»   » അനൂപുമായി പിണക്കം, ഭാവന പിസ വില്‍ക്കുന്നു

അനൂപുമായി പിണക്കം, ഭാവന പിസ വില്‍ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം മലയാളത്തില്‍ പിറന്ന പുതിയ താരജോഡികളാണ് അനൂപ് മേനോനും ഭാവനയും. സജി സുരേന്ദ്രന്റെ സംവിധനത്തിലൊരുങ്ങുന്ന ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് ഈ ജോഡികള്‍. പ്രണയവും വിവാഹ ജീവിതവും ആസ്പദമാക്കി പറയുന്ന ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജിന് നേരെ വിപരീതമായാണ് ചിത്രീകരിക്കുന്നത്.

ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് ജീവന്‍. ഇടുക്കിയിലെ അച്ഛന്റെ സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് പണക്കാരനായ തോട്ട ഉടമയുടെ മകള്‍ സാറയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഇരുവീട്ടുകാരോടും പറഞ്ഞെങ്കിലും അവര്‍ അംഗീകരിച്ചില്ല. അങ്ങനെ സാറയും ജീവനും വീട്ടുകാരുടെ എതിര്‍പ്പോടെ വിവാഹം കഴിച്ച് മുംബൈയിലേക്ക് താമസം മാറുന്നു.

Angry Babies In Love

എന്നാല്‍ വിവാഹ ശേഷം പ്രണയത്തിന്റെ ഒരു സുഖം അവര്‍ക്കനുഭവിക്കാന്‍ കഴിഞ്ഞില്ല. രണ്ട് പേരും ജീവിതത്തിന്റെ രണ്ട് തട്ടിലാണെന്ന് തിരിച്ചറിവ് ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സാധാരണ വിഷയങ്ങള്‍ക്ക് പോലും വഴക്കായി. അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറാകാനായിരുന്നു ജീവന്റെ ആഗ്രഹം. എന്നാല്‍ അതിനെന്നും സാറ തടസ്സം നിന്നു.

ഒടുവില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ സാറ ഒരു ചെറിയ കോഫി ഷോപ്പ് തുറക്കുന്നു. മറ്റൊരു വശത്തിലൂടെ സാറ വീടുകളിലും ഷോപ്പുകളിലും പിസവില്‍പ്പനയും നടത്തും. അങ്ങനെ ജീവിതത്തിന്റെ ചില പ്രയാസങ്ങളും സാറ മനസ്സിലാക്കുന്നു. സാറയായി ഭാവനയും ജീവനായി അനൂപ് മേനോനും അഭിനയിക്കുന്ന ചിത്രത്തില്‍ ദമ്പതികളുടെ അയല്‍വാസിയായ ബാച്ചിലറുടെ വേഷത്തില്‍ ബാലചന്ദ്ര മേനോനും എത്തുന്നു.

അനുശ്രീ, കലാഭവന്‍ ഷാജോണ്‍, നിശാന്ത് സാഗര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വയലാര്‍ ശരത് ചന്ദ്രവര്‍മയുടെയും രാജീവ് ആലുങ്കാലിന്റെയും വരികള്‍ക്ക് സംഗീതം നല്‍കുന്നത് ബിജിപാലാണ്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ഡിമാക് ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍ശന്‍ രവി നിര്‍മിക്കുന്ന ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.

English summary
Anoop Menon and Bhavana are pairing up once again in the movie Angry Babies In Love, as husband and wife. Directed by Saji Surendran, the movie is sure to be a light-hearted entertainer that narrates the hilarious incidents that take place in th lives of a couple.
Please Wait while comments are loading...

Malayalam Photos

Go to : More Photos