»   » ഭാവനയുടെ കത്തിയ്ക്കല്‍ കഴിഞ്ഞോ?

ഭാവനയുടെ കത്തിയ്ക്കല്‍ കഴിഞ്ഞോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഈ തൃശൂര്‍ക്കാരി കൊച്ചിന്റെ കാലം കഴിഞ്ഞോ? ഈ വര്‍ഷം പിറന്നിട്ട് എട്ടുമാസം പിന്നിടുമ്പോള്‍ ഭാവന മുഖം കാണിച്ചത് രണ്ടേ രണ്ട് മലയാള സിനിമകളിലാണ്. ഒഴിമുറിയും ടിവാന്‍ഡ്രം ലോഡ്ജുമാണ് ആ ചിത്രങ്ങള്‍.

ഈ രണ്ട് സിനിമകളും തിയറ്ററുകളിലെത്താന്‍ ഇനിയും നാളേറെയെടുക്കും. ഇതൊക്കെ കാണുമ്പോള്‍ ആര്‍ക്കും തോന്നും മലയാളത്തില്‍ ഭാവനയുടെ കത്തിയ്ക്കല്‍ കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതൊന്നുമല്ല സത്യം. മലയാളത്തില്‍ നിന്നും ഒട്ടേറെ ഓഫറുകള്‍ ഇക്കാലത്ത് ഭാവനയെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ സിംഹാസനവും മല്ലു സിംഗിലേക്കുമെല്ലാം ഭാവനയ്ക്കായി വാതില്‍ തുറന്നിടുകയും ചെയ്തു. എന്നാല്‍ ഡേറ്റ് ക്ലാഷ് മൂലം ഇതെല്ലാം ഒഴിവാക്കുകയായിരുന്നുവെന്ന് ഭാവന പറയുന്നു.

അതേ മോളിവുഡിലല്ല,, കന്നഡയിലാണ് ഭാവനയ്ക്കിപ്പോള്‍ ഡിമാന്റ് ഏറിയിരിക്കുന്നത്. സാന്‍ഡല്‍വുഡിലെ സൂപ്പര്‍താരങ്ങളായ ഗണേഷ്, പുനീത് രാജ് കുമാര്‍, സുദീപ് തുടങ്ങിയവരൊത്തുള്ള ഭാവനയുടെ സിനിമകളെല്ലാം വമ്പന്‍ ഹിറ്റുകളായി മാറിയിരുന്നു.

കന്നഡത്തിലെ തിരക്കുകള്‍ കാരണമാണ് ഭാവന ലയാളത്തില്‍ അത്ര സജീവമല്ലാത്തത്. മോളിവുഡില്‍ വാരിവലിച്ച് അഭിനയിക്കേണ്ടെന്നും നല്ല സിനിമകളില്‍ മുഖം കാണിച്ചാല്‍ മതിയെന്നുമുള്ള തീരുമാനം അങ്ങനെയാണ് ഭാവന കൈക്കൊണ്ടത്. എന്തായാലും സിംഹാസനം പോലുള്ള സിനിമകളില്‍ അഭിനയിക്കാതിരുന്ന ഭാവനയുടെ ബുദ്ധിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...

English summary
This year in all probability we would get to see Bhavana in only two Malayalam films – ‘Ozhimuri’ and ‘Trivandrum Lodge’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam