»   » വിവാഹ വാര്‍ത്ത വ്യാജം; നിയമനടപടിക്കൊരുങ്ങി നടി ഭാവന

വിവാഹ വാര്‍ത്ത വ്യാജം; നിയമനടപടിക്കൊരുങ്ങി നടി ഭാവന

Posted By: Pratheeksha
Subscribe to Filmibeat Malayalam

താന്‍ വിവാഹിതയാവുന്നു വെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി ഭാവന. സോഷ്യല്‍ മീഡിയ വഴി വിവാഹ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും നടി പറയുന്നു.

ഈയടുത്ത ദിവസങ്ങളില്‍ എല്ലാ പോര്‍ട്ടലുകളിലും നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു ഭാവനയുടെ വിവാഹം.കന്നട സിനിമാ നിര്‍മ്മാതാവാണ് ഭാവനയെ വിവാഹം കഴിക്കാന്‍ പോകുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

കന്നട സിനിമാ നിര്‍മ്മാതാവ്

കന്നട സിനിമാ നിര്‍മ്മാതാവാണ് ഭാവനയെ വിവാഹം കഴിക്കാന്‍ പോകുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തില്ല

പ്രണയവിവാഹമാണെന്നും വരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഭാവന അറിയിച്ചിരുന്നത്. കൂടാതെ റജിസ്ട്രര്‍ വിവാഹമായിരിക്കും തങ്ങളുടേതെന്നും ഭാവന പറഞ്ഞിരുന്നതായാണ് വാര്‍ത്തകളുണ്ടായിരുന്നത്.

ഭാവന പറയുന്നത്

തനിക്ക് പ്രണയമുണ്ടെന്നും അതു വീട്ടുകാര്‍ക്ക് അറിയാമെന്നും ഭാവന നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ വിവാഹത്തെ കുറിച്ച് നടി ഇതുവരെ തുറന്നുപറഞ്ഞിരുന്നില്ല.

പ്രണയിച്ചവരെ വിവാഹം കഴിക്കണമെന്നു നിര്‍ബന്ധമില്ല

പ്രണയിക്കാത്തവരായി ആരുമില്ല. പക്ഷേ പ്രണയിച്ചവരെ തന്നെ വിവാഹം കഴിക്കണമെന്ന കാര്യത്തില്‍ തനിക്കൊരു നിര്‍ബന്ധവുമില്ലെന്ന് ഭാവന നേരത്തേ വ്യക്തമാക്കിയിരുന്നു. എന്തായാലും ഇപ്പോള്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്ത വ്യാജമെന്നാണ് നടി പറയുന്നത്‌.
ഹണി ബീ 2 വിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
bhavan may take legel actions on the fake news about her marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam