»   » മഞ്ജു വാര്യര്‍ പ്രതികരിക്കാതെ വഴിമാറി സഞ്ചരിക്കുന്നത് എന്തിനാണെന്ന് അറിയാമെന്ന് ഭാഗ്യലക്ഷ്മി!

മഞ്ജു വാര്യര്‍ പ്രതികരിക്കാതെ വഴിമാറി സഞ്ചരിക്കുന്നത് എന്തിനാണെന്ന് അറിയാമെന്ന് ഭാഗ്യലക്ഷ്മി!

By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ ഓണവും പൂജ അവധിയുമെല്ലാം മലയാളികള്‍ക്ക് സിനിമകള്‍ക്കൊപ്പമായിരുന്നു. ഓണത്തിന് നാല് സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തുന്നതെങ്കില്‍ പൂജ അവധിയ്ക്ക് ഒരുപാട് സിനിമകളാണ് വരാന്‍ പോവുന്നത്. അതില്‍ ശ്രദ്ധിക്കപ്പെടുന്നത് ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകളായിരിക്കും. മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ഉദാഹരണം സുജാതയും ദിലീപിന്റെ രാമലീലയുമാണ് ഒന്നിച്ച് ഒരു ദിവസം തന്നെ തിയറ്ററുകളിലെത്തുന്നത്.

പ്രഭാസിനെ രാജമൗലി കൈവിട്ടു! അടുത്ത ചിത്രത്തില്‍ നായകനാവുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍!

അതിനിടെ ദിലീപിന്റെ രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു നേരിട്ടെത്തിയിരുന്നു. ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലായിരുന്നു മഞ്ജു രാമലീലയെ എതിര്‍ക്കുന്നവരോട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ മഞ്ജുവിന്റെ വാക്കുകള്‍ പലതരത്തിലും വളച്ചൊടിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.

bhagya-lakshmi


Well said Manju...നിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു.. കഥയറിയാതെ നിന്നെ വിമര്‍ശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത് കൊണ്ടാണ്. ഈ പോസ്റ്റില്‍ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകള്‍ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..

ഞണ്ടുകളുടെ നാട്ടില്‍ നിന്നും കളഞ്ഞ സീനുകള്‍ പുറത്ത് വന്നു! ഷറഫൂദ്ദീന്റെ കോമഡി സൂപ്പറായിരുന്നു!!

ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്‌നേഹം. നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. അത് നിന്നെ എതിര്‍ക്കുന്നവരേക്കാള്‍ നിന്നെ വിശ്വസിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്. ഈ ധൈര്യം എന്നുമുണ്ടാവട്ടെ.. എന്നുമാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ പറയുന്നത്. മഞ്ജു വാര്യരുടെ പോസ്റ്റും ഭാഗ്യലക്ഷ്മി ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
Dubbing Artist Bhagya Lakshmi's facebook post
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam