»   » ഫഹദ് ഫാസില്‍ ഭരത് ബാല ചിത്രത്തില്‍

ഫഹദ് ഫാസില്‍ ഭരത് ബാല ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

മരിയാന്‍ എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ പ്രിയസംവിധായകനായ ഭരത് ബാലയുടെ പുതിയ ചിത്രത്തില്‍ ആരായിരിക്കും നായകന്‍ എന്നറിയാമോ? മലയാളത്തിലെ ധനുഷ് എന്നു വിശേഷിപ്പിക്കാവുന്ന ഫഹദ് ഫാസിലിനെയാണ് ഭരത്ബാല പുതിയ ചിത്രത്തിലേക്കു നായകനാകാന്‍ ക്ഷണിച്ചത്. മലയാളത്തിലും തമിഴിലും ചെയ്യാവുന്ന ഒരു വിഷയമാണ് ഫഹദിനായി ബാല മാറ്റിവച്ചിരിക്കുന്നത്. ഉടന്‍ തന്നെ നേരില്‍ കണ്ട് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് ഫഹദ് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

ഫഹദിന്റെ മിക്ക ചിത്രങ്ങളും കണ്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ആമേന്‍, 22 എഫ്‌കെ, അന്നയും റസൂലും എന്നിവയിലെ ഫഹദിന്റെ സ്വാഭാവിക പ്രകടനമാണ് ഭരത് ബാലയ്ക്ക് ഇഷ്ടമായത്. അദ്ദേഹത്തിന്റെ മരിയാനിലും ധനുഷ് അത്തരമൊരു വേഷത്തിലായിരുന്നു. മേക്കപ്പോ അമിതാഭിനയമോ ഇല്ലാതെ സ്വാഭാവിക പ്രകടനം. അതിനാണ് ഭരത്ബാല പ്രാധാന്യം കൊടുക്കുന്നത്. ഈ ചിത്രത്തിലെ നായികയായ മലയാളി നടി പാര്‍വതിയും അത്തരമൊരു പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടുപേര്‍ക്കും ഈ വര്‍ഷം അവാര്‍ഡിനു സാധ്യതയുണ്ടെന്നാണ് കോളിവുഡിലെ പ്രമുഖര്‍ പറയുന്നത്.

fahad-fazil-bharat-bala

ധനുഷിനെ പോലെ സ്വാഭാവിക പ്രകടനമാണ് ഫഹദും നടത്തുന്നത്. അമിത മേക്കപ്പില്ലാതെ, വിഗ് വയ്ക്കാതെ സ്വാഭാവികമായ പ്രകടനം. അന്നയും റസൂലിലും ആമേനിലുമൊക്കെ അത്തരമൊരു രീതിയായിരുന്നു ഫഹദിനും. അതു തന്നെയാണ് അദ്ദേഹത്തനു ഗുണമായതും.

എ.വി.ശശിധരന്റെ ഒളിപ്പോരാണ് ഫഹദിന്റെതായി ഇപ്പോള്‍ റിലീസിനൊരുങ്ങുന്ന ചിത്രം. അതിലും ഫഹദ് അത്തരമൊരു വേഷത്തിലാണ്. എന്തായാലും തമിഴ് താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പൃഥ്വിരാജിനും നിവിന്‍ പോളിക്കും പിന്നാലെ ഫഹദും എത്തുന്നു

English summary
Fahad Fazil to star in Bharat Bala next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam