»   » ഭാവനയും കാക്കിയണിയുന്നു

ഭാവനയും കാക്കിയണിയുന്നു

Posted By:
Subscribe to Filmibeat Malayalam

പൊലീസ് വേഷം അവതരിപ്പിക്കുക എന്നത് എല്ലാതാരങ്ങള്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും ദിലീപും പൃഥ്വിയുമെല്ലാം കാക്കി വേഷത്തില്‍ കയ്യടി നേടുമ്പോള്‍ നമ്മുടെ നായികമാര്‍ക്കും പൊലീസാകാന്‍ ആഗ്രഹമുണ്ടാകാറുണ്ട്. വാണി വിശ്വനാഥ് പൊലീസ് ഓഫിസറുടെ വേഷത്തില്‍ തിളങ്ങിയപ്പോള്‍ മലയാളത്തിലെ എല്ലാ നടിമാര്‍ക്കും ആത്മവിശ്വാസമായി.

പുതുമുഖ നടിമാരില്‍ അപര്‍ണയും മേഘ്‌നാരാജും പൊലീസ് ഓഫിസറായി അടുത്തിടെ കയ്യടി നേടിയപ്പോള്‍ ഭാവനയ്ക്കും പൊലീസാകാന്‍ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സംവിധായകന്‍ പത്മകുമാര്‍ പൊലീസ് ഓഫിസറുടെ വേഷവുമായി വരുന്നത്. കഥ കേട്ടപ്പോഴേ ഭാവനയ്ക്ക് ആവേശമായി. അങ്ങനെ കരിയറില്‍ ആദ്യമായി ഭാവന പൊലീസ് ഓഫിസറാകുയാണ്.

Bhavana

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പോളിടെക്‌നിക് എന്ന ചിത്രത്തിലാണ് എസ്‌ഐ യൂണിഫോമില്‍ ഭാവനയെത്തുന്നത്. ഒറീസ എന്ന ചിത്രത്തിനു ശേഷം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പോളിടെക്‌നിക് ഒരു പ്രണയ ചിത്രമാണ്. ഓര്‍ഡിനറിയുടെ തിരക്കഥ രചിച്ച നിഷാദ് കോയയാണ് ഇതിനായി എഴുതുന്നത്.

രാഷ്ട്രീയക്കാരനായ യുവാവായിട്ടാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. പോളി എന്ന ഈ യുവാവിന്റെ ബാല്യകാല സഖിയായ അശ്വതിയായി ഭാവനയും. വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, സാദിഖ്, അജു വര്‍ഗീസ്, ജോയ് മാത്യു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. ലവ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും ഭാവനയും ഇതിനു മുന്‍പ് ഒന്നിച്ചഭിനയിച്ചത്.

പൊലീസ് ഓഫിസറാകാനുള്ള ആകാരം ഭാവനയ്ക്കുണ്ടോ എന്നതൊരു ചോദ്യമാണെങ്കിലും കോമഡി ട്രാക്കില്‍ കഥ പറയുന്ന ചിത്രത്തില്‍ ഭാവനയുടെ വേഷം കയ്യടി നേടിയേക്കാം.

English summary
Actress Bhavana is doing the role of a Police officer in her new film. This is the first time that she is doing the role of police officer. M.Padmakumar is the director of the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam