»   » ലോറി ഭാവനയുടെ നായകന്‍

ലോറി ഭാവനയുടെ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Bhavana,
ഭാവനയുടെ പുതിയ നായകനാരെന്നറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും. യെല്ലോ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഭാവനയുടെ കഥാനായകനായെത്തുന്നത് ഒരു ലോറിയാണ്. അതേ റോഡിലൂടെ കുതിച്ചു പായുന്ന ലോറി തന്നെ.... സംസാരിക്കാനും കേഴ്‌വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയായി എത്തുന്നു. എമി എന്ന കഥാപാത്രത്തെയാണ് ഭവന അവതരിപ്പിക്കുക.

എമിയുടെ അച്ഛന്‍ ഏലിയാസ് ഒരു പുസ്തകപ്രേമിയാണ്. സാഹിത്യകാരന്മാരെ ഏറെ ഇഷ്ടപ്പെടുന്ന ഏലിയാസ് തന്റെ മകള്‍ക്ക് അന്തരിച്ച എഴുത്തുകാരി കമലാ സുരയ്യയുടെ പേര് നല്‍കുകയാണ്. മകളെ കുറിച്ച് ഏറെ ആശങ്കപ്പെടുന്ന ഏലിയാസിന്റെ ആകുലതകള്‍ മറികടക്കാന്‍ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ സഹായിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ മൂന്ന് ഗാനങ്ങളുണ്ടാകും.

രാജേഷ് ബി മേനോന്‍ സംവിധാനം ചെയ്യുന്ന യെല്ലോയുടെ കടലാസുജോലികള്‍ പുരോഗമിയ്ക്കുകയാണെങ്കിലും സിനിമയുടെ പ്ലോട്ട് പലരിലും കൗതുകമുണര്‍ത്തിക്കഴിഞ്ഞു. ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങള്‍ മഞ്ഞ നിറവും ഒരു ലോറിയുമാണ്. ബിജു ബര്‍ണാഡ് തിരക്കഥയൊരുക്കുന്ന ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നു.

യുണൈറ്റഡ് ഫിലിം ആര്‍ക്കൈവ്‌സിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന യെല്ലോ മുംബൈ, കൊച്ചി, ഗോവ എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്. നൗഷാദ് ഷെറീഫാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ലിറ്റില്‍ ബാന്റ് സംഗീതമൊരുക്കും.

English summary
Bhavana will soon be seen in a movie, where her hero is reportedly, a lorry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam