»   » ഗ്ലാമര്‍വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് ഭാമ

ഗ്ലാമര്‍വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് ഭാമ

Posted By:
Subscribe to Filmibeat Malayalam
മലയാളത്തില്‍ ശാലീന സുന്ദരി ഇമേജുമായി കടന്നുവന്ന ഭാമയെ ഗ്ലാമര്‍ റോളുകളില്‍ ചില ആരാധകര്‍ക്ക് സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയില്ല. ഭാമ അച്ചടക്കമുള്ള ശരീരമെല്ലാം മനോഹരമായി മറച്ചുവെയ്ക്കുന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിച്ചാല്‍ മതിയെന്നാണ് ആരാധകരില്‍ പലരും പറയാറുള്ളത്. ഇവരെല്ലാം കന്നഡത്തില്‍ ഇപ്പോള്‍ ഭാമ ചെയ്യുന്ന സിനിമകള്‍ കണ്ടാല്‍ വാപൊളിച്ചുപോകുമെന്നുറപ്പാണ്.

മലയാളത്തിലുള്ള ഭാമയേയല്ല കന്നഡത്തിലെ ഭാമ. അല്‍പസ്വല്‍പം ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ തയ്യാറായ ഭാമ ഇപ്പോള്‍ കന്നഡയിലെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുകയാണ്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്തായാലും കന്നഡത്തില്‍ ഒരു ഗ്ലാമര്‍ താരമെന്ന നിലയിലേയ്ക്കാണ് ഭാമ വളരുന്നത്.

ഓട്ടോ രാജയെന്ന ചിത്രത്തിലാണ് ഭാമയുടെ ഐറ്റം നമ്പര്‍, ഈ ചിത്രത്തിന് പിന്നാലെവരുന്ന ചിത്രത്തിലും ബോള്‍ഡ് കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിക്കുന്നത്. മലയാളത്തിലെ കഥവീട് എന്ന ചിത്രത്തിലാണ് ഭാമ ഒരു മാധ്യമപ്രവര്‍ത്തകയുടെ റോളിലാണ് എത്തുന്നത്. സോഹന്‍ലാല്‍ ചെയ്യുന്ന ആന്തോളജിയാണ് കഥവീട്. ഇതില്‍ എംടി, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഇതില്‍ എംടിയുടെ സ്‌ക്രിപ്റ്റില്‍ തയ്യാറാകുന്ന ചിത്രത്തിലാണ് ഭാമ നായികയാവുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ ഭാമയുടെ നായകന്‍. ഒരു ടിവി ചാനലിലെ ന്യൂസ് റീഡറായിട്ടാണ് താന്‍ അഭിനയിക്കുന്നതെന്ന് ഭാമ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഭാമയുടെ ഓട്ടോ രാജയിലെ ഫോട്ടോസും മറ്റുമിട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതിനെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ ഭാമയ്ക്ക് പറയാനുള്ളത് ഇതാണ്- ഞാനും കണ്ടും ഫേസ്ബുക്കിലും മറ്റും ഓട്ടോരാജയുടെ ഫോട്ടോകള്‍ക്ക് വരുന്ന കമന്റുകള്‍. എല്ലാവരും പറയുന്നത് ഭാമ അതിരുവിടുന്നുവെന്നാണ്. പക്ഷേ എന്റെ അതിരുകളെക്കുറിച്ച് ഞാന്‍ തീര്‍ത്തും ബോധവതിയാണ്, ഞാനത് ലംഘിച്ചിട്ടുമില്ല. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് എനിയ്ക്കറിയാം. വെറും കമന്റുകള്‍ കണ്ട് വിഷമിച്ച് എന്റെ നയം ഞാന്‍ മാറ്റാനുദ്ദേശിച്ചിട്ടില്ല. എന്നാല്‍ നല്ല വിമര്‍ശനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഞാന്‍ ശ്രമിയ്ക്കുന്നമുണ്ട്, വെറുതേയുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ തള്ളിക്കളയുകയാണ് ചെയ്യുന്നത്.

അല്‍പം ഗ്ലാമര്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറായതോടെ ഭാമയ്ക്ക് കന്നഡയില്‍ കൈനിറയെ അവസരങ്ങളാണ് ലഭിയ്ക്കുന്നത്. എല്ലാവരും തമിഴില്‍ ആദ്യം പരീക്ഷണത്തിനിറങ്ങുമ്പോള്‍ ഭാമ കന്നഡത്തിലാണ് പരീക്ഷണത്തിനും മേക്ക് ഓവറിനും ശ്രമിച്ചത്. ഇതിനൊപ്പം മികച്ച വേഷങ്ങളും അന്യഭാഷകളില്‍ താരത്തെ തേടിയെത്തുന്നുണ്ട്. തമിഴിലും ഇംഗ്ലീഷിലുമൊരുങ്ങുന്ന ഗണിതശാസ്ത്ര പണ്ഡിതനായ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള ചിത്രത്തില്‍ ഭാമയാണ് നായിക. രാമാനുജന്റെ ഭാര്യയുടെ വേഷത്തിലാണ് ഭാമയെത്തുന്നത്. മെയ് അവസാനത്തോടെ കുംഭകോണത്താണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതെന്നും ഇതിലെ റോള്‍ ചെയ്യാനായി താന്‍ കാത്തിരിക്കുകയാണെന്നും ഭാമ പറയുന്നു.

English summary
The recent stills of Bhamaa in an item number in her upcoming Kannada flick, Auto Raja, has been the topic of discussion in tinsel town.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam