»   » കന്നഡയില്‍ ഭാമയുടെ ഐറ്റം നമ്പര്‍

കന്നഡയില്‍ ഭാമയുടെ ഐറ്റം നമ്പര്‍

Posted By:
Subscribe to Filmibeat Malayalam

കന്നഡ സിനിമയായ ഓട്ടോ രാജയില്‍ കേരളത്തിലെ ആരാധകര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറമുള്ള ഗ്ലാമര്‍ റോളിലാണ് ഭാമയുടെ വരവെന്ന് ഏറെക്കുറെ ഉറപ്പായി. ഐറ്റം നമ്പര്‍ ഡാന്‍സ് ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ആരോടും കിടപിടിയ്ക്കാന്‍ തനിക്കാവുമെന്ന് മലയാളത്തിന്റെ ശാലീന സുന്ദരി പ്രഖ്യാപിച്ചു കഴിഞ്ഞു.

അല്‍പ്പം തുണിയഴിയ്ക്കാന്‍ തയ്യാറായതോടെ നാലു കന്നഡ ചിത്രങ്ങളാണ് ഭാമയ്ക്ക് ലഭിച്ചത്. മൈന എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ഇതിനു പിറകെ ഓട്ടോ രാജ, ബര്‍ഫി, അംബര, അയ്യപ്പ എന്നീ ചിത്രങ്ങളാണ് ഭാമയ്ക്ക് ലഭിച്ചത്. ഇതില്‍ ബര്‍ഫിയിലെയും ഓട്ടോരാജയിലെയും ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതിനകം ഓണ്‍ലൈനില്‍ ചൂടപ്പം പോലെ പരക്കുകയാണ്.

2007ല്‍ ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാവ സിനിമയിലെത്തിയത്. ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, സൈക്കിള്‍, വണ്‍വേ ടിക്കറ്റ്, കളേഴ്‌സ്, ഇവര്‍ വിവാഹിതരായാല്‍, ഒരു ബ്ലാക് ആന്റ് വൈറ്റ് കുടുംബം, സകുടുംബം ശ്യാമള, നീലാംബരി, കൂട്ടുകാര്‍, കോളജ് ഡെയ്‌സ്, ജനപ്രിയന്‍, സെവന്‍സ്, സ്വപ്‌ന സഞ്ചാരി, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, 101 വെഡ്ഡിങ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

ഉദയ് പ്രകാശ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു റൊമാന്‍സ് പടമാണ് ഓട്ടോരാജ

1980ല്‍ ഇതേ പേരില്‍ ഒരു കന്നഡ സിനിമയിറങ്ങിയിരുന്നു. ശങ്കര്‍ നാഗും ഗായത്രിയുമായിരുന്നു മുഖ്യകഥാപാത്രങ്ങള്‍

ഭാമയുടെ ശരിയ്ക്കുള്ള പേര് രേഖിത എന്നാണ്. മെയ് 23 1988ലാണ് ജനിച്ചത്.

ഓണ്‍ലൈന്‍ പോളിലൂടെ അജയ് റാവുവിനെ നായകനാക്കാന്‍ തീരുമാനിച്ചെങ്കിലും ഒടുവില്‍ നറുക്ക് വീണത് ഗണേഷിനാണ്.

ദിഗന്ത് നായകനായ ബര്‍ഫിയിലും ഭാമ ഗ്ലാമര്‍ റോളിലെത്തുന്നുണ്ട്.

താരങ്ങളെ കണ്ടെത്താനും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കുമായി രണ്ടു വര്‍ഷം ചെലവഴിച്ച സിനിമയാണിത്.

English summary
Bhama is performing an item number for Kannada movie 'Auto Raja'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam