»   » ഹോം സ്‌റ്റേ ഉടമയായി ഭാമ, കൂടെ മൈഥിലിയും

ഹോം സ്‌റ്റേ ഉടമയായി ഭാമ, കൂടെ മൈഥിലിയും

Posted By:
Subscribe to Filmibeat Malayalam

സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നവാഗതനായ രാജീവ് രാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാമയും മൈഥിലിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന ചിത്രത്തിന് തയ്യല്‍ക്കാരനും സുമതിയും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രായമായ ഒരു വ്യക്തി, അയാളുടെ അനന്തരവള്‍, ഒരു ഹോം സ്‌റ്റേ ഉടമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഹോം സ്‌റ്റേ ഉടമയുടെ വേഷത്തില്‍ ഭാമയെത്തുമ്പോള്‍ പ്രായമായ ആളുടെ അന്തരവളായി മൈഥിലി വേഷമിടുന്നു.

ഇവരുടെ ജീവിതത്തില്‍ 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ വിഷയം. കോമിക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച നടന്‍ പി ബാലചന്ദ്രനും അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ വയലാര്‍ മാധവന്‍ കുട്ടി സംവിധാനം ചെയ്യുന്ന നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കെനിയയിലാണ് ഭാമയുള്ളത്. ആ ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാല്‍ ഭാമ ജോയിന്‍ ചെയ്യുന്നത് തയ്യല്‍ക്കാരനും സുമതിയുമെന്ന ഈ ചിത്രത്തിന്റെ സെറ്റിലായിരിക്കുമെന്നാണ് സൂചന.

English summary
Actress Bhama and Mythili to act together in Rajive Ram's Thayyalkkaranum Sumathiyum.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam