»   » മഞ്ജു ചേച്ചിയ്ക്ക് എന്നെ വഴക്ക് പറയാനുള്ള അവകാശമുണ്ട്; ഭാവന പറയുന്നു

മഞ്ജു ചേച്ചിയ്ക്ക് എന്നെ വഴക്ക് പറയാനുള്ള അവകാശമുണ്ട്; ഭാവന പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയിലെ സൗഹൃദങ്ങള്‍ പലരും അകറ്റി നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. സിനിമയ്ക്ക് പുറത്തുള്ള സൗഹൃദങ്ങള്‍ക്കാണ് ബലം എന്ന് വിശ്വസിക്കുന്നവരാണ് മിക്ക നടീ - നടന്മാരും.

വിദേശത്ത് നടന്ന സ്‌റ്റേജ് ഷോയിലെ സംഭവം ഭാവന മഞ്ജുവിനെ വിളിച്ചറിയിച്ചു; ദിലീപിന്റെ ശത്രുതയ്ക്ക് കാരണം

എന്നാല്‍ പതിനഞ്ചാം വയസ്സിലേ സിനിമയില്‍ വന്നതുകൊണ്ടാവാം ഭാവനയുടെ സൗഹൃദങ്ങളെല്ലാം സിനിമയില്‍ ഉള്ളവരാണ്. ഇതില്‍ തന്നെ വഴക്കു പറയാന്‍ വരെ അധികാരമുള്ളവരിര്‍ ഒരാളാണ് മഞ്ജു വാര്യര്‍ എന്ന് ഭാവന പറയുന്നു.

സൗഹൃദങ്ങള്‍

എല്ലാവരുമായി സൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട് എന്ന് ഭാവന പറഞ്ഞു. രമ്യ നമ്പീശന്‍, ഭാമ, മീര നന്ദന്‍ അങ്ങനെ കുറേ പേര്‍ ഫ്രണ്ട്‌സ് ലിസ്റ്റിലുണ്ടത്രെ. എല്ലാവരും കൂടി ഗ്രൂപ്പ് ചാറ്റ് നടത്താറുണ്ട് എന്നും ഭാവന പറയുന്നു.

ചേച്ചിമാരുടെ ഗ്രൂപ്പ്

സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ശ്വേത മേനോന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ ചേച്ചിമാരുമായും ഭാവനയ്ക്ക് നല്ല സൗഹൃദമുണ്ട്. ഗീതു മോഹന്‍ദാസിന്റെയും ശ്വേത മേനോന്റെയും മക്കളെ കുറിച്ചുള്ള സംസാരമാണത്രെ ഇവര്‍ക്കിയിലെ ഹോട്ട് ടോപ്പിക്ക്

വഴക്ക് പറയാനും അധികാരം

ഈ പറഞ്ഞ ചേച്ചിമാര്‍ക്ക് തന്നെ വഴക്ക് പറയാനുള്ള അധികാരവുമുണ്ട് എന്നാണ് ഭാവന പറഞ്ഞത്. കാര്‍ത്തൂ, ഭാവി എന്നൊക്കെയാണത്രെ ഗീതുവും മഞ്ജുവും ശ്വേതയും പൂര്‍ണിമയും സംയുക്തയുമൊക്കെ ഭാവനയെ വിളിയ്ക്കുന്നത്.

ആണ്‍ സുഹൃത്തുക്കള്‍

സിനിമയിലെ ആണ്‍ സുഹൃത്തുക്കള്‍ ആസിഫ് അലി, അനൂപ് മേനോന്‍, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ്. ആസിഫ് അലിയ്ക്കും ഭാവനയ്ക്കും ഒരേ സ്വഭാവമാണെന്ന് പലരും പറയാറുണ്ടത്രെ.

മഞ്ജുവിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Bhavana about her close friends in film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam