For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും: ഭാഗ്യലക്ഷ്മി

  |

  മോഹൻലാലിൻറെ ഒടിയൻ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. നെഗറ്റീവ് പുബ്ലിസിറ്റിക്ക് ഇടയിലും മികച്ച കളക്ഷൻ നേടികൊണ്ടാണ് ചിത്രം പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ വിവരങ്ങെല്ലാം അണിയറക്കാർ പുറത്തു വിട്ടിരുന്നു. അതെ സമയം ചിത്രത്തിന് നേരെ നിരന്തരം ഡീഗ്രേഡിങ് നടക്കുന്നത് സിനിമയ്ക്കു തിരിച്ചടിയായി മാറുന്നുമുണ്ട്. റിലീസ് ദിനം മുതൽ വലിയ രീതിയിലാണ് സിനിമ സൈബർ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.

  സുന്ദരനും കോടീശ്വരനും അല്ലാത്തത് കൊണ്ട് പലരും എന്റെ സിനിമ കാണുന്നില്ല: സന്തോഷ് പണ്ഡിറ്റ്

  പുലിമുരുകന് ശേഷമുള്ള ലാലേട്ടന്റെ ബിഗ്‌ബഡ്ജറ് ചിത്രമായിട്ടാണ് ഒടിയൻ പുറത്തിറങ്ങിയിരുന്നത്. സിനിമയെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങൾക്കിടയിലും സിനിമ ഇഷ്ട്ടപെട്ടുവെന്ന രീതിയിലും പ്രേക്ഷക പ്രതികരണങ്ങൾ വരുന്നുണ്ട്. നിരവധി പേർ സിനിമയ്ക്കു പിന്തുണയുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു, ഇപ്പോഴിതാ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ആക്രമണം സിനിമയ്ക്കെതിരെ അല്ലെന്നും ഒരു വ്യക്തിക്കെതിരെ ആണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

  ഭാഗ്യലക്ഷ്മി പറഞ്ഞത്

  ഭാഗ്യലക്ഷ്മി പറഞ്ഞത്

  ഒരു ഹർത്താൽ തകർക്കാനുളള അത്രയും ഫാൻസ് ഉളള ആളാണ് മോഹൻലാൽ എന്ന അതുല്യ നടൻ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ ദിനമാണ് ഒടിയൻ എന്ന സിനിമ ഇറങ്ങിയ ദിവസം. നല്ലതും ചീത്തതുമായ എത്രയോ സിനിമകൾ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉളള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്. അപ്പോൾ തന്റെ സിനിമ മോശമാണെങ്കിൽ അത് പുറത്ത് ഇറക്കാതിരിക്കാനും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുളള ചുമതല പൂർണ്ണമായും മോഹൻലാലിനാണ്. കാരണം അദ്ദേഹം ഈ സിനിമയുടെ നിർമ്മാതാവു കൂടിയാണ്.

  ഇതൊരു മോശം സിനിമയേയല്ല

  ഇതൊരു മോശം സിനിമയേയല്ല

  പിന്നെ,വിത്യസ്ഥ സാഹചര്യങ്ങളിൽ ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല. മോഹൻലാൽ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് ഒടിയൻ എന്നാണ് എന്റെ അഭിപ്രായം. ഒരാൾക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാൾക്ക് ഇഷ്ടമാവിലെന്ന്,/ ഇഷ്ടപ്പെടരുതെന്ന് കരുതരുത്.

  സിനിമ കാണാത്തവർ പോലും ഈ സിനിമക്കെതിരെ സംസാരിക്കുമ്പോൾ തന്നെ മനസ്സിലാവും. ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന്. ഭാഗ്യലക്ഷ്മി പറയുന്നു.

  ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം.

  ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം.

  മലയാള സിനിമയിൽ മോശം സിനിമകൾ വന്നിട്ടില്ലേ?എത്രയോ വലിയ സംവിധായകരുടെ മോശമായ സിനിമകൾ ഇറങ്ങിയിട്ടില്ലേ?മോഹൻലാലിന്റെ മോശം സിനിമകൾ ഇറങ്ങിയിട്ടില്ലേ? സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം. അതിന് പേര് വിമർശനം എന്നല്ല,വേറെയാണ്. മോഹൻലാൽ സിനിമ കാണാൻ പോയവർ സിനിമ കണ്ടിട്ട് മോഹൻലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.

  ചോറുണ്ണുന്നവന് മനസ്സിലാവും

  ചോറുണ്ണുന്നവന് മനസ്സിലാവും

  ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും.പിന്നെ ശ്രീകുമാർ മേനോൻ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു മഞ്ജു വാര്യർ ഇതിന് മറുപടി പറയണമെന്ന്, എന്തിന്? മഞ്ജു എന്തിനാണ് മറുപടി പറയുന്നത്. ഇതിന് ആരും മറുപടി പറയേണ്ടതില്ല. ആദ്യത്തെ ആക്രമണം മാത്രമാണിത്,നല്ല സിനിമയാണെങ്കിൽ വിജയിക്കും. സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരുമുണ്ട് ഇവിടെ,ഭാഗ്യ ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.

  നടിയുടെ പോസ്റ്റ് കാണു

  പുതിയ ഫോട്ടോഷൂട്ടിൽ സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ! വീഡിയോ വൈറൽ ആവുന്നു! കാണു

  മറ്റൊരു പുലിമുരുകൻ ഉണ്ടാക്കാനല്ല വന്നത്!! എന്റെ മാസ് ചിത്രം ഇതാണ്, വിമർശകർക്ക് മറുപടി...

  English summary
  bhagya lakshmi's facebook post about odiyan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X