»   » ദേവസേനയെ പോലെ അല്ല ബാഗമതി! വാളിന് പകരം ചുറ്റിക, അനുഷ്‌ക ശര്‍മ്മയെ ആരും ആരാധിക്കും! ഇതാ കാരണം!!!

ദേവസേനയെ പോലെ അല്ല ബാഗമതി! വാളിന് പകരം ചുറ്റിക, അനുഷ്‌ക ശര്‍മ്മയെ ആരും ആരാധിക്കും! ഇതാ കാരണം!!!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിന് ശേഷം അനുഷ്‌ക ഷെട്ടി അഭിനയിക്കുന്ന സിനിമയാണ് ബാഗമതി. നടിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്ത് വിടുമെന്ന പറഞ്ഞിരുന്നു. അങ്ങനെ ഇന്ന് ചിത്രത്തില്‍ നിന്നും പോസ്റ്റര്‍ വന്നിരിക്കുകയാണ്.

മദ്യപിച്ച് ബോധമില്ലാതെ പ്രമുഖ നടിയുടെ ചിത്രങ്ങള്‍! ആരാധകര്‍ തെറി വിളിക്കാന്‍ മാത്രം പൂസായിരുന്നോ നടി

അനുഷ്‌ക ഇരട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ നിന്നും പരിക്കേറ്റ മുഖവും ശരീരവുമായി കൈയില്‍ ചുറ്റിക പിടിച്ച് നില്‍ക്കുന്ന അനുഷ്‌കയുടെ ഒരു കൈ ചുമരില്‍ തറച്ച് നില്‍ക്കുന്നതായിട്ടുമാണ് കാണിച്ചിരിക്കുന്നത്. ബാഹുബലിയിലെ ദേവസേനയില്‍ നിന്നും ശക്തമായ കഥാപാത്രവുമായിട്ടാണ് അനുഷ്‌കയുടെ വരവെന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

അനുഷ്‌കയുടെ പിറന്നാള്‍


തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയുടെ 35-ാം പിറന്നാളാണിന്ന്്. പിറന്നാള്‍ ദിനത്തില്‍ അനുഷ്‌കയുടെ പുതിയ സിനിമയില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വിടുമെന്ന് മുമ്പ് പറഞ്ഞിരുന്നു. ശേഷം അനുഷ്‌കയുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ബാഗമതി

അനുഷ്‌കയുടെ ഏറ്റവും പുതിയ സിനിമയാണ് ബാഗമതി. നടി ഇരട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററില്‍ പരിക്കേറ്റ മുഖവും ശരീരവുമായി കൈയില്‍ ചുറ്റിക പിടിച്ച് നില്‍ക്കുന്ന അനുഷ്‌കയുടെ ഒരു കൈ ചുമരില്‍ തറച്ച് നില്‍ക്കുന്നതായിട്ടുമാണ് കാണിച്ചിരിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയാവുന്നു


നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ അടുത്ത ജനുവരിയില്‍ റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് ഒരുങ്ങുന്നത്. തെലുങ്കിലും തമിഴിലുമായിട്ടാണ് സിനിമ വരാന്‍ പോവുന്നത്.

ബ്രഹ്മാണ്ഡ ചിത്രങ്ങള്‍

വിസ്മയ ചിത്രം ബാഹുബലിയിലൂടെയാണ് അനുഷ്‌കയെ ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്നതെങ്കിലും അതിന് മുമ്പും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ അനുഷ്‌ക അഭിനയിച്ചിരുന്നു. അതിലൊന്ന് അരുന്ധതി ആയിരുന്നു. ഒപ്പം സൂര്യയുടെ സിങ്കം എന്ന ചിത്രത്തിലെ നായികയും അനുഷ്‌കയായിരുന്നു.

ഉണ്ണിമുകുന്ദനും അഭിനയിക്കുന്നു

അശോക് സംവിധാനം ചെയ്യുന്ന സിനിമയില്‍ അനുഷ്‌കയ്‌ക്കൊപ്പം ചിത്രത്തില്‍ മലയാളത്തിന്റെ മസില്‍മാനായ ഉണ്ണിമുകുന്ദനും അഭിനയിക്കുന്നുണ്ട്. യുവി ക്രീയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയറാം, ആശ ശരത്ത്, എന്നിവരും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Ahead of Anushka Shetty's birthday, the first look of Bhaagamathie has dropped. Following the humongous success of Baahubali franchise, Anushka's popularity among fans in the other states down south has grown significantly. In order to cash in on that, the producers will be releasing the film simultaneously in Telugu, Tamil and Malayalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam