»   » ഐറ്റം ഡാന്‍സുമില്ല, ഭാവന അത് ചെയ്യുന്നുമില്ല!

ഐറ്റം ഡാന്‍സുമില്ല, ഭാവന അത് ചെയ്യുന്നുമില്ല!

Posted By:
Subscribe to Filmibeat Malayalam

ആസിഫ് അലി ആദ്യമായി നിര്‍മിച്ച് അഭിനയിക്കുന്ന കോഹിനൂര്‍ എന്ന ചിത്രത്തില്‍ ഭാവനയുടെ ഒരു ഐറ്റം ഡാന്‍സ് ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അങ്ങനെ ഒരു പാട്ടോ ഡാന്‍സോ ഇല്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Also Read: അവസരങ്ങള്‍ കുറയുന്നു; ഭാവന ഐറ്റം ഡാന്‍സുമായി എത്തുന്നു


ചിത്രത്തില്‍ ഒരു അതിഥി താരമായി ഭാവന എത്തുന്നുണ്ട് എന്നത് സത്യമാണ്. ആസിഫ് അലി അവതരിപ്പിയ്ക്കുന്ന നായക കഥാപാത്രത്തിന്റെ മുന്‍ കാമുകിയുടെ വേഷമാണത്. മൂന്ന് നാല് സീനുകള്‍ മാത്രമേ ഭാവനയ്ക്കുള്ളൂ. അല്ലാതെ ഐറ്റം ഡാന്‍സല്ല.


bhavana

ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ഉണ്ടെന്ന വാര്‍ത്തയും കോഹിനൂര്‍ ടീം നിഷേധിച്ചു. ഭാവന എത്തുന്ന രംഗത്ത് ഒരു കല്യാണ പാട്ടുണ്ട്. അല്ലാതെ ഐറ്റം ഡാന്‍സില്ല.


അവസരങ്ങള്‍ കുറയുന്നതു കാരണം ഭാവന ഐറ്റം ഡാന്‍സുകളും അതിഥി വേഷങ്ങളും ചെയ്യുന്നു എന്നായിരുന്നു വാര്‍ത്തയ്‌ക്കൊപ്പം വന്ന ഗോസിപ്പുകള്‍. എന്നാല്‍ ആസിഫ് അലിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ഭാവന, നടന് വേണ്ടിയാണ് ചിത്രത്തിലെ ഈ അതിഥി വേഷം ചെയ്യാമെന്നേറ്റതെന്നാണ് ഔദ്യോഗിക വിശദീകരണം.


വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന കോഹിനൂര്‍ നിര്‍മിയ്ക്കുന്നത് ആസിഫിന്റെ ആദംസ് വേള്‍ഡ് ഓഫ് ഇമേജിനേഷനാണ്. ഇന്ദ്രജിത്ത്, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ചെമ്പ വിനോദ് തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ താരം അപര്‍ണ വിനോദാണ് നായിക.

English summary
Kohinoor team bitterly bashed the reports regarding Bhavana's item dance in the movie. The crew members confirmed they are just baseless rumours. Bhavana is making a special appearance in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam