»   »  സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിന് കാരണം നായകന്മാരാണെന്ന് ഭാമ; ഭാമയ്‌ക്കെതിരെ റഹ്മാന്‍

സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിന് കാരണം നായകന്മാരാണെന്ന് ഭാമ; ഭാമയ്‌ക്കെതിരെ റഹ്മാന്‍

Posted By: Rohini
Subscribe to Filmibeat Malayalam

റഹ്മാനെയും ഭാമയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വി എം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മറുപടി. ചിത്രത്തില്‍ പതിനാലു വയസ്സുകാരിയുടെ അമ്മയായിട്ടാണ് ഭാമ എത്തുന്നത്.

സിനിമകളില്‍ സംതൃപ്തയല്ല, ജീവിതം മറന്ന് പോകുമോ എന്ന് ഭയം; അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് ഭാമ

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് പ്ലസ് ക്ലബ്ബില്‍ നടന്ന മുഖാ മുഖം പരിപാടിയില്‍ സംസാരിക്കവെ ഭാമ മലയാളത്തിലെ നായകന്മാരെ ശക്തമായി എതിര്‍ത്തു.

ഭാമ പറഞ്ഞത്

കേരളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിന് കാരണം നായകന്മാരുടെ സമ്മര്‍ദ്ദമാണെന്നാണ് ഭാമ പറഞ്ഞത്.

14 കാരിയുടെ അമ്മ

14 വയസ്സുകാരിയുടെ അമ്മയായി വേഷമിടുന്നത് വഴി സമകാലിക സംഭവങ്ങളിലേക്കുള്ള ചോദ്യങ്ങളും സിനിമയിലുണ്ടെന്ന് ഭാമ പറയുന്നു. പുതിയ കാലത്ത് സ്ത്രീ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് മറുപടി

പെണ്ണിന്റെ പ്രതിഷേധം

സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കുന്ന പഴയ രീതിയിലേക്കുള്ള തിരിച്ചുവരവാണിത്. സമൂഹത്തില്‍ പെണ്ണിനുള്ള പ്രതിഷേധമാണ് സിനിമയെന്നും ഭാമ പറഞ്ഞു.

ഞാന്‍ യോജിക്കുന്നില്ല എന്ന് റഹ്മാന്‍

അതേ സമയം ഭാമയുടെ അഭിപ്രായത്തോട് താന്‍ യോജിയ്ക്കുന്നില്ല എന്ന് റഹ്മാന്‍ പറഞ്ഞു. സ്ത്രീയെ മുഖ്യകഥാപാത്രമാക്കുന്നതില്‍ നായകന്മാര്‍ക്ക് എന്തെങ്കിലും സമ്മര്‍ദ്ദമുണ്ട് എന്ന ഞാന്‍ വിശ്വിസിയ്ക്കുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ മറുപടിയില്‍ താന്‍ നായകനാകുമായിരുന്നോ എന്നായിരുന്നു റഹ്മാന്റെ ചോദ്യം

English summary
Bhama against malayalam actors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam