»   » ഭരതന്റെ 'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

ഭരതന്റെ 'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

ഇത് റിമേക്കുകളുടെ കാലം. നീലത്താമര, രതി നിര്‍വ്വേദം ഒടുവിലിതാ പറങ്കിമലയും അഭ്രപാളിയിലേക്ക് എത്തുന്നു. കാക്കനാടിന്റെ പ്രശസ്ത നോവലായ പറങ്കിമലയെ ആദ്യം ദൃശ്യവത്കരിച്ചത് ഭരതനായിരുന്നു. ഈ ചിത്രത്തിന് പ്രേക്ഷകരില്‍ ലഭിച്ച സ്വീകാര്യത ഓര്‍ത്തുകൊണ്ട് 32 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പറങ്കിമല പുനരാവിഷ്‌കരിക്കപ്പെടുന്നു.

ബെന്നിക്കും സൂര്യയ്ക്കും പകരം പുതിയ പറങ്കിമലയില്‍ നായികാ നായകന്മാരായി എത്തുന്നത് ബിയോണും പുതുമഖതാരം വിനുത ലാലുമാണ്. വിഎസ് ഇന്റര്‍നാഷണല്‍ ആന്റ് കോക്കോട്ട് ഫിലിംസിന്റെ ബാനറില്‍ വിജിന്‍സും തോമസ് കോക്കാട്ടും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സെന്നന്‍ പള്ളശ്ശേരിയാണ്.

'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

1981 ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് പറങ്കിമല.

'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

32 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും അഭ്രപാളിയിലെത്തുന്നു.

'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

കാക്കനാടിന്റെ പ്രശസ്ത നേവലായ പറങ്കിമലയടെ ദൃശ്യാവിഷ്‌കാരമാണ് പറങ്കിമല

'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

തീവ്രപ്രണയത്തിന്റെയും രതിയുടെയും പച്ചയായ ആവഷ്‌കാരമാണ് ചിത്രം

'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

വര്‍ഷങ്ങളായി സഹസംവിധായകനായി പ്രവര്‍ത്തിച്ചുവരുന്ന സെന്നന്‍ പള്ളശ്ശേരിയാണ് പുതിയ പരങ്കിമല സംവിധാനം ചെയ്യുന്നത്.

'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

വിഎസ് ഇന്‍ര്‍നാഷണല്‍ ആന്റ് കോക്കാട്ട് ഫിലിംസിന്റെ ബാനറില്‍ വിജിന്‍സ്, തോമസ് കോക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

പ്രശസ്ത തിരക്കഥാകൃത്ത് ജെ പള്ളശ്ശേരിയുടെ സഹോദരനായ സെന്നന്‍ പള്ളശ്ശേരി തന്നെയാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.

'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

മുരുകന്‍ കാട്ടാകടയുടെ വരികള്‍ക്ക് അഫ്‌സല്‍ യൂസഫ് ഈണം നല്‍കുന്നു

'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

പുതുമുഖം ബെന്നിയും സൂര്യയുമായിരുന്നു ഭരതന്റെ പറങ്കിമലയില്‍ നായകനും നായികയുമായി അഭിനയിച്ചത്. നെടുമുടി വേണു, സുകുമാരി, മാസ്റ്റര്‍ കിഷോര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

'പറങ്കിമല' വീണ്ടും എത്തുമ്പോള്‍

ബിയോണ്‍ നായകനും പുതുമുഖം വിനുത ലാല്‍ നായികയുമായെത്തുന്നു. കലാഭവന്‍ മണി, ജഗദീഷ്, തിരുമുരുകന്‍, ഗോപകുമാര്‍, ഗീതാ വിജയന്‍, കലാരഞ്ജിനി തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.

English summary
While many have been raising voices against remaking old hit movies, especially those revolving around the central theme of sex, one more Bharathan movie is set to fire theatres. The 1981 movie ‘Parankimala’, based on the novel of Kakkanadan of the same name, thus will have a new version after 32 years.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam