»   » ആ അഞ്ജാതനെ കണ്ട് പിടിച്ചതോടു കൂടി ഭഗത് ഹാപ്പിയായി

ആ അഞ്ജാതനെ കണ്ട് പിടിച്ചതോടു കൂടി ഭഗത് ഹാപ്പിയായി

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടിയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നവരാണ് നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, ഭഗത് മാനുവല്‍ എന്നിവര്‍.
പിന്നീട് ഒട്ടേറെ ചിത്രങ്ങളും ഇവരെ തേടിയെത്തുന്നണ്ടായിരുന്നു. അങ്ങനെ മൂവരും ഇപ്പോള്‍ മലയാളീ പ്രേക്ഷകരുടെ പ്രിയ നടന്മാരായി മാറി. പക്ഷേ ഭഗതിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. മലര്‍വാടിയ്ക്ക് ശേഷം ഒട്ടേറെ അവസരങ്ങള്‍ ഭഗതിനെ തേടിയെത്തുന്നുണ്ടായിരുന്നു. എങ്കിലും ഭഗതിന് നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല.

എന്നാല്‍ അടുത്തിടെയാണ് ഇങ്ങനെയൊരു കാര്യം ഭഗത് പറയുന്നത്. തനിയ്ക്ക് നല്ല വേഷങ്ങള്‍ ലഭിക്കാത്തതുക്കൊണ്ടല്ല, ഒട്ടേറെ നല്ല ചിത്രങ്ങളും വേഷങ്ങളും തന്നെ തേടിയെത്തുന്നുണ്ട്. പക്ഷേ ഡേറ്റ് നല്‍കി അഡ്വാന്‍സ് വാങ്ങിച്ച് കഴിഞ്ഞ് ചിത്രീകരണത്തിന്റെ തലേ ദിവസമാണ് ചിത്രത്തില്‍ തന്നെ ഒഴിവാക്കിയെന്ന് വിളിച്ച് പറയുന്നത്.

ഇങ്ങനെ ഭഗതിന്റെ ഒട്ടേറെ സിനമകള്‍ മുടങ്ങി പോയി. പിന്നീടാണ് മറ്റൊരു സിനിമാ താരം വഴി തന്റെ അവസരങ്ങള്‍ മുടക്കുന്ന ആളെ ഭഗത് കണ്ടു പിടിച്ചത്. എന്നാല്‍ അതാരാണെന്ന് ഇതുവരെ ഭഗത് പുറത്ത് വിട്ടിട്ടുമില്ല. ഇപ്പോഴിതാ ഭഗതിനെ തേടി പുതിയ ചിത്രങ്ങള്‍ വന്ന് തുടങ്ങിയിരിക്കുന്നു. അനീഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന സൂം എന്ന ചിത്രത്തിലൂടെയാണ് ഭഗത് നായകനായി എത്തുന്നത്. എന്തായാലും ഇതോടു കൂടി ഭഗത് ഹാപ്പിയായി. തുടര്‍ന്ന് വായിക്കൂ..

ആ അഞ്ജാതനെ കണ്ട് പിടിച്ചതോടു കൂടി ഭഗത് ഹാപ്പിയായി

ഹോട്ടലുകളിലെ സപ്ലേയിന്റെ കഥ പറയുന്ന ചിത്രമാണ് സൂം. സമീപകാലത്ത് ഹോട്ടല്‍ലുകളിലും ടെക്‌സ്‌റ്റൈല്‍സ് ഷോറുമുകളിലും ഒളിക്യമാറ വച്ച പല സഭവങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ ചിത്രങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തുന്നത് കൂടുതലും അവിടുത്തെ സപ്ലേയ്‌സ് തന്നെയാണ്. അങ്ങനെ ഒരു സംഭവമാണ് സൂം എന്ന ചിത്രം.

ആ അഞ്ജാതനെ കണ്ട് പിടിച്ചതോടു കൂടി ഭഗത് ഹാപ്പിയായി

ഹോട്ടലില്‍ ജോലി ചെയ്യുന്ന സപ്ലേയ്‌സിന്റെ വേഷത്തിലാണ് ഭഗത് എത്തുന്നത്.

ആ അഞ്ജാതനെ കണ്ട് പിടിച്ചതോടു കൂടി ഭഗത് ഹാപ്പിയായി

അര്‍ച്ചനാ കൃഷ്ണയും ഗൗരിയുമാണ് ചിത്രത്തില്‍ ഭഗതിന്റെ നായികമാരായി എത്തുന്നത്.

ആ അഞ്ജാതനെ കണ്ട് പിടിച്ചതോടു കൂടി ഭഗത് ഹാപ്പിയായി

ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന വണ്‍ സെക്കന്റ് പ്ലീസ് എന്ന ചിത്രമാണ് ഭഗതിന്റെ പുതിയ ചിത്രം.

English summary
Bhagath Manuel in Aneesh Varma next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam