»   » ഗ്ലാമറിന് ബ്രേക്ക്; ഭാവന ഹരിഹരന്‍ ചിത്രത്തില്‍

ഗ്ലാമറിന് ബ്രേക്ക്; ഭാവന ഹരിഹരന്‍ ചിത്രത്തില്‍

Posted By: Super
Subscribe to Filmibeat Malayalam
അധികം ഗ്ലാമറില്ലാത്ത സാധാരണ വേഷങ്ങള്‍ ചെയ്താണ് ഭാവനയെന്ന നടി അഭിനയരംഗത്തേയ്ക്ക് എത്തിയതെങ്കിലും ഇപ്പോള്‍ ഭാവന മലയാളി താരങ്ങളില്‍ ഗ്ലാമര്‍ ഗേള്‍സിന്റെ പട്ടികയിലാണ്. തമിഴകത്തും മറ്റുമായി ചെയ്ത ചില വേഷങ്ങളാണ് ഭാവനയ്ക്ക് ഗ്ലാമര്‍താരമെന്ന പദവിയിലെത്തിച്ചത്. താരസംഘടനയായ അമ്മയുടെ ചിത്രം ട്വന്റി ട്വന്റിയിലൂടെയാണ് ഭാവന തന്റെ ഗ്ലമാര്‍ പരിവേഷത്തിന് തുടക്കം കുറിച്ചത്.

പിന്നീട് തമിഴിലും കന്നഡയിലുമെല്ലാം ഇതാവര്‍ത്തിയ്ക്കുകയായിരുന്നു. എന്നാല്‍ ഹാപ്പി ഹസ്ബന്റ്ഡ്‌സ്, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളില്‍ ഈ ഗ്ലാമര്‍ പരിവേഷം മാറ്റിവച്ചാണ് ഭാവന അഭിനയിച്ചത്. ഇപ്പോള്‍ വീണ്ടും ഭാവന ഇത്തരത്തില്‍ ഗ്ലാമറില്ലാത്ത ഒരു റോള്‍ ചെയ്യുകയാണ്. ഹരിഹരന്റെ ഏഴാമത്തെ വരവ് എന്ന ചിത്രത്തിലാണ് ഭാവന സാധാരണക്കാരിയായി അഭിനയിക്കുന്നത്. എം ടി വാസുദേവന്‍ നായരാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

ഗ്ലാമര്‍ ഗേള്‍ എന്ന പരിവേഷത്തില്‍ നിന്നും വീണ്ടും ഗേള്‍ നെക്‌സ്റ്റ് ഡോര്‍ എന്ന അവസ്ഥയിലേയ്ക്ക് എത്തുകയാണോ എന്ന് ചോദിച്ചാല്‍ ഭാവനയുടെ ഉത്തരം ഇങ്ങനെയാണ്- തീര്‍ച്ചയായും അല്ല, എനിയ്ക്ക് എന്റെ പരിധികളെക്കുറിച്ചറിയാം, ഒരിക്കലും ഒരു പക്കാ ഗ്ലാമര്‍ നായികയായി ഞാന്‍ മാറില്ല, അത് കന്നഡയിലായാലും അതേ മലയാളത്തിലായാലും അതേ. അതുകൊണ്ടുതന്നെ ഹരിഹരന്‍ ചിത്രം ഇമേജ് മാറ്റത്തിനായുള്ള ഒരു ചിത്രമാണെന്നോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങല്‍ ചെയ്തപ്പോഴും ഞാന്‍ അല്ലാത്ത ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എംടി-ഹരിഹരന്‍ ടീമിന്റെ ചിത്രമെന്നത് ഏതൊരു നടിയുടെയും സ്വപ്‌നമാണ്. എന്റെ കരിയറില്‍ ഈ ചിത്രമൊരു നാഴികക്കല്ലാകുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്.

ഭാനുവെന്ന ഒരു വിവാഹിതയുടെ വേഷമാണ് ചിത്രത്തില്‍ ഞാന്‍ ചെയ്യുന്നത്. ഏറെ സ്ത്രീകളുടേതെന്ന പോലെ വിഷാദം നിറഞ്ഞ മടുപ്പുളവാക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന സ്ത്രീയാണ് ഭാനു. മുമ്പ് ദൈവ നാമത്തില്‍, ഹാപ്പി ഹസ്ബന്റ്‌സ് എന്നീ ചിത്രങ്ങളിലെല്ലാം ഞാന്‍ വിവാഹിതയുടെ റോളുകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഭാനും ആ കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വളരെ പക്വതയോടെ ജീവിതത്തെ സമീപിക്കുന്ന ഒരു കഥാപാത്രമാണിത്- ഹരിഹരന്‍ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഭാവന പറയുന്നു.

ഇപ്പോള്‍ നടന്‍ ലാലിന്റെ മകനായ ജീന്‍ പോള്‍ ലാലിന്റെ ഹണീബീയെന്ന ചിത്രത്തിന്റെ ജോലികളിലാണ് ഭാവന. സൗഹൃദവും പ്രണയവും വിഷയമാകുന്ന ഒരു ഫണ്‍ ചിത്രമാണിതെന്ന് താരം പറയുന്നു. സ്‌ക്രിപ്റ്റിനെക്കുറിച്ച് അറിയുന്നതിന് മുമ്പേ തന്നെ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറായി. മറ്റൊന്നുംകൊണ്ടല്ല ലാല്‍ എന്ന വ്യക്തിയുമായി അത്രയധികമൊരു ബന്ധം എനിയ്ക്കുണ്ട്, അതുപോലെ തന്നെ ജീന്‍ പോളുമായും അത്തരത്തിലൊരു ബന്ധം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജീനിന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കണം എന്ന് ഞാനാഗ്രഹിച്ചു. യഥാര്‍ത്ഥത്തില്‍ ഞാനും ആസിഫ് അലിയും ജീനിന്റെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു- ഭാവന പറയുന്നു.

English summary
Bhavana is undoubtedly one among the glamourous girls of Mollywood. But now, Hariharan's film, Ezhamathe Varavu, scripted by M T Vasudevan Nair, will see her in a desi avatar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam