»   » ഭാവനയെ തേടി ഹരിഹരന്‍-എംടി ചിത്രം

ഭാവനയെ തേടി ഹരിഹരന്‍-എംടി ചിത്രം

Posted By:
Subscribe to Filmibeat Malayalam
Bhavana
നമ്മള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാവന തന്നെ തേടി വരുന്ന റോളുകള്‍ ഏറ്റെടുത്ത് അഭിനയിച്ച് സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു. ചില അഭിമുഖങ്ങളില്‍ അഭിനയപ്രാധാന്യമുള്ള റോളുകള്‍ തന്നെ ചെയ്യണമെന്ന വാശിയൊന്നും തനിക്കില്ലെന്നും നടി തുറന്നടിച്ചു. മലയാളത്തില്‍ പ്രതിഫലവും റോളുകളും കുറഞ്ഞപ്പോള്‍ അന്യഭാഷകളിലേയ്ക്ക് ചേക്കേറാനും നടി മടിച്ചില്ല.

ഇപ്പോഴിതാ ഭാവന സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ഒരു വേഷം നടിയെ തേടി എത്തിയിരിക്കുകയാണ്. ഹരിഹരന്‍-എംടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിലേയ്ക്കാണ് നടിയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

തന്റെ സ്വപ്‌നം സഫലമായി എന്നാണ് നടിയ്ക്ക് ഇതെ കുറിച്ച് പറയാനുള്ളത്. കന്നഡ ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു ഭാവന. ഇതിനിടയിലാണ് ലോട്ടറി പോലെ ഹരിഹരന്‍-എംടി ചിത്രം കടന്നു വരുന്നത്. ഭാഗ്യദേവത എന്നും വന്ന് വിളിക്കില്ലെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ ഭാവനയ്ക്കുണ്ട്. അതുകൊണ്ടു തന്നെ ചില അഡ്ജസ്റ്റുമെന്റുകളൊക്കെ നടത്തി ഹരിഹരന്‍ ചിത്രത്തിന് ഭാവന ഡേറ്റ് നല്‍കി കഴിഞ്ഞു.

എന്നാല്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ഒന്നും ചോദിക്കരുതെന്നാണ് നടിയുടെ അഭ്യര്‍ഥന. കാരണം മറ്റൊന്നുമല്ല ചിത്രത്തെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന്് വിലക്കുള്ളതിനാല്‍ തന്നെ.

ഇപ്പോള്‍ താന്‍ വളരെ ശ്രദ്ധയോടെ മാത്രമേ ചിത്രങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂവെന്നാണ് നടി പറയുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും തനിക്കിഷ്ടപ്പെട്ട പ്രൊജക്ടുകള്‍ മാത്രമേ ചെയ്യാറുള്ളൂവെന്നും ഭാവന.

English summary
The actress, who is currently shooting for a Kannada flick, says it's a dream come true to be a part of the project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam