For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാം വിവാഹത്തെക്കുറിച്ച് ഭഗത്! അപ്പന്‍റെ വിവാഹം കണ്ട മകനാണിത്! മോഹന്‍ലാലും അത് ചോദിച്ചു

  |

  മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് ഭഗത് മാനുവല്‍ തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസനായിരുന്നു ഭഗതിനേയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. പുരുഷു എന്ന കഥാപാത്രത്തെയായിരുന്നു ഭഗത് അവതരിപ്പിച്ചത്. ഡോക്ടര്‍ ലവ്, തട്ടത്തിന്‍ മറയത്ത്, മോനായി അങ്ങനെ ആണായി, അടി കപ്യാരെ കൂട്ടമണി തുടങ്ങി നിരവധി സിനിമകളിലായിരുന്നു ഭഗത് പിന്നീട് അഭിനയിച്ചത്.

  ചെറുതും വലുതുമായി നിരവധി അവസരങ്ങളായിരുന്നു പിന്നീട് ഈ താരത്തിന് ലഭിച്ചത്. അടുത്തിടെയായിരുന്നു ഭഗതിന്റെ ജീവിതത്തിലേക്ക് ഷെലിനും ജോക്കുട്ടനും എത്തിയത്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഭഗത് കുടുംബത്തെക്കുറിച്ച് വാചാലനായത്. അപ്പന്റെയും അമ്മയുടേയും വിവാഹം കാണാന്‍ ഭാഗ്യം ലഭിച്ചവരാണ് സ്റ്റീവും ജോക്കുട്ടനും. വിവാഹമോചനം നേടിയതിനെക്കുറിച്ചും ആദ്യഭാര്യയെക്കുറിച്ചുമൊക്കെ താരം സംസാരിച്ചിരുന്നു. വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഭഗതിന്റെ രണ്ടാം വിവാഹം

  ഭഗതിന്റെ രണ്ടാം വിവാഹം

  ആദ്യവിവാഹത്തില്‍ നിന്നും നിയമപരമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഭഗതിന്റെ ജീവിതത്തിലേക്ക് ഷെലിനും ജോയനും എത്തിയത്. രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുടുംബസമേതം സന്തോഷവാനായി കഴിയുകയാണ് ഭഗത്. ലോക് ഡൗണ്‍ സമയത്ത് അച്ഛനും മക്കളും മണ്ണിലേക്കിറങ്ങിയതും കൃഷിയുടെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ വാചാലനായി താരമെത്തിയിരുന്നു.

  അപ്പന്റെ വിവാഹം കണ്ട മകന്‍

  അപ്പന്റെ വിവാഹം കണ്ട മകന്‍

  സ്റ്റീവും ജോക്കുട്ടനും നല്ല കൂട്ടുകാരാണ്. ഇവര്‍ ഇരട്ടകളാണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചതെന്ന് ഭഗത് പറയുന്നു. അപ്പന്റെ കല്യാണം കണ്ട മോനാണിതെന്നായിരുന്നു ഭഗത് മകനെക്കുറിച്ച് പറഞ്ഞത്. ഷെലിനാവട്ടെ അമ്മയുടെ വിവാഹം കണ്ട മകനെക്കുറിച്ചായിരുന്നു പറഞ്ഞത്. മക്കള്‍ ഈ വിവാഹത്തെ ഉള്‍ക്കൊള്ളുമോയെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ ഇരുവരും തങ്ങളെ ഞെട്ടിക്കുകയായിരുന്നുവെന്നും ഭഗതും ഭാര്യയും പറയുന്നു.

  Rimy Tomy Ex-Husband wedding | FilmiBeat Malayalam
  അപ്പനെ കണ്ടിട്ടില്ല

  അപ്പനെ കണ്ടിട്ടില്ല

  രണ്ട് ആണ്‍കുട്ടികളുടെ പിതാവാണ് ഞാനിപ്പോള്‍. ജോക്കുട്ടന്‍ അവന്റെ പപ്പയെ കണ്ടിട്ടില്ല. ഇനി മുതല്‍ ഞാനാണ് അവന്റെ പപ്പ. സ്റ്റീവ് അവന്റെ അമ്മയെ കാണാറുണ്ട് ഇപ്പോഴും. ഇപ്പോള്‍ അവരുമായി നല്ല സൗഹൃദമുണ്ട്. അവരുടെ വീട്ടുകാരുമായി നല്ല ബന്ധമുണ്ടെന്നും താരം പറയുന്നു. സ്റ്റീവിനെ കാണണമെന്ന് പറഞ്ഞാല്‍ അവരുടെ വീട്ടിലേക്ക് അയയ്ക്കാറുണ്ട്. അവന്‍ ഇടയ്ക്ക് അവിടെപ്പോയി താമസിക്കാറുണ്ട്. ഒരു വര്‍ഷമാണ് താനും അവന്റെ അമ്മയും ഒരുമിച്ച് കഴിഞ്ഞതെന്നും തനിക്കാരോടും ദേഷ്യമോ പരിഭവമോ ഇല്ലെന്നും ഭഗത് പറയുന്നു.

  കൂട്ട് വേണമെന്ന് തോന്നി

  കൂട്ട് വേണമെന്ന് തോന്നി

  ജീവിതത്തില്‍ മാത്രമല്ല കരിയറിലും ഏറ്റക്കുറച്ചിലുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 5 വര്‍ഷമായി തനിച്ചായിരുന്നു. അതേക്കുറിച്ച് ആരേയും അറിയിച്ചിരുന്നില്ല. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു.ജയസൂര്യ, നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ട് ഭഗതിന്. ഒറ്റയ്ക്കുള്ള ജീവിതയാത്രയിലെപ്പോഴോ ആയിരുന്നു ഒരു കൂട്ടിനെക്കുറിച്ച് ആലോചിച്ചത്. അങ്ങനെയായിരുന്നു രണ്ടാം വിവാഹം.

   ലീനു വന്നത്

  ലീനു വന്നത്

  ഷെലിനെ ലീനുവെന്നാണ് ഭഗത് വിളിക്കുന്നത്. നാളെയെക്കുറിച്ച് അധികം ആലോചിക്കാതെ ഇന്ന് സന്തോഷത്തോടെ കഴിയുകയെന്ന നിലപാടിലാണ് താനെന്നും ഭഗത് പറയുന്നു. ഇനിയങ്ങോട്ട് തനിക്കൊപ്പം സന്തോഷമായിരിക്കാന്‍ ഒരാള്‍ കൂടിയിരിക്കട്ടെയെന്ന് തോന്നി. അങ്ങനെയാണ് ലീനുവും മകനുമെത്തിയത്. ഭഗതിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹം തീരുമാനിച്ചതിനെക്കുറിച്ചുമൊക്കെ ലീനുവും പറഞ്ഞിരുന്നു.

  Read more about: ഭഗത്
  English summary
  Bhagath Manuel reveals about his second marriage and Mohanlal's question about his children's
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X