»   » 'ഇതാണ് ഓരോ സ്ത്രീയും പറയാനാഗ്രഹിക്കുന്നത്'!!! ആ ഫേസ്ബുക്ക് വീഡിയോ വൈറലാകുന്നു!!!

'ഇതാണ് ഓരോ സ്ത്രീയും പറയാനാഗ്രഹിക്കുന്നത്'!!! ആ ഫേസ്ബുക്ക് വീഡിയോ വൈറലാകുന്നു!!!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  യുവനടി ആക്രമിക്കപ്പെട്ടതോടെ സ്ത്രീ സുരക്ഷയ്ക്കായി ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ചര്‍ച്ചകളും പ്രസ്താവനകളുമായി എല്ലാവരും സജീവമാണ്. സിനിമകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും നായകന്‍മാരുടെ പുരുഷ മേല്‍ക്കോയ്മകളും ചോദ്യം ചെയ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്ന തലവാചകത്തോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ്.

  ഏതു സിനിമയിലെ രംഗമാണെന്നോ ആരെഴുതിയ സംഭാഷമാണെന്നോ തനിക്കറിയില്ല എന്ന വാചകത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. സ്ത്രീകളെല്ലാം പറയാനാഗ്രഹിക്കുന്നതാണ് ഈ വീഡിയോയിലൂടെ പറയുന്നത് എന്ന് പറഞ്ഞാണ് മറുപടി എന്ന സിനിമയുടെ അവസാന രംഗത്തിലെ ഭാമയുടെ പ്രസംഗത്തിന്റെ രണ്ട് മിനിറ്റ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ വൈറലായി. 20 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഒരുലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 2500ഓളം പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

  സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ചിത്രത്തിലെ ഭാമയുടെ കഥാപാത്രം രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ആ പ്രസംഗത്തില്‍ ഉന്നയിക്കുന്നുണ്ട്. സിനിമ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഏറെ ശ്രദ്ധനേടിയതാണ് ഈ രംഗം. അന്യസംസ്ഥാനത്തെ ജയിലില്‍ ചെയ്യാത്ത കുറ്റത്തിന് കൊടും പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന കഥാപാത്രമാണ് ഭാമയുടേത്.

  സ്ത്രീയായിരിക്കുക ഏറെ ക്ലേശകരവും ഏറെ അപകടകരവുമാണെന്ന വാചകത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അപകടം പതിയിരിക്കുന്ന യുദ്ധ മുഖത്തുകൂടെ കടന്നു പോകുന്നതുപോലെയാണ് ഓരോ സ്ത്രീയും ഇവിടെ ജീവിക്കുന്നത്. ശത്രു ഏതു നിമിഷവും എവിടെ നിന്നും ചാടി വീണേക്കാം, എന്നൊരു മുന്നറിയിപ്പും ഭാമയുടെ കഥാപാത്രം പങ്കുവയ്ക്കുന്നു.

  സ്ത്രീയോട് മുഖം തിരിക്കുന്ന നിയമത്തേക്കുറിച്ചും വീഡിയോയില്‍ പരാമര്‍ക്കുന്നുണ്ട്. ഇരയാക്കപ്പെടുന്ന സ്ത്രീയുടെ സഹായത്തിന് ഒരു നിയമവും എത്തുന്നില്ല. എന്നാല്‍ കുറ്റവാളികള്‍ക്ക് മനോരോഗി, വികലാംഗന്‍, പ്രായപൂര്‍ത്തിയാകാത്തവന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. യുദ്ധ തടവുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലും ഒരു സ്ത്രീയ്ക്ക് ലഭിക്കുന്നില്ലെന്നും ഭാമയുടെ കഥാപാത്രം പറയുന്നു.

  കുറ്റവാളികള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ നിറഞ്ഞതാണ് നമ്മുടെ നിയമ വ്യവസ്ഥിതിയെന്നാണ് ആരോപണം. അതിനായി സമീപ കാലത്തെ ഉദാഹരണങ്ങള്‍ നിരത്തി സമര്‍ഥിക്കുന്നുമുണ്ട്. ഈ നിയമം മാറം, അല്ലെങ്കില്‍ നമ്മള്‍ മാറ്റണമെന്നും ഭാമയുടെ കഥാപാത്രം ആഹ്വാനം ചെയ്യുന്നുണ്ട്. നിമയത്തിന്റെ പഴുതിലൂടെ ഒരക്രമിയും രക്ഷപെട്ടുകൂടെന്നും ഓര്‍മിപ്പിക്കുന്നു.

  ഒരു സ്ത്രീക്കാവശ്യം പഴുതുകളില്ലാത്ത നിയമത്തിന്റെ സുരക്ഷയാണെന്ന് ഭാമയുടെ കഥാപാത്രം പറയുന്നു. അക്രമത്തിനും ക്രൂരതകള്‍ക്കും ഇരയാകുന്ന അനാഥരായ സ്ത്രീകളെ സംരക്ഷിക്കുന്ന സ്ഥലങ്ങളിലേത്ത് എത്തുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നതാണ്. അത് മാറണം അതിന് സമൂഹത്തിന്റെ സഹായം സ്ത്രീക്ക് പഴുതുകളില്ലാത്ത നിയമത്തിന്റെ സുരക്ഷ വേണമെന്നും ചൂണ്ടിക്കാണിക്കുന്നു.

  ദേശാഭിമാനികളായ ധീരവനിതകളും ചേര്‍ന്ന് 70 വര്‍ഷം മുമ്പ് നേടിത്തന്ന സ്വാതന്ത്ര്യം സ്ത്രീയുടെ മാനം സംരക്ഷിക്കാന്‍ കൂടെ ഉള്ളതായിരുന്നില്ലെ? ആര് തരും ഞങ്ങള്‍ക്കിതിനുള്ള മറുപടി എന്ന ശക്തമായ ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. സമകാലിക വിഷയങ്ങളെ കോര്‍ത്തിണക്കി സംസാരിക്കുന്ന സ്ത്രീ ശബ്ദം നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.

  ശക്തമായ ഒരു സ്ത്രീപക്ഷ സിനിമയായി 2016ന്റെ ഒടുവിലിറങ്ങിയ സിനിമയാണ് മറുപടി. ജുലൈന അഷറഫ് തിരക്കഥ രചിച്ച ചിത്രം യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതായിരുന്നു. വിഎം വിനു സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാമയും റഹ്മാനും ബേബി നയന്‍താരയുമായിരുന്നു പ്രധാന വേഷത്തില്‍.

  ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  English summary
  Bhagyalakshmi post a video in her Facebook page which titled with this is what the women wish to say. The video from the end of the movie Marupadi
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more