»   » ഭാവനയ്ക്ക് വായനാ ബ്രേക്ക്

ഭാവനയ്ക്ക് വായനാ ബ്രേക്ക്

Posted By:
Subscribe to Filmibeat Malayalam

എല്ലാവര്‍ക്കും ഹോബികളുണ്ടാകും, പലരും സ്വന്തം ഹോബികള്‍ കണ്ടെത്തുന്നത് പല സാഹചര്യങ്ങളില്‍ നിന്നായിരിക്കും. താരങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെ. അഭിനയത്തിരക്കുകളില്‍ക്കിടയില്‍ മറ്റ് പല താല്‍പര്യങ്ങളും ഇഷ്ടങ്ങളുമെല്ലാം നഷ്ടപ്പെടാതെ കൂടെക്കൊണ്ടുനടക്കാന്‍ പലരും ശ്രമിക്കാറുണ്ട്. ഇക്കൂട്ടത്തിലാണ് ഭാവനയും. വായനയാണ് ഭാവനയുടെ പ്രധാന ഹോബി. തിരക്കുകള്‍ക്കിടയില്‍ താന്‍ എപ്പോഴും വായിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്നാണ് ഭാവന പറയുന്നത്.

ഇപ്പോഴിതാ വായിക്കാന്‍ വേണ്ടി മാത്രമായി ഭാവന ഒരു ബ്രേക്കെടുക്കാന്‍ പോവുകയാണ്. സിനിമയുടെ തിരക്കുകളൊക്കെ മാറ്റിവച്ച് വായനയ്ക്കുവേണ്ടി മാത്രമായി കുറച്ച സമയം ചെലവഴിക്കാനാണ് താരത്തിന്റെ തീരുമാനം.

Bhavana

സജി സുരേന്ദ്രന്‍ ഒരുക്കുന്ന ആംഗ്രി ബേര്‍ഡ്‌സ്, മിത്ര ഡോട്ട് കോം എന്നീ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഭാവന ഇടവേളയെടുക്കുകയാണ്. വായന തനിക്കേറെ ഇഷ്ടമായതുകൊണ്ടുതന്നെ കുറച്ചുസമയം അതിനുവേണ്ടി ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് താരം പറയുന്നത്.

English summary
Actress Bhavana said that she is taking a break from film to spent quality time for her hobby reading.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam