»   » ഭരതന്‍ ഓര്‍മ്മകളില്‍ കാലം പൂക്കുന്നു

ഭരതന്‍ ഓര്‍മ്മകളില്‍ കാലം പൂക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/bharathan-magic-revisited-2-103388.html">Next »</a></li></ul>

മലയാളസിനിമയുടെ സുവര്‍ണ്ണകാലത്തിന്റെ ഛായക്കൂട്ടുകള്‍ക്ക് ദൃശ്യചാരുതയേകിയ ഭരതന്‍, പുതിയതലമുറയുടെ കാഴ്ചക്ക് വലിയ
പിന്തുണയേകികൊണ്ട് ഓര്‍മ്മകളില്‍ നിറഞ്ഞു നില്ക്കുന്നു. ഭരതന്‍, പത്മരാജന്‍, കെ.ജി.ജോര്‍ജ്ജ്, മോഹന്‍, ജോണ്‍പോള്‍ എണ്‍പതുകളില്‍
മലയാളിയുടെ ഹൃദയമിടിപ്പിന് വൈവിധ്യമാര്‍ന്ന വൈകാരികത സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു.

പരസ്പരം ഈഗോ വെച്ചുപുലര്‍ത്താതെ ഓരോരുത്തരുടെ സൃഷ്ടികളിലും എല്ലാവരും ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് പിന്തുണയേകിയപ്പോള്‍ മികച്ച സൃഷ്ടികള്‍ പ്രേക്ഷകര്‍ക്കു ലഭിച്ചു. ഭരതന്‍ കലാസംവിധായകനായി പ്രശസ്ത സംവിധായകന്‍ വിന്‍സെന്റിനോടൊപ്പം അന്നേ മുന്‍നടന്നിരുന്നു.

അമ്മാവനും പ്രശസ്ത സംവിധായകനുമായ പി.എന്‍ മേനോനാണ് ഭരതനെ കലാസംവിധായകനായി സിനിമയിലേക്കു നയിക്കുന്നത്. വരകളും വര്‍ണ്ണങ്ങളും കൊണ്ട് ഭരതന്‍ തീര്‍ക്കുന്ന ചിത്രപര്‍വ്വങ്ങള്‍ സിനിമ പോസ്‌ററുകളായും സെറ്റ് രൂപകല്പനകളുമായ് അക്കാലത്ത് നിറം പിടിപ്പിച്ചു നിന്നിരുന്നു.

ചിത്രകാരന്റെ കണ്ണുകളും ഭാവനയും ക്യാമറയുടെ കണ്ണിലൂടെ ദൃശ്യഖണ്ഡങ്ങളായി വിസ്മയം വിരിയിച്ചു തുടങ്ങിയത് 1975 മുതല്‍ക്കാണ്. പ്രയാണം എന്ന ചിത്രത്തിലൂടെ ഭരതന്‍ സംവിധായകന്റെ മേലങ്കിയണിയുന്നത്. പ്രഥമ ചിത്രത്തിലൂടെ തന്റെ സാന്നിധ്യം അക്ഷരാര്‍ത്ഥത്തില്‍ അടയാളപ്പെടുത്തി.

ബെസ്‌റ് ഫീച്ചര്‍ ഫിലിമായി ദേശീയ അംഗീകാരം നേടിയ പ്രയാണത്തില്‍ തുടങ്ങിയ ഭരതന്റെ സിനിമായാത്ര ചുരം എന്ന ചിത്രത്തിലവസാനിക്കുമ്പോള്‍ മലയാളസിനിമയുടെ ഓര്‍മ്മചെപ്പില്‍ ഭരതന്‍ സിനിമകള്‍ രജതമുദ്രചാര്‍ത്തി വിരാജിക്കുന്നുണ്ടായിരുന്നു. പദ്മരാജന്‍, ജോണ്‍പോള്‍, എം.ടി, ലോഹിതദാസ് എന്നിവരുടെ രചനകളില്‍ തീര്‍ത്ത ദൃശ്യശില്പങ്ങളാണ് ഭരതനെ ഏറെ പ്രശസ്തനാക്കിയത്.

വര്‍ണ്ണങ്ങളുടെ ആഴക്കാഴ്ചയും സംഗീതത്തിന്റെ സാന്ദ്രതയുമുണ്ടായിരുന്ന വളരെ സെന്‍സിറ്റീവായ ഭരതന്‍ ചിത്രങ്ങള്‍ കാല്പനികതയുടെ റിയലിസ്റ്റിക്ക് കാഴ്ചകള്‍ തന്നെയായിരുന്നു. ആര്‍ട്ട് സിനിമകളും മുഖ്യധാരസിനിമകളും നിശിതമായ രണ്ടു വഴികളിലൂടെ മുന്നേറുന്ന കാലത്താണ് ഇവയെ കൂട്ടിയിണക്കുന്ന ചിത്രങ്ങളുമായി ഭരതനും കൂട്ടരും കടന്നുവരുന്നത്.

അടുത്ത പേജില്‍
പ്രേക്ഷകനെ തൊട്ടുണര്‍ത്തിയ ഭരതന്‍ ടച്ച്

<ul id="pagination-digg"><li class="next"><a href="/news/bharathan-magic-revisited-2-103388.html">Next »</a></li></ul>
English summary
The Bharathan touch. What’s this ‘touch’? It was that rare quality, that unpredictable something in his movie that Bharathan never failed to deliver during the golden era of Malayalam cinema

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam