»   » സസ്‌പെന്‍സ് പൊളിഞ്ഞു!!! ഭാവനയുടെ ജീവിതത്തിന് പുതിയ ട്വിസ്റ്റ്!!!

സസ്‌പെന്‍സ് പൊളിഞ്ഞു!!! ഭാവനയുടെ ജീവിതത്തിന് പുതിയ ട്വിസ്റ്റ്!!!

By: Karthi
Subscribe to Filmibeat Malayalam

ഭാവനയും പ്രണയും വിവാഹവും മാധ്യമങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരുന്നു. താന്‍ പ്രണയത്തിലാണെന്ന് ഭാവന ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയെങ്കിലും ആരാണ് അയാളെന്ന് വ്യക്തമാക്കിയിരുന്നില്ല. പലപേരുകളും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയെങ്കിലും എല്ലാം ഭാവന നിഷേധിച്ചു. ഓടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കന്നട നിര്‍മാതാവുമായുള്ള ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

ഒരു കന്നട നിര്‍മാതാവുമായി ഭാവന പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ പ്രണയത്തിലാണെന്ന് ഭാവനയും പറഞ്ഞിരുന്നു. ആഢംബരങ്ങള്‍ ഒഴിവാക്കി തൃശൂരിലെ ഭാവനയുടെ വീട്ടില്‍ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പരമ്പര കന്നട ആചാരപ്രകാരമുള്ള ചടങ്ങുകളാണ് ഇന്ന് നടന്നത്. ഭാവനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ 16ഓളം ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹം കഴിഞ്ഞാലും മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ സിനിമയില്‍ തുടരുമെന്ന് നേരത്ത ഭാവന വ്യക്തമാക്കിയിരുന്നു. മറ്റേതൊരു ജോലി പോലെയുമാണ് അഭിനയമെന്നും ഭാവന വ്യക്തമാക്കിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്തത്. ചിങ്ങത്തിലാണ് വിവാഹം.

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹതരാകാന്‍ തീരുമാനിച്ചത്. ഒരു ദേശീയ മാധ്യമത്തിനോടായിരുന്നു ഭാവന തന്റെ പ്രണയം ആദ്യമായി വെളിപ്പെടുത്തിയത്. എന്നാല്‍ കാമുകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു നവീന്‍. അവിടെ വച്ചായിരുന്നു ഇരുവരും പരിചയപ്പെടുന്നത്.

ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം ജനുവരിയില്‍ നടത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. വിവാഹം ചിങ്ങത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

താന്‍ പ്രണയത്തിലാണെന്ന് ഭാവന പ്രഖ്യാപിച്ച ഉടന്‍ തന്നെ നവമാധ്യമങ്ങള്‍ അനൂപ് മേനോനാണ് ഭാവനയുടെ കാമുകന്‍ എന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് പറഞ്ഞ് ഇരുവരും അത് നിഷേധിച്ചു. പിന്നീട് അനൂപ് മേനോന്‍ വിവാഹിതനായതോടെ ആ അഭ്യൂഹത്തിന് വിരാമമായി. ആന്‍ഗ്രി ബേബീസ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നീട് അടുത്തിറങ്ങിയ കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചിഭിനയിച്ചിരുന്നു.

കമല്‍ സംവിധാനം ചെയ്ത നമ്മളാണ് ഭാവനയുടെ ആദ്യ ചിത്രം. ചേരി നിവാസിയായ പരിമളം എന്ന തേപ്പുകാരി പെണ്ണ് പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തില്‍ ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനുമായിരുന്നു നായകന്മാര്‍. ഭാവനയുടെ സംസാര ശൈലിയായിരുന്നു ചിത്രത്തിലേക്ക് ഭാവനയെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പാരാമര്‍ശവും നേടിയിരുന്നു.

മലയാളാത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട സിനിമകളില്‍ തിരക്കുള്ളതാരമായിരുന്നു ഭാവന. എന്നാല്‍ ഇടക്കാലത്ത് ഭാവനയ്ക്ക് മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞു. താരത്തെ സിനിമയുള്ള ഒരു പ്രമുഖ നടന്‍ വിലക്കിയതാണെന്നും അഭിപ്രായമുയര്‍ന്നു. ഭാവനയും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ തനിക്കവരോട് നന്ദിയാണുള്ളതെന്നും അതു കൊണ്ട് തനിക്ക് പല മോശം പടങ്ങളും ഒഴിവാക്കാനായെന്നും താരം പറഞ്ഞിരുന്നു.

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ഹലോ നമസ്‌തേ എന്ന ചിത്രത്തിലൂടെ ഭാവന വീണ്ടും സജീവമായി. ചിത്രം ഹിറ്റായിരുന്നു. ഒരു പിടി മികച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ഭാവനയുടെ കൈവശമുണ്ട്. ആസിഫ് അലി നായകനാകുന്ന ഭാവന ചിത്രങ്ങളായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനും ഹണിബി ടു എന്നിവ ഈ മാസം തിയറ്ററിലെത്തും. പൃഥ്വിരാജ് നായകനാകുന്ന ആദം ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഭാവനയിപ്പോള്‍. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലും ഭാവനയാണ് നായിക.

English summary
Actress Bhavan got engaged with Kannada producer Naveen. Traditional Karaganda engagement function was held at Bhavana's home. Only her close relatives and friends attend the function.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam