»   » അനൂപിനൊപ്പം അഭിനയിക്കാന്‍ കംഫര്‍ട്ടബിളെന്ന് ഭാവന

അനൂപിനൊപ്പം അഭിനയിക്കാന്‍ കംഫര്‍ട്ടബിളെന്ന് ഭാവന

Posted By:
Subscribe to Filmibeat Malayalam

ഒന്നിച്ചഭിനയിക്കുന്ന താരങ്ങളെക്കുറിച്ച് മറ്റുതാരങ്ങള്‍ അഭിപ്രായം പറയുകയെന്നത് സാധാരണ നടക്കാറുള്ള കാര്യമാണ്. പലരും ഇത്തരത്തില്‍ പറയുമ്പോള്‍ സഹതാരത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് മാത്രമേ പറയാറുള്ളു. നടി ഭാവനയും അതേ കൂടെ അഭിനയിക്കുന്നവരെക്കുറിച്ചെല്ലാം ഭാവന നല്ലതേ പറയാറുള്ളു. ഇപ്പോഴിതാ ഭാവനയുടെ ഇഷ്ട സഹതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് അനൂപ് മേനോനും എത്തിയിരിക്കുകയാണ്.

സജി സുരേന്ദ്രന്‍ ഒരുക്കുന്ന ആംഗ്രി ബേര്‍ഡ്‌സ് എന്ന ചിത്രത്തിലാണ് ഭാവന ആദ്യമായി അനൂപിന്റെ നായികയായി അഭിനയിക്കുന്നത്. അനൂപിനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്നാണ് ഭാവന പറയുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയുക്കുമ്പോള്‍ ഒരു തമാശ സവാരിയാണ് നടക്കുന്നതെന്നാണ് തോന്നാറുള്ളത്. അനൂപിനൊപ്പം അഭിനയിക്കാനും ഞാന്‍ നല്ല കംഫര്‍ട്ടബിള്‍ ആണ്. എന്നാണ് ഒരു അഭിമുഖത്തില്‍ ഭാവന പറഞ്ഞിരിക്കുന്നത്.

ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവരുമായി താന്‍ നല്ല ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ഭാവന നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റ് ചില താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ തോന്നാറുണ്ടെന്നും ഭാവന പറയുന്നു. എന്നാല്‍ ഈ താരങ്ങളുടെ പേര് ഭാവന പറഞ്ഞിട്ടില്ല.

ആംഗ്രി ബേര്‍ഡ്‌സില്‍ അനൂപും ഭാവനയും ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവര്‍ക്കുമിടയില്‍ പലതരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതാണ് ആംഗ്രി ബേര്‍ഡ്‌സിന്റെ പ്രമേയം.

English summary
In a recent interview with a visual media, the actress said that she is quite comfortable working alongside Anoop Menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam