twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ ഇനി മികച്ച ഹാസ്യതാരങ്ങളില്ല, അവസാനത്തേത് സുരാജ്

    By Meera Balan
    |

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇനി മികച്ച ഹാസ്യ താരം എന്ന വിഭാഗം ഇല്ല.മികച്ച നടന്‍. സഹനടന്‍ എന്നീ അവാര്‍ഡുകള്‍ ഉണ്ടാകും. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് മികച്ച ഹാസ്യ താരത്തിനുള്ള അവാര്‍ഡുകള്‍ നിര്‍ത്തലാക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് നടത്തി.

    2014 മുതല്‍ മികച്ച ഹാസ്യ താരത്തിനുള്ള അവാര്‍ഡ് ഉണ്ടാകില്ല. തീരുമാനം പ്രാവര്‍ത്തികമായാല്‍ അവാര്‍ഡ് നേടുന്ന അവസാനത്തെ നടന്‍ സുരാജ് വെഞ്ഞാറമൂട് ആകും. മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചില താരങ്ങളെ പരിചയപ്പെടാം

    ബഹദൂര്‍

    സുരാജ് മലയാളത്തിലെ അവസാനത്തെ മികച്ച ഹാസ്യതാരം

    ഒട്ടേറെ സിനിമകളിലൂടെ ചിരിപ്പിയ്ക്കുകയും അവസാന ചിത്രമായ ജോക്കറിലൂടെ കരിയിപ്പിയ്ക്കുകയും ചെയ്ത നടനാണ് ബഹദൂര്‍. 1978 ലാണ് അദ്ദേഹത്തിന് മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് ലഭിച്ചത്.

    മാമുക്കോയ

    സുരാജ് മലയാളത്തിലെ അവസാനത്തെ മികച്ച ഹാസ്യതാരം

    നാട്ടിന്‍പുറങ്ങളില്‍ കാണുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍. അദ്ദേഹം ആളുകളെ ചിരിപ്പിയ്ക്കാന്‍ കഴിവുണ്ടായല്‍. അതാണ് മാമുക്കോയ. മാമുക്കോയയുടെ തമാശകളെല്ലാം തന്നെ സാധാരണക്കാരന് ദഹിയ്ക്കുന്ന കോമഡികളായിരുന്നു. അതിനാലാവണം അദ്ദേഹത്തെ കാണുമ്പോള്‍ അവര്‍ 'ഗഫൂര്‍ കാ ദോസ്‌തെന്ന്' ഉച്ചത്തില്‍ വിളിയ്ക്കുന്നത്. കോഴിക്കോടന്‍ ശൈലിയുമായി മലയാളത്തില്‍ എത്തിയ താരത്തിന് മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്

    സുരാജ് വെഞ്ഞാറമൂട്

    സുരാജ് മലയാളത്തിലെ അവസാനത്തെ മികച്ച ഹാസ്യതാരം

    നിലവാരമില്ലാത്ത ദ്വയാര്‍ത്ഥ പ്രയോഗമുള്ള അശ്ലീല ചുവയുള്ള കോമഡിയാണ് സുരാജിന്റേതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഏറെക്കുറെ ഇക്കാര്യങ്ങള്‍ സമ്മതിയ്ക്കുന്നുണ്ടെങ്കിലും പേരറിയാത്തവരിലൂടെ തന്നിലെ മികച്ച നടനെ സുരാജ് ആരാധകര്‍ക്ക് കാട്ടി കൊടുത്തു. 2009, 2010, 2013 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഹാസ്യ താരത്തിനുള്ള അവാര്‍ഡ് സുരാജിന് ലഭിച്ചു

    ജഗതി ശ്രീകുമാര്‍

    സുരാജ് മലയാളത്തിലെ അവസാനത്തെ മികച്ച ഹാസ്യതാരം

    അപകടത്തെത്തുടര്‍ന്ന് ചലച്ചിത്ര രംഗത്ത് സജീവമല്ലാത്ത ജഗതി ശ്രീകുമാറിന് മികച്ച ഹാസ്യ നടനുള്ള സംസ്ഥാന അവാര്‍ഡ് അവസാനം ലഭിയ്ക്കുന്നത് 2011 ല്‍ ആണ്. സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്

    സലീം കുമാര്‍

    സുരാജ് മലയാളത്തിലെ അവസാനത്തെ മികച്ച ഹാസ്യതാരം

    2012 ല്‍ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സലീം കുമാറിന് അവസാനമായി ലഭിയ്ക്കുന്നത്.

    English summary
    Best Comedian Category Removed From Kerala State Film Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X