Just In
- 51 min ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 1 hr ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 1 hr ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
- 2 hrs ago
ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്മാന് ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്
Don't Miss!
- News
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ്
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Sports
IND vs ENG: ചെന്നൈ ക്രിക്കറ്റ് ഫീവറിലേക്ക്, ഇന്ത്യയെ മെരുക്കാന്‍ ഇംഗ്ലീഷുകാരെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആടുതോമയെക്കുറിച്ച് കേട്ടതും സില്‍ക് സ്മിത ഓക്കെ പറഞ്ഞു! സ്ഫടികം ഓര്‍മ്മകളുമായി ഭദ്രന്!
മോഹന്‍ലാല്‍ ചിത്രങ്ങളില്‍ സ്ഫടികത്തെ നെഞ്ചോട് ചേര്‍ത്തുവെക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. ഭദ്രന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അസാധ്യ സിനിമയായിരുന്നു ഇത്. ആടുതോമയേയും തോമയുടെ ഡയലോഗും മുണ്ടുരിഞ്ഞുള്ള അടിയുമൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തിന് ആരാധകരേറെയാണ്. സിനിമയ്ക്ക് രണ്ടാം ഭാഗം ഇറങ്ങിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഭദ്രന് അത് നിഷേധിച്ചിരുന്നു. തന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമയൊരുക്കിയതെന്ന് ഭദ്രന് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന് വിശേഷങ്ങള്‍ പങ്കുവെച്ചത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നതിനായി രൂപേഷ് പീതാംബരനെ തിരഞ്ഞെടുത്തതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. രൂപേഷിന്റെ അച്ഛനും താനും സുഹൃത്തുക്കളായിരുന്നു. താന്‍ ആ വീട്ടില്‍ പോവാറുണ്ടായിരുന്നു. മകന്റെ സിനിമാതാല്‍പര്യത്തെക്കുറിച്ച് ഇടയ്ക്ക് അമ്മ പറഞ്ഞിരുന്നു. ഒരു ദിവസം രൂപേഷിനെ നേരില്‍ കണ്ടിരുന്നു. സംവിധായകനാണെന്ന് പറഞ്ഞപ്പോള്‍ എനിക്കൊരു റോള്‍ തരാമോയെന്നായിരുന്നു ചോദ്യം. അന്നേ താന്‍ ആ പയ്യനെ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് ആടുതോമയുടെ ബാല്യം അവതരിപ്പിക്കാന്‍ രൂപേഷിനെ ക്ഷണിച്ചത്.
സില്‍ക്ക് സ്മിത, സ്ഫടികം ജോര്‍ജ് തുടങ്ങിയ കഥാപാത്രങ്ങളുടെ വരവിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സില്‍ക്ക് സ്മിതയെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. നര്‍ത്തകിയായിരിക്കുമ്പോള്‍ മുതലേ സില്‍ക്കിനെ അറിയാമായിരുന്നു. ഫോണിലൂടെ ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അതീവ താല്പര്യത്തോടെയാണ് സിനിമ ചെയ്യാമെന്നേറ്റതെന്നും ഭദ്രന് ഓര്‍ത്തെടുക്കുന്നു.