For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടീസറല്ലേ വന്നത്! സ്ഫടികമെന്ന പേരില്‍ സിനിമ ഇറങ്ങില്ല! ആ പേര് മോഹിക്കേണ്ട! രോഷാകുലനായി ഭദ്രന്‍! കാണൂ

  |

  മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ സിനിമയും കഥാപാത്രവും, സ്ഫടികമെന്ന സിനിമയെക്കുറിച്ചും ആടുതോമയെക്കുറിച്ചും ചോദിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഇതാണ്.മോഹന്‍ലാലും ഭദ്രനും ഒരുമിച്ചെത്തിയപ്പോള്‍ പിറന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായിരുന്നു. 24 വര്‍ഷമായിരിക്കുകയാണ് ഈ സിനിമ പിറന്നിട്ട്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തന്നിലേക്കാക്കിയാണ് മോഹന്‍ലാല്‍ അന്ന് കുതിച്ചത്. അതാത് കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും അവതരിപ്പിച്ചത്. ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ് ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളും. ആടുതോമയുടെ മുണ്ട് പറിച്ചെറിയലും ആട്ടിന്‍ ചോര കുടിക്കുന്നതുമൊക്കെ ഒരിക്കലും മറക്കാനാവില്ല.

  എങ്ങോട്ട് തിരിഞ്ഞാലും കിവംദന്തി! ദിലീപിനേയും കാവ്യ മാധവനേയും വിടാതെ പാപ്പരാസികള്‍! കാണൂ!

  സിനിമയ്ക്ക് രണ്ടാം ഭാഗമെന്ന ആശയവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചിലര്‍ തന്നെ സമീപിച്ചിരുന്നതായും അവരുടെ മോഹനവാഗ്ദാനങ്ങള്‍ സ്വീകരിക്കാതെ തന്‍രെ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു താനെന്നും അദ്ദേഹം പറയുന്നു. 1995ലായിരുന്നു സിനിമ പിറന്നത്. തിലകന്‍, ഉര്‍വശി, സില്‍ക്ക് സമ്തി, സ്്ഫടികം ജോര്‍ജ്, മണിയന്‍പിള്ള രാജു. ചിപ്പി, നെടുമുടി വേണു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. സ്ഫടികം 2 ന്റെ ടീസര്‍ പുറത്തുവിട്ടതും ഇന്നായിരുന്നു. അതിന് പിന്നാലെയായാണ് ഇതേക്കുറിച്ച് പ്രതികരിച്ച് ഭദ്രനും എത്തിയത്.

  ലൂസിഫറിന് റെക്കോര്‍ഡ് കലക്ഷന്‍! ആദ്യദിനത്തില്‍ 10 കോടി! 10 ദിവസം കൊണ്ട് 100 കോടി ക്ലബില്‍? കാണൂ

  സ്ഫടികം 2 ടീസര്‍

  സ്ഫടികം 2 ടീസര്‍

  ആടുതോമയുടെ മകനായ ഇരുമ്പന്‍ ജോണിയുടെ കഥയുമായാണ് തന്റെ വരവെന്നാണ് ബിജു ജെ കട്ടക്കല്‍ വ്യക്കതമാക്കിയത്. 24 വര്‍ഷത്തിന് ശേഷം സ്ഫടികത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണെന്ന് വ്യക്തമാക്കിയ സംവിധായകന്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടത് ശനിയാഴ്ചയായിരുന്നു. ഈ പേര് മാറ്റാതെ ഈ സിനിമ ഇറക്കരുതെന്നാണ് പ്രേക്ഷകരും പറയുന്നത്. ഈ വാര്‍ത്ത തന്നെ വന്‍വിവാദമായിരുന്നു. ഇപ്പോഴിതാ ടീസറിന് കീഴിലും വന്‍വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

  ഇതേ പേര് ഉപയോഗിക്കാന്‍ സമ്മതിക്കില്ല

  ഇതേ പേര് ഉപയോഗിക്കാന്‍ സമ്മതിക്കില്ല

  ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമയെടുക്കേണ്ടെന്നും താന്‍ അതിനായി സമ്മതിക്കില്ലെന്നും ഈ പേരും സിനിമയ്ക്ക് ഉപയോഗിക്കാനാവില്ലെന്നുമാണ് ഭദ്രന്‍ പറഞ്ഞത്. സ്ഫടികം ഒരൊറ്റ സിനിമയേയുള്ളൂ. അത് താന്‍ ചെയ്തുകഴിഞ്ഞു. ആ സിനിമയുട ഒരു റഫറന്‍സും ഈ ചിത്രത്തില്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്താല്‍ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

  ബെന്‍സ് കാറായിരുന്നു അന്നത്തെ വാഗ്ദാനം

  ബെന്‍സ് കാറായിരുന്നു അന്നത്തെ വാഗ്ദാനം

  സ്ഫടികത്തിന്റെ രണ്ടാം ഭാഗം എന്ന ആവശ്യവുമായി നേരത്തെ തന്നെ പലരും തന്നെ തേടിയെത്തിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ ആവശ്യവുമായി നിര്‍മ്മാതാവായ ഗുഡ്‌നൈറ്റ് മോഹന്‍ വീട്ടില്‍ വന്നിരുന്നു. 65 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് കാറായിരുന്നു അദ്ദേഹം ഓഫര്‍ ചെയ്തത്. ഒരു വര്‍ഷമാണ് അദ്ദേഹം അത് ഉപയോഗിച്ചത്. തുണി പറിച്ചുള്ള ഇടിയും കറുപ്പും ചുവപ്പമുള്ള ഷോര്‍ട്‌സിട്ട് റെയ്ബാന്‍ വെച്ചുള്ള ഇടിയും രണ്ടാം ഭാഗത്തിലുണ്ടായിരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ ആവശ്യം ആദ്യം കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്നും പിന്നീട് അതിനെ പിന്നിലെ കാരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം ബെന്‍സ് വേണമെങ്കില്‍ ചെയ്താ മതിയെന്ന് പറഞ്ഞിരുന്നതായും ഭദ്രന്‍ പറഞ്ഞിരുന്നു.

  സിനിമ അവസാനിച്ചതാണ്

  സിനിമ അവസാനിച്ചതാണ്

  ചെകുത്താന്‍ എന്ന് മകനെക്കുറിച്ചെഴുതിയ അപ്പന്‍ പിന്നീട് സ്ഫടികം എന്നെഴുതുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ആ അപ്പന്‍ വില്ലന്‍മാരാല്‍ കൊല്ലപ്പെടുകയും മകന്‍ ജയിലിലേക്കും പോവുകയും ചെയ്യുന്ന ക്ലൈമാക്‌സായിരുന്നു. ജയിലില്‍ നിന്നും തിരികയെത്തുന്ന മകന്‍ പിന്നെയും ചെകുത്താനാവുമോ, വീണ്ടും ഗുണ്ടയുടെ വേഷണിഞ്ഞല്ലല്ലോ അദ്ദേഹം ജീവിതത്തിലേക്ക് കടന്നുപോകുന്നത്. മകനെ വളര്‍ത്തിയതിന്റെയും അവനെക്കുറിച്ച് തെറ്റായി മനസ്സിലാക്കിയതിനെക്കുറിച്ചും മനസ്സിലായ പിതാവ് സ്ഫടികം എന്നെഴുതുന്നതിലൂടെ ആ കഥയും സിനിമയും അവസാനിച്ചു. അതിനാല്‍ത്തന്നെ രണ്ടാം ഭാഗത്തിന് അവിടെ സ്‌കോപ്പില്ല.

  English summary
  Bhadran's reaction about Sphadikam2, see the latest updation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X