»   » കന്നഡത്തില്‍ 4 ചിത്രങ്ങള്‍; പ്രതീക്ഷയോടെ ഭാമ

കന്നഡത്തില്‍ 4 ചിത്രങ്ങള്‍; പ്രതീക്ഷയോടെ ഭാമ

Posted By:
Subscribe to Filmibeat Malayalam
കഴിഞ്ഞ വര്‍ഷം ഭാമയുടേതായി മലയാളത്തില്‍ അധികം പടങ്ങളുണ്ടായിരുന്നില്ല. കന്നഡച്ചിത്രങ്ങളുമായി തിരക്കിലായതുകൊണ്ടാണ് ഭാമയ്ക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത്. കന്നഡയില്‍ ഭാമയുടെ 4 ചിത്രങ്ങളാണ് ഈ വര്‍ഷം റീലിസ് ചെയ്യാനിരിക്കുന്നത്.

ആദ്യ കന്നഡ ചിത്രമായ മൈന മോശമല്ലാത്ത വിജയം നേടിയതോടെയാണ് ഭാമ കൂടുതല്‍ കന്നഡച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. ഓട്ടോ രാജ, ബര്‍ഫി, അംബര, അയ്യപ്പ തുടങ്ങിയ ചിത്രങ്ങളാണ് ഭാമയുടേതായി കന്നഡയില് റിസീച് ചെയ്യാനിരിക്കുന്നത്.

എല്ലാ ചിത്രത്തിലും പ്രധാനപ്പെട്ടതും ഒന്നിനൊന്ന് വ്യത്യസ്തവുമായ റോളുകളാണ് താന്‍ ചെയ്യുന്നതെന്നാണ് ഭാമ പറയുന്നത്. തന്നെ സംബന്ധിച്ച് 2013 ഒരു വ്യത്യസ്തമായ വര്‍ഷമായിരിക്കുമെന്നാണ് താരം പറയുന്നത്. നാല് ചിത്രങ്ങളുടെയും റിലീസ് കാത്തിരിക്കുകയാണെന്ന് താനെന്നും എല്ലാം നന്നായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാമ പറയുന്നു.

അതിര്‍ത്തി കടക്കുമ്പോള്‍ പതിവായി മലയാളി നടിമാരെല്ലാം സ്വീകരിക്കാറുള്ള നയം മാറ്റം കന്നഡിയില്‍ ഭാമയുടെ സ്വീകരിക്കുന്നുണ്ട്. ബര്‍ഫിയെന്ന ചിത്രത്തില്‍ ഗ്ലാമറസായ പഞ്ചാബി പെണ്‍കുട്ടിയുടെ റോളിലാണ് ഭാമയെത്തുന്നത്, നിറപ്പകിട്ടുള്ള വസ്ത്രങ്ങളും കട്ടി മേക്കപ്പുമെല്ലാമായി വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ഭാ്മയെ കാണാന്‍ കഴിയുക. ആംബരയെന്ന ചിത്രം കശ്മീരിലും ലഡാക്കിലും മറ്റുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

English summary
Actress Bhama, waiting the release of Auto Raja, Barfi, Ambara and Appayya in Kannada this year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam