For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവന അടുത്ത ദിവസം മുതല്‍ ഷൂട്ടിങിന്.. നീയാണ് പെണ്ണ്! പ്രിഥ്വിരാജിനും സല്യൂട്ട്.. ദി റിയല്‍ ഹീറോ!!

  By ശ്വേത കിഷോർ
  |

  സിനിമാക്കാരാണ്. പക്ഷേ അവരും മനുഷ്യരാണ്. സ്‌ക്രീനില്‍ അല്‍പസ്വല്‍പം ഹീറോയിസവും വില്ലത്തരവുമൊക്കെ തരംപോലെ കാട്ടി എന്നിരിക്കും. എന്നാലും സാധാരണ മനുഷ്യര്‍ക്കുള്ളതൊക്കെ തന്നെയേ അവര്‍ക്കുമുള്ളൂ. എന്നാലിതാ മലയാളത്തിന്റെ പ്രിയപ്പെട്ട നായിക നടി ഭാവന ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും ശരിക്കും ഒരു നായികയാകുകയാണ്.

  Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!

  Read Also: മമ്മൂട്ടി മെയില്‍ ഷോവനിസ്റ്റ് പിഗ്? ഭാവന വിഷയത്തില്‍ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ... കുറ്റം പറയാന്‍ പറ്റില്ല!

  Read Also: എല്ലാ വിരലുകളും ജനപ്രിയ നായകന് നേരെ, പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ.. പെടുമോ?

  Read Also: ദിലീപിനെ വേട്ടയാടുന്നത് മഞ്ജുവിൻറെ ശാപമോ.. ഒന്നും രണ്ടുമല്ല വിവാദങ്ങൾ...

  ആണൊരുത്തന്‍ തുറിച്ചൊന്ന് നോക്കിയാല്‍ ചൂളിപ്പോകുകയും തല കുനിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട് ശീലിച്ചവര്‍ക്ക് ഇനി ഭാവനയെ ശരിക്കും ഹീറോയിന്‍ എന്ന് തന്നെ വിളിക്കാം. പാതിരാത്രിയില്‍ കാറില്‍ കയറ്റി നഗരം ചുറ്റി ആക്രമിക്കപ്പെട്ടു എന്ന് തലങ്ങും വിലങ്ങും വാര്‍ത്തകള്‍ പരക്കുമ്പോഴും ഭാവന വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തുന്നു. അഭിനയിക്കാന്‍ തന്നെ. നായികയായി തന്നെ. അതെ, തൊട്ടടുത്ത ദിവസം തുടങ്ങും ഷൂട്ടിങ്.

  പൃഥ്വിരാജ് നായകന്‍, ഭാവന നായിക

  പൃഥ്വിരാജ് നായകന്‍, ഭാവന നായിക

  ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തിന് ശേഷം ഭാവനയും പൃഥ്വിരാജും ഒരുമിക്കുന്ന ചിത്രമാണ് ആദം. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത ദിവസം തന്നെ ആരംഭിക്കും. ഭാവനയ്‌ക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഷൂട്ടിങ് വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഷൂട്ടിങ്ങിനെത്താനാണ് നടി തീരുമാനിച്ചത്.

   ഭാവന ആദ്യം മടിച്ചു, പിന്നെ സമ്മതിച്ചു

  ഭാവന ആദ്യം മടിച്ചു, പിന്നെ സമ്മതിച്ചു

  ആദമിന്റെ ആദ്യത്തെ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ ഭാവനയ്ക്ക് തുടക്കത്തില്‍ വിമുഖത ഉണ്ടായിരുന്നു എന്ന് ജിനു എബ്രഹാമിനെ ഉദ്ധരിച്ച് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ധൈര്യത്തോടെ സിനിമ ചെയ്താല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അതൊരു പ്രചോദനമാകുമെന്ന തോന്നലിന് പുറത്ത് ഭാവന ഷൂട്ടിങിനെത്താന്‍ സമ്മതിക്കുകയായിരുന്നു.

  പൃഥ്വിരാജ് എന്ന നായകന്‍

  പൃഥ്വിരാജ് എന്ന നായകന്‍

  ഭാവനയ്‌ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ ആദ്യം തന്നെ പരസ്യമായി പിന്തുണ അറിയിച്ച താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. പൃഥ്വിരാജ് തന്നെയാണ് ആദത്തില്‍ ഭാവനയുടെ നായകനും. ആദം ജോണ്‍ പോത്തനെന്ന പാലാക്കാരനായ പ്ലാന്ററുടെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ക്ലീന്‍ റൊമാന്റിക് എന്റര്‍ടെയ്നറാണ് ചിത്രമെന്ന് സംവിധായകന്‍ പറയുന്നു.

  ഭാവനയ്ക്കും പൃഥ്വിക്കുമൊപ്പം നരേനും

  ഭാവനയ്ക്കും പൃഥ്വിക്കുമൊപ്പം നരേനും

  പ്രശസ്തമായ കോട്ടയം സി എം എസ് കോളെജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആദത്തില്‍ ഭാവനയ്ക്കും പൃഥ്വിക്കുമൊപ്പം നരേനും അഭിനയിക്കുന്നുണ്ട്. നേരത്തെ റോബിന്‍ഹുഡ് എന്ന ഹിറ്റ് ചിത്രത്തില്‍ മൂവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. പൃഥ്വിയുടെ ആദത്തിന്റെ സുഹൃത്തായ സിറിയക് എന്ന കഥാപാത്രമായിട്ടാണ് നരേന്‍ അഭിനയിക്കുന്നത്

  പൃഥ്വിരാജിന്റെ പിന്തുണ ഭാവനയ്ക്ക്

  പൃഥ്വിരാജിന്റെ പിന്തുണ ഭാവനയ്ക്ക്

  ഭാവനയുടെ അടുത്ത സഹൃത്തും നടനുമായ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെയാണ് പരസ്യ പ്രതികരണം നടത്തിയത്. ഞാന്‍ തലകുനിയ്ക്കുന്നു. ഭാവനയ്ക്ക് എതിരെയുണ്ടായ അപമാനത്തിന് ഉത്തരവാദികളായ സമൂഹത്തിലെ ഒരു പുരുഷനെന്ന നിലയില്‍ താന്‍ തല കുനിക്കുന്നു. സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കണം. ക്രൂരത കാട്ടിയവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം - പൃഥ്വിരാജ് എഴുതി.

  എല്ലാം എനിക്ക് മനസിലാകും

  എല്ലാം എനിക്ക് മനസിലാകും

  ഞാന്‍ ഭാവനയോട് സംസാരിച്ചിരുന്നു. ഞങ്ങളൊന്നിച്ച് ഒരു സിനിമ ചെയ്യാന്‍ പോകുകയായിരുന്നു. ഉടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് ഇല്ലെന്നായിരുന്നു ഭാവനയുടെ പ്രതികരണം. അങ്ങനെ പറയുമ്പോള്‍ അവര്‍ അനുഭവിച്ച വേദനയുടെ തീവ്രത തനിക്ക് മനസിലാകും. തല്‍ക്കാലം ക്യാമറയ്ക്ക് മുന്നിലേക്കില്ല എന്ന ഭാവനയുടെ അഭിപ്രായത്തെ മാനിക്കുന്നു. ഭാവനയുടെ ധൈര്യത്തെ മാനിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്.

  ആഘോഷിക്കല്ലേ വാര്‍ത്തകളെ

  ആഘോഷിക്കല്ലേ വാര്‍ത്തകളെ

  നടിയ്ക്കുണ്ടായ അപമാനത്തെ പൈങ്കിളിവത്കരിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയും പൃഥ്വിരാജ് തുറന്നടിച്ചിരുന്നു. തെറ്റായും സെന്‍സേഷനലായുമാണ് വാര്‍ത്ത നല്‍കിയത്. ഒരാള്‍ക്കുണ്ടായ ദുര്യോഗം ആഘോഷിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നടിയ്ക്കൊപ്പം കരുത്തായി എന്നുമുണ്ടാകുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു.

  English summary
  Report says Bhavana, Prithviraj starring film shooting to start soon.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X