»   » തകര്‍ത്തഭിനയിച്ചിരുന്നുവെങ്കില്‍ എന്റെ ദാമ്പത്യം നിലനില്‍ക്കുമായിരുന്നു; നിരാശയോടെ ഭാഗ്യലക്ഷ്മി

തകര്‍ത്തഭിനയിച്ചിരുന്നുവെങ്കില്‍ എന്റെ ദാമ്പത്യം നിലനില്‍ക്കുമായിരുന്നു; നിരാശയോടെ ഭാഗ്യലക്ഷ്മി

By: Rohini
Subscribe to Filmibeat Malayalam

ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഇന്നൊരു സാമൂഹിക പ്രവര്‍ത്തക കൂടെയാണ്. തെറ്റാണ് എന്ന് തനിക്ക് തോന്നുന്ന കാര്യത്തോടൊക്കെ ഭാഗ്യലക്ഷ്മി പ്രതികരിയ്ക്കും. ജീവിതാനുഭവങ്ങളാണ് ഭാഗ്യലക്ഷ്മിയെ ഇങ്ങനെയൊക്കെ ആക്കിയത്.

പലരും എന്നെ പ്രണയിച്ചു എന്ന് ഭാഗ്യലക്ഷ്മി, അവരിലാരെയെങ്കിലും തിരിച്ച് പ്രണയിച്ചോ...

അനാഥത്വത്തില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളുമായിട്ടാണ് ഭാഗ്യലക്ഷ്മി ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. എന്നാല്‍ ആ ദാമ്പത്യത്തില്‍ ഭാഗ്യലക്ഷ്മി ഒട്ടും സംതൃപ്തിയായിരുന്നില്ല. എല്ലാം വിട്ടെറിഞ്ഞ് ഒരു ദിവസം മക്കളെ കൂട്ടി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു.. എന്താണ് സംഭവിച്ചത് ?

വിവാഹം സ്വപ്‌നമായിരുന്നു

വളരെ ചെറുപ്പത്തില്‍ തന്നെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി സിനിമയില്‍ എത്തിയതാണ് ഞാന്‍. ഡബ്ബിങ് വളരെ സീരിയസായി കാണുമ്പോഴും ആ പ്രായത്തില്‍ എന്റെ സ്വപ്‌നം വിവാഹം കഴിച്ച് നല്ലൊരു ദാമ്പത്യം തന്നെയാണ്. എന്റെ 22 ആം വയസ്സിലാണ് വിവാഹം കഴിഞ്ഞത്.

എന്താണ് സംഭവിച്ചത്?

എന്താണ് ദാമ്പത്യത്തില്‍ സംഭവിച്ചത് എന്നതിന് ഒറ്റ കാരണം പറയാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങളുണ്ട്. അനാഥയായ പെണ്ണ് ഒരു കുടുംബത്തിലെത്തുമ്പോള്‍ ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില പരിഗണനകളുണ്ട്. അതെനിക്ക് കിട്ടിയിട്ടില്ല. അദ്ദേഹം മദ്യപിക്കുമായിരുന്നു. പക്ഷെ അതൊന്നുമായിരുന്നില്ല യഥാര്‍ത്ഥത്തില്‍ കാരണം.

രമേശ് പറഞ്ഞത്

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മിയുടെ ആദ്യ ഭര്‍ത്താവ് പറഞ്ഞത്, താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഭാഗ്യത്തിന് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നാണ്. സിനിമാ പ്രവര്‍ത്തകരുമായി അമിതമായി അടുക്കുന്നു എന്ന കാരണമാണ് അദ്ദേഹം കണ്ടെത്തിയത്. തിലകന്‍ ചേട്ടന്റെ അടുത്തിരിയ്ക്കുന്നതൊക്കെ ചൂണ്ടികാണിച്ചായിരുന്നു പറച്ചില്‍ എന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

വിശ്വസിക്കുന്നെങ്കില്‍ ആയിക്കോട്ടെ

എന്നെ ഒരിക്കലും അദ്ദേഹം ഉപേക്ഷിച്ചതല്ല. രണ്ട് ദിവസം എന്ന് പറഞ്ഞ് മക്കളെ കൂട്ടി ഞാനാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഞാന്‍ പ്രണയത്തിലായിരുന്നു എന്ന് അദ്ദേഹ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ.. അത് തിരുത്താന്‍ ഞാന്‍ പോകുന്നില്ല. ആ ബന്ധം തുടരണം എന്ന് എനിക്കപ്പോള്‍ തോന്നിയില്ല. സ്വയം ഉണ്ടായിരുന്ന വിശ്വാസം പോലും നഷ്ടപ്പെട്ടപ്പോഴാണ് ആ വീട് വിട്ട് ഇറങ്ങിയത്.

അഭിനയിക്കാമായിരുന്നു

ചില സിനിമകളിലൊക്കെ ഡബ്ബ് ചെയ്തത് കാണുമ്പോള്‍ തോന്നാറുണ്ട്, കുറച്ചൂടെ നന്നായി അത് ചെയ്യാമായിരുന്നു എന്ന്. ജീവിതത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. ആ വീട്ടില്‍ നന്നായി അഭിനയിക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്നും എന്റെ ദാമ്പത്യം നിലനില്‍ക്കുമായിരുന്നു. അതിനൊപ്പം ഡബ്ബിങും മുന്നോട്ട് കൊണ്ടു പോകാമായിരുന്നു. പക്ഷെ നിത്യജീവിതത്തില്‍ അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ഞാനൊരു നല്ല മരുമകളും ഭാര്യയുമായിരുന്നു

എനിക്കിപ്പോഴും അഭിമാനത്തോടെ പറയാന്‍ കഴിയും, ഞാനൊരു നല്ല മരുമകളും ഭാര്യയുമായിരുന്നു. എന്റെ അമ്മായി അമ്മയോ നാത്തൂനോ, അമ്മായി അച്ഛനെ (മരിച്ചുപോയി) ആരും ഒരു മോശം അഭിപ്രായം ഇന്നും എന്നെ കുറിച്ച് പറയില്ല. പിന്നീടെപ്പോഴോ എനിക്ക് തോന്നി, നല്ലൊരു ഭാര്യയായി ഇരിക്കേണ്ട ആവശ്യം ഇല്ല.. അദ്ദേഹം അത് അര്‍ഹിക്കുന്നില്ല എന്ന്.

സജീവമായത് വിവാഹ മോചനത്തിന് ശേഷം

ഡബ്ബിങ്ങില്‍ ശരിയ്ക്കും സജീവമായത് വിവാഹ മോചനത്തിന് ശേഷമാണ്. ഓരോ കാര്യങ്ങളും പഠിച്ചെടുത്ത് ചെയ്തതും ഡബ്ബിങ് ശരിയ്ക്കുമൊരു പ്രൊഫഷനായി കണ്ടതും വിവാഹ മോചനത്തിന് ശേഷമാണ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലും ഉയരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ചിലതൊക്കെ നഷ്ടങ്ങള്‍ തന്നെയാണ് എന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

ഇനി കല്യാണമില്ല

വിവാഹ മോചനത്തിന് ശേഷം നാല്‍പതുകളില്‍ ഒരു സംവിധായകനുമായി ഭാഗ്യ ലക്ഷ്മിയ്ക്ക് പ്രണയമുണ്ടായിരുന്നു. പക്ഷെ ഇനിയൊരു വിവാഹത്തിനില്ല എന്നാണ് ഭാഗ്യം പറയുന്നത്. മകന്‍ പറഞ്ഞിട്ടുണ്ട്, അമ്മ ഇനി വിവാഹം കഴിക്കേണ്ട എന്ന്. അതുകൊണ്ട് മാത്രമല്ല, വിവാഹം എന്ന സമ്പ്രദായത്തിലേക്ക് ഇനി ഞാനില്ല. എത്ര വലിയ കോടീശ്വരന്‍ കോടികള്‍ മുന്നിലിട്ടാലും കല്യാണത്തിന് ഞാനിനി ഇല്ല

English summary
Bhagyalakshmi about her divorce
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam