»   » അന്നു നടന്നതിനെക്കുറിച്ച് വീണ്ടും കേള്‍ക്കണോ ? സലിം കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി !

അന്നു നടന്നതിനെക്കുറിച്ച് വീണ്ടും കേള്‍ക്കണോ ? സലിം കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി !

Posted By: Nihara
Subscribe to Filmibeat Malayalam

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോള്‍ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ പേര് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ദിലീപിനു പിന്തുണയുമായി സലിം കുമാര്‍, ലാല്‍ ജോസ്, അജു വര്‍ഗീസ് തുടങ്ങിയവര്‍ രംഗത്തു വന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സലിം കുമാര്‍ നടത്തിയ പ്രസ്താവന ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ഇരകളെ വേട്ടയാടുന്ന തലത്തിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടിക്ക് നുണ പരിശോധന നടത്തണമെന്ന് താരം അഭിപ്രായപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. സലിം കുമാറിന്റെ പ്രസ്താവന തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വൈകിയാണ് അറിഞ്ഞത്

സിനിമാ ഷൂട്ടിങ്ങിലായതിനാല്‍ വൈകിയാണ് സലീം കുമാറിന്റെ പ്രസ്താവനയെക്കുറിച്ച് അറിഞ്ഞത്. ഇത്തരമൊരു അഭിപ്രായ പ്രകടനം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ മനസ്സിലാകൂ

ആക്രമിക്കപ്പെട്ട നടി അന്ന് രാത്രിയില്‍ അനുഭവിച്ച വേദനയും അപമാനവും മനസാക്ഷിയുള്ള ഒരാള്‍ക്കും മറക്കാന്‍ കഴിയില്ല. ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ ആ വേദന മനസ്സിലാവൂയെന്നും അവര്‍ പറയുന്നു.

അന്നു നടന്നതിനെക്കുറിച്ച്

നുണപരിശോധനയിലൂടെ അന്നത്തെ കാര്യങ്ങള്‍ അവള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേള്‍ക്കണമോയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. സിനിമാ പ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ച സംഭവമായിരുന്നു അന്ന് അരങ്ങേറിയത്.

വിമര്‍ശനത്തെ ഭയന്ന് ഡിലീറ്റ് ചെയ്തു

സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമായുള്ള വിമര്‍ശനത്തെ ഭയന്നാണ് സലീം കുമാര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.അല്ലാതെ അത്തരത്തിലൊരു പ്രസ്താവന പറഞ്ഞതില്‍ ഖേദം തോന്നിയിട്ടായിരിക്കില്ലെന്നും ഭാഗ്യലക്ഷ്മി കുറിച്ചിട്ടുണ്ട്.

ദിലീപിനെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നു

ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കുന്നതിനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇവരെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ആക്രമിക്കപ്പെട്ട നടിയേയും പള്‍സര്‍ സുനിയേയും നിയമത്തിന്റെ മുന്നില്‍ നുണ പരിശോധനക്ക് കൊണ്ടുവരണമെന്നായിരുന്നു സലീം കുമാര്‍ അഭിപ്രായപ്പെട്ടത്.

ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

English summary
Bagyalakshmi's reply to Salim Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X