»   » ഭരത് ചന്ദ്രനായി സുരേഷ് ഗോപി വീണ്ടുമെത്തുന്നു, സംവിധാനം ഷാജി കൈലാസ്, നിര്‍മ്മാണം ലിബര്‍ട്ടി ബഷീര്‍

ഭരത് ചന്ദ്രനായി സുരേഷ് ഗോപി വീണ്ടുമെത്തുന്നു, സംവിധാനം ഷാജി കൈലാസ്, നിര്‍മ്മാണം ലിബര്‍ട്ടി ബഷീര്‍

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സുരേഷ് ഗോപി കഥാപാത്രങ്ങളിലൊന്നാണ് ഭരത് ചന്ദ്രന്‍ ഐപിഎസ്. കമ്മീഷണറെന്ന ഷാജി കൈലാസ് ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാവാന്‍ നിരവധി കാരണങ്ങളുണ്ട്. ചടുതലയാര്‍ന്ന ആക്ഷന്‍ രംഗങ്ങളും ആവേശമുയര്‍ത്തുന്ന തീപ്പൊരി ഡയലോഗുകളും ചേര്‍ന്ന ചിത്രത്തിലെ സംഭാഷണ ശകലങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്.

സമൂഹത്തിലെ അനീതിക്കതിരെ പ്രതികരിക്കുന്ന, ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുമുള്ള ഭരത് ചന്ദ്രന്‍ പ്രേക്ഷക മനസ്സ് കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ഹിറ്റ് സിനിമകളുടെ തമ്പുരാക്കന്‍മാരായ രണ്‍ജി പണിക്കര്‍ ഷാജി കൈലാസ് ടീമിനോടൊപ്പം സരേഷ് ഗോപിയും ചേര്‍ന്നതോടെ അത് മറ്റൊരു വലിയ വിജയമായി മാറുകയായിരുന്നു.

ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടുമെത്തുന്നു

നീണ്ട ഇടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി പോലീസ് വേഷത്തില്‍ വീണ്ടുമെത്തുന്നത്. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും ചുവടുവെച്ച താരമിപ്പോള്‍ തിരക്കിലാണ്. ജനസേവനത്തിനൊപ്പം തന്നെ സിനിമയെക്കൂടി കൊണ്ടു പോകാവുന്ന രീതിയിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും സ്വീകരിക്കുന്നത്.

രണ്‍ജി പണിക്കര്‍, ഷാജി കൈലാസ് ടീം വീണ്ടും

രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മീഷണര്‍ ഭരത് ചന്ദ്രന്‍ ഐപിഎസ് തുടങ്ങിയ ചിത്രങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നിര്‍മ്മാതാവായി ലിബര്‍ട്ടി ബഷീര്‍

ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ബല്‍റാം വേഴ്‌സസ് താരാദാസ്, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ലിബര്‍ട്ടി ബഷീറാണ്. ബിസിനസ്സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ലിബര്‍ട്ടി ബഷൂര്‍ നീണ്ട കാലയളവിനു ശേഷമാണ് നിര്‍മ്മാതാവാകുന്നത്. ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് നിര്‍മ്മാതാവ് തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

സിനിമ നല്‍കാത്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധം

നാളുകള്‍ക്ക് മുന്‍പ് വിതരണക്കാരും നിര്‍മ്മാതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രണ്ടു മാസത്തോളം തിയേറ്ററുകള്‍ പൂട്ടിയിട്ടിരുന്ന അവസ്ഥ സംജാതമായിരുന്നു. സിനിമാ സമരത്തെ തുടര്‍ന്ന് പുതിയ റിലീസില്ലാത്ത ക്രിസ്മസാണ് കടന്നുപോയത്. ദിലീപാണ് രക്ഷക ദൗത്യവുമായി മുന്നോട്ട് വന്നത്. തുടര്‍ന്ന് പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ പുതിയ സംഘടനയില്‍ ചേരാതെ ഇടഞ്ഞു നില്‍ക്കുന്ന ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകളില്‍ പുതിയ ചിത്രങ്ങളൊന്നും പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് സജീവമാവാന്‍ ഒരുങ്ങുന്നത്.

English summary
Suresh Gopi joins together with Shaji Kailas, Renji Panicker.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam