»   » അമിതാഭ് ബച്ചന് ശക്തമായ വെള്ളുവിളി ഉയര്‍ത്തിയ ജയസൂര്യയും മമ്മൂട്ടിയും

അമിതാഭ് ബച്ചന് ശക്തമായ വെള്ളുവിളി ഉയര്‍ത്തിയ ജയസൂര്യയും മമ്മൂട്ടിയും

Written By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തിലെ പ്രധാന വിഭാഗങ്ങളിലെല്ലാം തിളങ്ങിയത് ബോളിവുഡ് ചിത്രങ്ങളാണ്. മികച്ച നടിയും നടനും സംവിധായകനുമെല്ലാം ബോളിവില്‍ നിന്നായിരുന്നു.

മലയാളത്തെ സംബന്ധിച്ചും അത്ര വലിയ മോശമൊന്നും ആയിരുന്നില്ല. മികച്ച നടനുള്ള മത്സരത്തില്‍ അമിതാഭ് ബച്ചന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയത് മലയാളത്തിലെ രണ്ട് പ്രമുഖ താരങ്ങളാണ്. ജയസൂര്യയും മമ്മൂട്ടിയും.

bachchan-mammootty-jayasurya

പത്തേമാരി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തോടും സുസു സുധി വാത്മൂകത്തിലെയും ലുക്കാ ചുപ്പിയിലെയും ജയസൂര്യയുടെ അഭിനയത്തോടും ആയിരുന്നു ബച്ചന്റെ മത്സരം.

ഒടുവില്‍ അന്തിമ തീരുമാനം വന്നപ്പോള്‍ പിക്കു എന്ന ചിത്രത്തിലൂടെ ബിഗ് ബി മികച്ച നടനായി. പത്തേമാരി മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരമാര്‍ശവും ലഭിച്ചു.

English summary
Amitabh Bhachchan faced tough competition from Mammooty and Jayasurya for the National Award.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam