For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2012ലെ ചില മനോഹര ഗാനങ്ങള്‍

  By Lakshmi
  |

  സിനിമാ ഗാനങ്ങള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ, ഇഷ്ടങ്ങളില്‍ വ്യത്യസ്തതയുണ്ടാകുമെങ്കിലും പാട്ടുകള്‍ ഇഷ്ടമില്ലെന്ന് അധികമാരും പറയുന്നത് കേള്‍ക്കാന്‍ കഴിയില്ല. ചിലര്‍ അടിപൊളി ഫാസ്റ്റ് നമ്പറുകള്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റു ചിലര്‍ മെലഡിയുടെ ആരാധകരായിരിക്കും. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ പ്ലേ ചെയ്ത് അതിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മകളിലേയ്ക്ക് ഊളിയുന്നവരും സ്വപ്‌നം കാണുന്നവരുമെല്ലാമുണ്ട് നമ്മുടെ കൂട്ടത്തില്‍.

  എഴുപതുകളിലെയും എണ്‍പതുകളിലെയും മറ്റും ചലച്ചിത്രഗാനങ്ങള്‍ മിക്കവയും നിത്യഹരിതമെന്ന് ടാഗ് ചെയ്യപ്പെട്ടവയാണ്. പിന്നീട് തൊണ്ണൂറുകള്‍ പിന്നിട്ടപ്പോള്‍ പാട്ടുകള്‍ക്ക് ആത്മാവില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നുതുടങ്ങി. ഒരുകാലത്ത് മലയാളത്തില്‍ എണ്ണിയെടുക്കാന്‍ അധികം നല്ലപാട്ടുകളൊന്നും പിറക്കാത്ത സമയം പോലുമുണ്ടായിരുന്നു, അന്നെല്ലാം തമിഴിന്റെയും ഹിന്ദിയുടെയും ട്രെന്‍ഡില്‍ കുടുങ്ങിയ മലയാളവും പലവട്ടം കേട്ടാലും ഓര്‍മ്മയില്‍ തങ്ങാത്ത അടിപൊളിപ്പാട്ടുകളുടെ പുറകേയായിരുന്നു. പക്ഷേ അവയ്ക്കിടയിലുമുണ്ടായിരുന്നു മിന്നാമിനുങ്ങിന്റെ വെട്ടം പോലെ ഓര്‍മ്മയില്‍ കൊരുത്തുപോകുന്ന ചില പാട്ടുകള്‍.

  ഇപ്പോള്‍ സിനിയില്‍ മാറ്റത്തിന്റെ കാലമാണ്. എല്ലാമേഖലയിലും യുവാക്കള്‍ കടന്നുവരുകയാണ്, സംഗീതത്തിലും ഗാനരചനയിലുമെല്ലാം പുത്തന്‍ താരോദയങ്ങള്‍ നടക്കുന്നു. ഈ മാറ്റം സ്വാഭാവികമായും ചലച്ചിത്രഗാനങ്ങളുടെ കാര്യത്തിലും കാണുന്നുണ്ട്. ഏറ്റവും സന്തോഷകരമായ കാര്യം മനോഹരമായ ഗാനങ്ങളുടെ കാലം മലയാളത്തില്‍ ആവര്‍ത്തിക്കുന്നുവെന്നതാണ്. 2012ല്‍ പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും മനോഹരമായ ഗാനങ്ങളുണ്ടായിരുന്നു. ഇവയില്‍ പലതും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തു. മിക്കതിന്റെയും വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണെന്നതാണ് ശ്രദ്ധേയമായ ഒരുകാര്യം.

  മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകള്‍( സ്പിരിറ്റ്)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  2012ല്‍ പുറത്തിറങ്ങിയ പത്ത് മികച്ച ഗാനങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ആദ്യം മനസ്സിലേയ്ക്കുവരുന്നൊരു ഗാനമാണ് മോഹന്‍ലാല്‍ നായകനായ സ്പിരിറ്റ് എന്ന ചിത്രത്തിലെ മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകള്‍ എന്നു തുടങ്ങുന്ന ഗാനം. മനോഹരമായ സംഗീതവും ആലാപനവും കൊണ്ട് ശ്രദ്ധനേടിയ പാട്ടാണിത്. റഫീക്ക് അഹമ്മദ് രചിച്ച് പ്രമുഖ ഗസല്‍ ഗായകനായ ഷഹബാസ് അമന്‍ ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്ത ഈ ഗാനം മനസിനെ സ്പര്‍ശിയ്ക്കുന്നതുതന്നെയാണ്.

  കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ (സെല്ലുലോയ്ഡ്)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  സംഗീതാസ്വാദകരെയെല്ലാം എഴുപതുകളുടെ പഴമയിലേയ്ക്ക് തിരിച്ചെത്തിയ ഗാനമാണ് സെല്ലുലോയ്ഡിലെ ഈ പഴയ ടച്ചുള്ള ഗാനം. ഒരുവട്ടം കേട്ടുകഴിയുമ്പോള്‍ത്തന്നെ ആരും ഈ പാട്ടിന്റെ ഫാനായിപ്പോകും. റഫീഖ് അഹമ്മദിന്റെയും എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെയും വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജി ശ്രീരാമും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  അനുരാഗത്തിന്‍ വേളയില്‍ (തട്ടത്തിന്‍ മറയത്ത്)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ഈ ഗാനം മനോഹരമാണ്. ഇതേ ഗാനം തന്നെ മമ്മൂട്ടി നായകനായ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലും ഉപയോഗിക്കുകയുണ്ടായി. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഗാനരചയിതാവും ഗായകനും. ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

  വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ(ഉസ്താദ് ഹോട്ടല്‍)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായിരുന്ന ഉസ്താദ് ഹോട്ടലിലെ മനോഹരമായ ഒരു ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക ഗോപി സുന്ദര്‍ ആണ് സംഗീതം പകര്‍ന്നത്. ഹരിചരണും സംഘവുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

  അഴലിന്റെ ആഴങ്ങളില്‍ (അയാളും ഞാനും തമ്മില്‍)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  2012ലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ ഈ ഗാനവും മനസ്സില്‍ തങ്ങിനില്‍ക്കുന്നതാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതി ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഈ ഗാനം നിഖില്‍ മാത്യുവും അഭിരാമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

  നിലാമലരേ നിലാമലേ പ്രഭാകിരണം (ഡയമണ്ട് നെക്ലേസ്)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  2012ലെ മികച്ചഗാനങ്ങളുടെ പട്ടികയില്‍ നിന്നും നിന്നും മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് ഈണം പകര്‍ന്നിരിക്കുന്നത്. ശ്രീനിവാസ് രഘുനാഥനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

  വിജനസുരഭി വാടികയില്‍ ( ബാച്ച്‌ലര്‍ പാര്‍ട്ടി)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  നടി രമ്യ നമ്പീശന്റെ നൃത്തത്തിന്റെ ചുവടുപറ്റിയാണ് ഈ ഗാനം ശ്രദ്ധിക്കപ്പെട്ടത്, നൃത്തം മാറ്റിനിര്‍ത്തി ആസ്വദിച്ചാലും മനോഹരമായ ഗാനമെന്നേ ഇതിനെയും പറയാന്‍ കഴിയൂ. അല്‍പം വിഷാദം കല്‍ത്തി ഗാനം ആലപിച്ചിരിക്കുന്നതും രമ്യ തന്നെയാണ്. റഫീഖ് അഹമ്മദ് തന്നെയാണ് ഈ ഗാനത്തിനും വരികളെഴുതിയിരിക്കുന്നത്, സംഗീതം രാഹുല്‍ രാജിന്റേതാണ്.

  അകലെയോ നീ അകലെയോ (ഗ്രാന്‍ഡ് മാസ്റ്റര്‍)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  ഗ്രാന്‍ഡ് മാസ്റ്ററിലെ ഈ ഗാനവും 2012ല്‍ പുറത്തിറങ്ങിയ മികച്ചഗാനങ്ങളില്‍ ഒന്നാണ്. ദീപക് ദേവിന്റെ സംഗീതത്തില്‍ ചിറ്റൂര്‍ ഗോപി എഴുതിയ ഗാനമാണിത്. വിജയ് യേശുദാസാണ് ഈഗാനം ആലപിച്ചിരിക്കുന്നത്.

  ഏനുണ്ടോടീ അമ്പിളിച്ചന്തം (സെല്ലുലോയിഡ്)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  ഗായിക സിതാരയ്ക്ക ് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഈ ഗാനം ശ്രവണസുഖം നല്‍കുന്നതാണ്. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ രചനയ്ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്, നാടന്‍ പാട്ടിന്റെ ശീലുകളെന്നപോലെ സുഖം പകരുന്ന ഗാനമാണിത്.

  ആറ്റു മണല്‍ പായയില്‍ അന്തിവെയില്‍ (റണ്‍ ബേബി റണ്‍)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  മോഹന്‍ലാല്‍-അമല പോള്‍ ചിത്രമായ റണ്‍ ബേബി റണിലെ ആറ്റുമണല്‍ പായയില്‍ എന്ന ഗാനവും 2012ലെ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയഗാനമാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക രതീഷ് വേഗയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗാനം ആലപിച്ചത് മോഹന്‍ലാലാണ്.

  ശലഭമഴ പെയ്യുമീ( നിദ്ര)

  2012ലെ ചില മനോഹര ഗാനങ്ങള്‍

  ഭരതന്‍ ചിത്രമായ നിദ്രയുടെ റീമേക്കിലെ മനോഹരമായ ഒരു ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജാസി ഗിഫ്‌റ് ണ്. ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  English summary
  Malayalam films now and one can see that a sea change has come over the duet song and dance routine, in 2012 number of films are gave good treat with good music, and songs, 2012ല്‍ പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും മനോഹരമായ ഗാനങ്ങളുണ്ടായിരുന്നു. ഇവയില്‍ പലതും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തു
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X