»   » ഈ ലുക്ക് കണ്ടാല്‍ ആരാണ് സിനിമ കാണാന്‍ ടിക്കറ്റ് എടുത്ത് പോവാത്തത്, ഭാഗമതി അതിശയിപ്പിക്കുന്നു

ഈ ലുക്ക് കണ്ടാല്‍ ആരാണ് സിനിമ കാണാന്‍ ടിക്കറ്റ് എടുത്ത് പോവാത്തത്, ഭാഗമതി അതിശയിപ്പിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

അരുദ്ധതിയ്ക്കും, രുദ്രമാദേവിയ്ക്കും, ദേവസേനയ്ക്കും ശേഷം മറ്റൊരു സ്ത്രീപോരാളിയുടെ കഥയുമായി എത്തുകയാണ് അനുഷ്‌ക ഷെട്ടി. ഓരോ ചിത്രത്തിലൂടെയും ആരാധകരെ കോരിത്തരിപ്പിയ്ക്കുന്ന പ്രകടനമാണ് അനുഷ്‌ക കാഴ്ചവയ്ക്കുന്നത്.

ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്ത ഭാഗമതിയുടെ പോസ്റ്റര്‍ കണ്ടാല്‍ തന്നെ അറിയാം, ഈ ചിത്രത്തിലും അനുഷ്‌ക തകര്‍ക്കും!!. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും വൈറലായിരുന്നു.

ആദിയുണ്ട്, സ്ട്രീറ്റ്‌ലൈറ്റുണ്ട്, ഈടയുണ്ട്, കര്‍ബണുണ്ട്... ഈ ജനുവരി ആര്‍ക്കൊപ്പമാവും??

പോസ്റ്റര്‍

ആര്‍ട്ടാണ് ഈ പോസ്റ്റര്‍ ചിത്രത്തിലെ ആകര്‍ഷണം. ചുമരില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രത്തില്‍ അനുഷ്‌ക നോക്കി നില്‍ക്കുന്നതായിട്ടാണ് പോസ്റ്റര്‍. അതാവാം ഒരുപക്ഷെ ഭാഗമതി..

അരുദ്ധതിയുമായി സാമ്യം

അനുഷ്‌കയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ അരുദ്ധതിയുമായി വലിയ സാമ്യമുണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. എന്നാല്‍ അനുഷ്‌കയുടെ ലുക്ക് മുതല്‍ എല്ലാത്തിലും മാറ്റമുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ദേവസേനയ്ക്ക് ശേഷം

പ്രേക്ഷകരെ ഒരുപാട് ആകര്‍ഷിച്ച കഥാപാത്രമാണ് അനുഷ്‌കയുടെ ദേവസേന. ബാഹുബലി ചിത്രത്തില്‍ പ്രഭാസിനൊപ്പമായിരുന്നു അനുഷ്‌കയെയും പ്രേക്ഷകര്‍ പ്രശംസിച്ചത്. ദേവസേനയുടെ ഹിറ്റിന്റെ പശ്ചാത്തലത്തിലാണ് ഭാഗമതി വരുന്നത്.

ടീസര്‍ വൈറലായി

ബാഹുബലിയെ സഹതാരമായ പ്രഭാസാണ് ഭാഗമതിയുടെ ടീസര്‍ ട്വറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഷെയര്‍ ചെയ്തത്. സിനിമാ ലോകം ഒന്നടങ്കം അനുഷ്‌കയെയും ഭാഗമതിയെയും പ്രശംസിയ്ക്കുന്നു.

ഭാഗമതിയെ കുറിച്ച്

പിള്ള ജമിന്ദര്‍ എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ സജി അശോകാണ് ഭാഗമതി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

English summary
After an intriguing teaser, Bhaagamathie makers have released a new poster of the Anushka Sharma starrer on the occasion of New Year. In the poster, Anushka’s gaze is focused on a painting which looks like a warrior

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X