»   » ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

Posted By:
Subscribe to Filmibeat Malayalam

നമ്മളില്‍ വന്ന തെരുവ് പെണ്ണൊന്നുമല്ല ഇപ്പോള്‍ നമ്മുടെ ഭാവന. തമിഴിലും തെലുങ്കലവും മലയാളത്തിലും ഭാവന പച്ചക്കൊടികാട്ടിയത് പെട്ടെന്നായിരുന്നു. പൈങ്കിളി കാമുകിയായും തല്ലുകൊള്ളിത്തരം കൈയ്യിലുള്ള കോളേജ് വിദ്യാര്‍ഥിയായും പക്വതയുള്ള പെണ്ണായും സംശയ രോഗമുള്ള ഭാര്യയായുമെല്ലാം ഇതിനകം തന്നെ ഭാവന മലയാളികളുടെ മനസ്സിലുണ്ട്. ഇനി ചെയ്യാന്‍ പോകുന്നത് ഒരു പൊലീസ് ഓഫീസറുടെ വേഷമാണ്.

മലയാളത്തില്‍ ആദ്യമായാണ് ഭാവന പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. ഇത് പാതിരാമണല്‍, തിരുവമ്പാടി തമ്പാന്‍, ഒറീസ എന്നീ ചിത്രങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷം എം പത്മകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു കമ്യൂണിസ്റ്റ്കാരന്റെ റോളാണ് കുഞ്ചാക്കോ ബോബന്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തില്‍ മുകേഷും എത്തുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂട്, അജുവര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഓര്‍ഡിനറി എന്ന തകര്‍പ്പന്‍ ഹിറ്റ് ചിത്രത്തിന് വേണ്ടി കഥയൊരുക്കിയ നിഷാദ് കോയയാണ് പത്മകുമാര്‍ ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

അനൂപ് മേനോനൊപ്പം ആംഗ്രീ ബേബീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഭാവന. കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് സജി സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

കാര്‍ത്തിക മേനോന്‍ എന്നാണ് യഥാര്‍ഥ പേര്

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

മലയാള ചലച്ചിത്ര രംഗത്തെ അസിസ്റ്റന്റ് ഛായാഗ്രഹനായ ജി ബാലചന്ദ്ര മേനോന്റെയും പുഷ്പയുടെയും മകളാണ്

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

സിഐഡി മൂസ, ക്രോണിക് ബാച്ചിലര്‍ എന്നീ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം ഭാവനയ്ക്ക് ലഭിച്ചത്. സിഐഡി മൂസയില്‍ മികച്ച നടിയായി തിളങ്ങിയപ്പോള്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ക്രോണിക് ബാച്ചിലര്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ പെങ്ങളുടെ റോളായിരുന്നു ഭാവനയ്ക്ക്

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

2004 ഭാവനയെ സംഭന്ധിച്ച് പരാജയപ്പെട്ട വര്‍ഷമായിരുന്നു. യൂത്ത് ഫെസ്റ്റിവല്‍, പറയാം, ബംഗ്ലാവിലെ ഔത തുടങ്ങിയ മൂന്ന് ചിത്രങ്ങളും പൊട്ടി.

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

ഈ ചിത്രത്തിലെ അഭിനയത്തിന് ഭാവനയ്ക്ക് കേരള സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു.

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

തമിഴില്‍ ആദ്യം ഭാവന അഭിനയിച്ച പടം കൂടല്‍ നഗര്‍ ആണെങ്കിലും, റിലീസ് ചെയ്ത ആദ്യ തമിഴ് ചിത്രം ചിത്തിരം പേസുതെടിയാണ്.

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

2008 മുതലാണ് ഭാവന ഗ്ലാമര്‍ വേഷങ്ങളിലേക്ക് തിരിഞ്ഞത്.

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

2010ല്‍ പുനീത് രാജ്കുമാറിനൊപ്പം വന്‍ വിജയമായിരുന്ന ജാക്കിലൂടെ കന്നടയിലും തുടക്കം കുറിച്ചു

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

നരന്‍, ചോട്ടാ മുംബൈ, അറബിയും ഒട്ടകവും പി മാധവന്‍ നായരും തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ ലാലിനൊപ്പവും ഭാവന അഭിനയിച്ചിട്ടുണ്ട്.

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

സിഐഡി മൂസ, ചെസ്സ്, ട്വന്റി20, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളിലേ നായികയായി അഭിനയിച്ചിട്ടുള്ളൂവെങ്കിലും തിളക്കം, മുല്ല, റണ്‍വെ തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി വേഷത്തിലും ഭാവന പ്രത്യക്ഷപ്പെട്ടു

ചാക്കോച്ചന്‍ കമ്യൂണിസ്റ്റുകാരന്‍, ഭാവന പോലീസുകാരി

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നായകന്മാര്‍ക്കൊപ്പവും ഭാവന അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, ജിഷ്ണു, ജയറാം. സുരേഷ് ഗോപിക്കൊപ്പവും ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലും അഭിനയിച്ചു

English summary
Bhavana, playing as police officer in Padmakumar movie, which movie staring Kunjako Boban.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam