»   » 'ഭാഗ് മില്‍ഖ ഭാഗ് ' കണ്ട് ജയാബച്ചന്‍ കരഞ്ഞു

'ഭാഗ് മില്‍ഖ ഭാഗ് ' കണ്ട് ജയാബച്ചന്‍ കരഞ്ഞു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: 'ഭാഗ് മില്‍ഖ ഭാഗ്' കണ്ട് ബിഗ് ബിയുടെ സഹധര്‍മ്മിണി സക്ഷാല്‍ ജയാ ബച്ചന്‍ വിതുന്പി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ഒരുക്കിയ പ്രത്യേക പ്രദര്‍ശനത്തിലാണ് ചിത്രം കണ്ട് ജയാബച്ചന്‍ കരഞ്ഞത്. മില്‍ക്കാ സിംഗിനെ ചിത്രത്തില്‍ അവതരിപ്പിച്ച ഫര്‍ഹാന്‍ അക്തറിനെ കെട്ടിപ്പിടിച്ച് ജയ കരഞ്ഞു. മില്‍ഖയുടെ ജീവിതത്തിലെ ദുഖങ്ങളും ത്യാഗങ്ങളും അതു പോലെ സ്‌ക്രീനില്‍ അവതരിയ്പ്പിക്കാന്‍ ഫര്‍ഹാന് കഴിഞ്ഞു വെന്ന് ജയാബച്ചന്‍ പറഞ്ഞു.

Jaya Bachchan

ചിത്രത്തിന്റെ സംവിധായകനായ രാകേയ്ഷ് മെഹ്‌റയും ഫര്‍ഹാനുമായും കുടുംബപരമായി നല്ല അടുപ്പത്തിലാണ് ബച്ചന്‍ കുടുംബം. അതിനാലാണ് ചിത്രം കാണാന്‍ അവര്‍ എത്തിയതും. സിനിമകാണുന്നതിനിടയില്‍ പല തവണ ജയാബച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. ചിത്രം കഴിഞ്ഞതും ഫര്‍ഹാനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ബോളിവുഡിന്റെ പഴയ താരറാണി.

പറക്കും സിംഗ് എന്ന് ലോകം വാഴ്ത്തുന്ന അത്‌ലറ്റ് മില്‍ഖ സിംഗിന്റെ ജീവിതം പ്രമേയമാക്കിയെടുത്ത ചിത്രമാണ് ഭാഗ് മില്‍ഖ ഭാഗ്. ചിത്രം ഇതിനോടകം തന്നെ മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. മില്‍ഖാസിംഗിനെ സ്‌ക്രീനില്‍ അവതരിപ്പിച്ച നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറിനും നല്ല പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ പല കായിക താരങ്ങളും ചിത്രം കണ്ട ശേഷം തങ്ങളുടെ അഭിപ്രായങ്ങള്‍ മില്‍ഖാ സിംഗിനെ അറിയിച്ചിരുന്നു. ശ്രമിച്ചാല്‍ എന്തും നമുക്ക് നേടാം എന്നൊരു സന്ദേശം ചിത്രം തരുന്നതായി ചിത്രം കണ്ട ശേഷം ഇന്ത്യയുടെ പ്രിയ അത്ലറ്റ് പി ടി ഉഷയും പറഞ്ഞിരുന്നു

English summary
Veteran actress Jaya Bachchan couldn't hold back her tears after watching a special screening of Rakeysh Omprakash Mehra's "Bhaag Milkha Bhaag", which tells the strife and struggle of Indian sprinter Milkha Singh's life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam