കോടി സ്വന്തമാക്കാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

     ടൊവിനോ തോമസ്

    ടൊവിനോ തോമസ്

    റോമാന്റിക് സിനിമകളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് ടൊവിനോ തോമസ്. ഈ വര്‍ഷം ആമി, അഭിനയുടെ കഥ അനുവിന്റെയും, മഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര് എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ ടൊവിനോ അഭിനയിച്ചിരുന്നു. അതില്‍ തീവണ്ടിയിലെ ദിനേശന്‍ എന്ന കഥാപാത്രമായിരുന്നു ശ്രദ്ധേയം.

     ജയസൂര്യ

    ജയസൂര്യ

    അടുത്ത കുറച്ച് കാലങ്ങളായി ജയസൂര്യയ്ക്കും വിജയങ്ങള്‍ മാത്രമേയുള്ളു. ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ണ്ട് സിനിമകളായിരുന്നു ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത്. അതില്‍ ഞാന്‍ മേരിക്കുട്ടി എന്ന സിനിമയിലെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തിയ ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വുമണിനെയായിരുന്നു താരം അവതരിപ്പിച്ചത്. തിയറ്ററുകളില്‍ നിന്നും പ്രേക്ഷക പിന്തുണ സ്വന്തമാക്കിയ സിനിമ ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

    ജോജു ജോര്‍ജ്ജ്

    ജോജു ജോര്‍ജ്ജ്

    സഹനടനായും കോമഡി, വില്ലന്‍ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയനായ ജോജു ജോര്‍ജ്ജ് നായകനായി അഭിനയിച്ചത് ഈ വര്‍ഷമായിരുന്നു. ജോസഫ് എന്ന ചിത്രത്തിലൂടെയായിരുന്നു അത് സംഭവിച്ചത്. അടുത്ത കാലത്തൊന്നും ഇത്രയും മികച്ച സിനിമ കണ്ടിട്ടില്ലെന്നാണ് ജോസഫ് കണ്ടവര്‍ക്കെല്ലാം പറയാനുള്ളത്.

    English summary
    Best Of 2018: Who Is The Best Malayalam Actors Of 2018? Pick Your Choice
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X