»   » 'കൊന്തയും പൂണൂലൂ'മായി ഭാമ തിരിച്ചുവരുന്നു

'കൊന്തയും പൂണൂലൂ'മായി ഭാമ തിരിച്ചുവരുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന് നിവേദ്യമായി കടന്നു വന്ന ഭാമ പെട്ടന്നാണ് അന്യഭാഷാ ചിത്രങ്ങളില്‍ ചേക്കേറിയത്. തെലുങ്കിലും തമിഴിലും തിരക്കള്ള നടിയായി മാറിയപ്പോള്‍ മലയാളത്തിന് നീണ്ട ഇടവേള നല്‍കുകയായിരുന്നു താരം. എന്നാല്‍ ഇപ്പോള്‍ ഭാമ മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ മടങ്ങി വരവ് ഒരു കടം വീട്ടലാണെന്നാണ് ഭാമ പറയുന്നത്.

എത്തരത്തിലുള്ള കടം വീട്ടലാണെന്ന് താരം വ്യക്തമാക്കിയില്ല, പക്ഷേ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചതും തിരിച്ചുവരാനുള്ള കാരമാണെത്രെ. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന 'കൊന്തയും പൂണൂലും' എന്ന ചിത്രത്തിലൂടെയാണ് ഭാമ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ ഒരു വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് ഭാമ അഭിനയിക്കുന്നത്. അമൃത എന്നാണ് കഥാപാത്രത്തിന്റെ പേര്.

Bhama

സോഹന്‍ ലാലിന്റെ കഥവീട്, രാഗേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്, അഞ്ച് സിനിമകളുടെ ആന്തോളജിയായ ഡി കമ്പനിയിലെ ഡേ ഓഫ് ജഡ്ജ്‌മെന്റ് എന്നിവയാണ് ഭാമയുടെ കയ്യില്‍ ഇപ്പോഴുള്ള മലയാള ചിത്രങ്ങള്‍. ഇതിലെല്ലാം തന്നെ വ്യത്യസ്തമായ വേഷങ്ങളാണ് ചെയ്യുന്നതെന്നാണ് ഭാമ പറയുന്നത്.

കഥവീട് എന്ന ചിത്രത്തില്‍ മോഡേര്‍ണായ ഒരു മാധ്യമപ്രവര്‍ത്തകയാണെങ്കില്‍ 100 ഡിഗ്രി സെല്‍ഷ്യസില്‍ ബാങ്ക് ഉദ്യോഗസ്തയായ ഒരു ക്രിസ്ത്യന്‍ വീട്ടമ്മയുടെ വേഷമാണ്. ഡേ ഓഫ് ജഡ്ജ്‌മെന്റില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് ഭാമ അഭിനയിക്കുന്നത്. എല്ലാം കൊണ്ടും തിരിച്ചു വരവ് താരത്തിന് ആഘോഷം തന്നെ.

English summary
After the initial hiccups, Bhamaa seems to have finally found her own space in Malayalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam