»   »  കെനിയയില്‍ ഭാമയുടെ ഒട്ടകപ്പക്ഷി സവാരി

കെനിയയില്‍ ഭാമയുടെ ഒട്ടകപ്പക്ഷി സവാരി

Posted By:
Subscribe to Filmibeat Malayalam

പലചിത്രങ്ങളും പ്രഖ്യാപിയ്ക്കമ്പോള്‍ അതിനൊപ്പം തന്നെ അതിലെ ഹൈലൈറ്റുകളും അണിയറക്കാര്‍ പുറത്തുവിടാറുണ്ട്. ക്ലൈമാക്‌സിലെ പുതുമ, നായികയുടെ സ്റ്റണ്ട് സീന്‍, നടന്റെ കുതിരസവാരി, ആണ്‍വേഷത്തില്‍ അഭിനയിക്കുന്ന നായിക, പെണ്‍വേഷം കെട്ടുന്ന നായകന്‍ എന്നുവേണ്ട പല ചിത്രങ്ങളും ഇത്തരം ഹൈലൈറ്റുകളുമായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ കെനിയയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന നാകു പെന്റ നാകു ടാക എന്ന ചിത്രം അടിമുടി പുതുമകളുമായിട്ടാണ് ഒരുങ്ങുന്നത്.

പേരില്‍ത്തന്നെ പുതുമയുള്ള ചിത്രത്തിന്റെ ലൊക്കേഷനും കാഴ്ചകളുമെല്ലാം മലയാളികളെ സംബന്ധിച്ച് പുതുമകള്‍ തന്നെ ആയിരിക്കും. ഭാമയും ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഭാമയുടെ ഒട്ടകപ്പക്ഷി സവാരിയും ഒരു പ്രധാന ആകര്‍ഷണ ഘടകമാണ്. ഇതിന് മുമ്പ് കുതിരപ്പുറത്തും ആനപ്പുറത്തുമെല്ലാം കയറിയ നായികമാര്‍ നമുക്കുണ്ട്, എന്നാല്‍ ഒട്ടകപ്പക്ഷി സവാരി നടത്തിയ മറ്റൊരു നടി മലയാളത്തിലുണ്ടോയെന്നകാര്യം സംശയമാണ്.

Bhama's Ostrich ride

പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രമായിരിക്കും വയലാര്‍ മാധവന്‍കുട്ടി ഒരുക്കുന്ന നാകു പെന്റ നാകു ടാക എന്ന ചിത്രം. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജയമോഹനാണ്. ഭാമ, ഇന്ദ്രജിത്ത് എന്നിവരെ കൂടാതെ മുരളി ഗോപിയും അനുശ്രീയും ചിത്രത്തില്‍ ഒരു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

English summary
Actress Bhama has proved her courage by getting on top of an Ostrich! for upcoming movie Naku Penta Naku Taka,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam