»   » ഫേസ്ബുക്കിലൂടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി ഭാഗ്യലക്ഷ്മി !!

ഫേസ്ബുക്കിലൂടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി ഭാഗ്യലക്ഷ്മി !!

Posted By: Nihara
Subscribe to Filmibeat Malayalam

താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സായി നിരവധി പേരുണ്ടാവാറുണ്ട്. പൊതുജനം പലവിധമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തലത്തിലാണ് പലരും താരങ്ങളുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത്.

തങ്ങളുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ പ്രത്യക്ഷപ്പെടുന്ന അശ്ലീല പോസ്റ്റുകള്‍ക്കെതിരെ പലപ്പോഴും താരങ്ങള്‍ പ്രതികരിക്കാറുണ്ട്. അത്രയ്ക്ക് മോശമായി പറയുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ലല്ലോ. ഭാഗ്യലക്ഷ്മിയുടെ പോസറ്റിനു കീഴില്‍ അശ്ലീല കമന്റിട്ടവന് താരം നല്‍കിയതും അത്തരത്തിലൊരു മറുപടിയാണ്. ഭാഗ്യലക്ഷ്മി തന്നെയാണ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്.

ഭാഗ്യലക്ഷ്മിയുടെ ഫോട്ടോയ്ക്ക് കീഴില്‍ അശ്ലീല കമന്റ്

മക്കളോടൊപ്പം ഇരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ ഫോട്ടോയ്ക്ക് നേരെയാണ് മോശം കമന്റ് ഇട്ടിട്ടുള്ളത്. ആ ഫോട്ടോ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റിട്ടതിനു ശേഷമാണ് മോശം പരാമര്‍ശം നടത്തിയിട്ടുള്ളത്.

കൂടെയുള്ളത് ആരാണെന്ന സംശയം

ഓണപ്പൂക്കളത്തിന് മുന്നില്‍ മക്കളോടൊപ്പം ഇരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ ഫോട്ടോയെക്കുറിച്ചാണ് മോശം പരാമര്‍ശം നടത്തിയിട്ടുള്ളത്. ആരുടെ കൂടെയാണ് ഇരിക്കുന്നതെന്നറിയില്ല. അവരുടെ കൈ വെച്ചിരിക്കുന്ന പുരുഷനെ നോക്കൂ, മക്കളാണോയെന്നു പോലും അറിയാതെയാണ് അയാള്‍ ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടിട്ടുള്ളത്.

ചുട്ട മറുപടിയുമായി ഭാഗ്യലക്ഷ്മി

അമ്മ, മക്കള്‍ വ്യത്യാസമറിയാത്തവനാണ് അത്തരത്തിലൊരു കമന്റ് ചെയ്തതെന്ന് താരം പറയുന്നു. തന്റെ മക്കളെ അറിയാത്തവരായ് ഈ നാട്ടില്‍ ആരുമില്ല. അയാളെ താന്‍ എന്തു ചെയ്യണമെന്നും താരം ചോദിക്കുന്നു. തന്‍രെ സംസ്‌കാരത്തിന് ഇവനുള്ള ഭാഷയില്ലെന്നും ഭാഗ്യലക്ഷ്മി കുറിച്ചിട്ടുണ്ട്.

താരത്തിന് പിന്തുണയുമായി ആരാധകര്‍

വേറെ ഏതെങ്കിലും കാര്യം വെച്ചാണ് പോസ്റ്റും കമന്റും ഇട്ടതെങ്കില്‍ താന്‍ ഗൗനിക്കില്ലായിരുന്നു. മക്കളെക്കുറിച്ച് പറഞ്ഞതിനാലാണ് താന്‍ ഇതിനെതിരെ പ്രതികരിച്ചതെന്നും താരം പറയുന്നുണ്ട്.

അക്കൗണ്ട് പൂട്ടിക്കുക

ഇത്തരത്തിലുള്ള മനോരോഗികളുടെ അക്കൗണ്ടുകള്‍ എല്ലാവരും കൂടി റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണമെന്നും ആരാധകര്‍ പറയുന്നുണ്ട്. ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി നിരവധി പേരാണ് പോസ്റ്റ് ഇട്ടിട്ടുള്ളത്.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

English summary
Bagyaklakshmi's reply to a man who is insulted her on fb.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X