»   » മലയാളത്തില്‍ തലവര തെളിയുന്നതും കാത്ത് ഭാമ?

മലയാളത്തില്‍ തലവര തെളിയുന്നതും കാത്ത് ഭാമ?

Posted By:
Subscribe to Filmibeat Malayalam

ലോഹിത ദാസിന്റെ സിനിമയിലൂടെ മലയാളത്തിന് കിട്ടിയ നിവേദ്യമായിട്ടാണ് ഭാമയെ പ്രേക്ഷകര്‍ വരവേറ്റത്. എന്നാല്‍ ലോഹിത ദാസ് കണ്ടെത്തിയ മറ്റ് നടിമാരെപ്പോലെ അഭിനയത്തില്‍ അത്ര ശോഭിയ്ക്കാന്‍ ഭാമയ്ക്ക് കഴിഞ്ഞില്ല. നിവേദ്യം ഉള്‍പ്പെടയുള്ള സിനിമകളില്‍ ഭാമയുടെ അഭിനയം ദയനീയമായി പരാജയപ്പെട്ടു.

ശാലീനത തുളുന്പുന്ന ഭാമയുടെ മുഖം ക്രമേണ മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി. തെലുങ്കിലും കന്നടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ഭാമ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങുകയാണ്. കൈ നിറയെ ചിത്രങ്ങളാണ് ഭാമയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. രണ്ടാം വരവിലെങ്കിലും ഭാമയുടെ തലവര തെളിഞ്ഞാല്‍ മതിയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഭാമ ഭാഗ്യമില്ലാത്ത നടിയോ?

നിവേദ്യമെന്ന ലോഹിത ദാസ് ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമയില്‍ എത്തുന്നത്. വിനു മോഹനായിരുന്നു ചിത്രത്തിലെ നായകന്‍

ഭാമ ഭാഗ്യമില്ലാത്ത നടിയോ?

ഒരു പ്രമുഖ മലയാളം ചാനലിലെ അവതാരകയായിരുന്നു ഭാമ. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ചില ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഭാമ ഭാഗ്യമില്ലാത്ത നടിയോ?

രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത 100 ഡിഗ്രി സെല്‍ഷ്യസ് ആണ് ഭാമയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ വേഷത്തിനലാണ് ഭാമ അഭിനയിക്കുന്നത്

ഭാമ ഭാഗ്യമില്ലാത്ത നടിയോ?

ഭാമയുടെ പ്രദര്‍ശനത്തിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് കഥവീട്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ബഷീറിന്റെയും, തകഴിയുടേയും എംടിയുടേയും മാധവിക്കുട്ടിയുടേയും നാല് കഥകളെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് കഥവീട്. സോഹന്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍

ഭാമ ഭാഗ്യമില്ലാത്ത നടിയോ?

ഭാമ അഭിനയിക്കുന്ന ചിത്രമാണ് ഡി കമ്പനി. ചെറു ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഡി കമ്പനിയില്‍ ഡേ ഓഫ് ജഡ്ജ്‌മെന്റ് എന്ന ചിത്രത്തിലാണ് ഭാമ അഭിനയിക്കുന്നത്. വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് ഭാമയുടെ നായകന്‍.

ഭാമ ഭാഗ്യമില്ലാത്ത നടിയോ?

അമ്മവേഷത്തിലാണ് കൊന്തയും പൂണൂലിലും ഭാമ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. നവാഗതനായ ജിജോ അന്തോണിയാണ് ചിത്രം സംവിധാനം ചെയ്തത്.

ഭാമ ഭാഗ്യമില്ലാത്ത നടിയോ?


നല്ലൊരു പാട്ടുകാരി കൂടിയാണ് ഭാമ. മലയാളത്തിലെ ഒരു പ്രമുഖ സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഭാമ തന്റെ ഫോട്ടോ സഹിതം അപേക്ഷിച്ചിരുന്നു. അപേക്ഷയില്‍ ഭാമയുടെ ഫോട്ടോ കണ്ടാണ് അവരെ നിവേദ്യത്തിലേയ്ക്ക് ലോഹിത ദാസ് ക്ഷണിയ്ക്കുന്നത്. ബൈക്ക് എന്ന ചിത്രത്തില്‍ 'കണ്ണില്‍ കണ്ണില്‍' എന്ന ഗാനം ഭാമ പാടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ രാജാണ് സംഗീത സംവിധായകന്‍.

English summary
She made her debut in the industry with the movie Nivedhyam, directed by late Lohithadas. Vinu Mohan played opposite her in this movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam